ന്യൂഡല്‍ഹി : കൊവിഡ്-19 വൈറസിനെ നശിപ്പിക്കു വാനായി ജന ങ്ങളുടെ ശരീര ത്തില്‍ അണു നാശിനി തളിക്കുന്നത് ശാരീരികവും മാനസിക വുമായി ഹാനി കരം എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറി യിപ്പു നല്‍കി.
സോഡിയം ഹൈപ്പോ ക്ലോറൈറ്റ് എന്ന രാസ ലായനി യാണ് ഇതിനായി ഉപ യോഗി ക്കുന്നത്. സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ശ്വസന പ്രക്രിയയെ തടസ്സ പ്പെടുത്തും. മൂക്കിലെയും തൊണ്ട യിലെ യും ചെറു പാളി കള്‍ക്ക് അസ്വസ്ഥത യും ഛര്‍ദ്ദി, മനംപുരട്ടല്‍ എന്നിവക്കു കാരണമാകും. ഇതില്‍ അടങ്ങിയ ക്ലോറിന്‍ കണ്ണിനും വിഷമം ഉണ്ടാക്കും എന്നും വിദഗ്ധര്‍ പറയുന്നു.
കൊവിഡ്-19 വ്യാപനത്തെ തടയുവാൻ അണു നശീ കരണ ത്തിനായി മനുഷ്യ രുടെ ശരീര ത്തില്‍ സോഡിയം ഹൈപ്പോ ക്ലോറൈറ്റ് തളിക്കുന്നു എന്ന് റിപ്പോര്‍ട്ടു ചെയ്തിരുന്നു.
ഈ രീതി പല തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങളും പിന്തുട രുക യും ചെയ്യുന്നു. ഈ സാഹ ചര്യ ത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറി യിപ്പു നല്‍കി യത്. രോഗ ബാധിതനായ ഒരാളുടെ ശരീര ത്തിന്ന് ഉള്ളിലാണ് വൈറസ് ഉള്ളത് എന്നതിനാല്‍ ശരീര ത്തിനു മേല്‍ അണു നാശിനി തളിക്കുന്നത് ഉപകാര പ്പെടില്ല.
വസ്ത്രത്തിനു മുകളിലോ ശരീരത്തിലോ അണു നാശിനി തളിക്കുന്നതി ലൂടെ വൈറ സിനെ നശിപ്പിക്കാന്‍ കഴിയും എന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടും ഇല്ല എന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കൊവിഡ്-19 വൈറസ് ബാധിതര്‍ അല്ലെങ്കില്‍ രോഗം ഉണ്ട് എന്ന് കരുതുന്നുവര്‍ പതിവായി ഇട പെടുന്ന ഭാഗ ങ്ങള്‍, അവര്‍ തൊടുന്ന ഉപരി തല ങ്ങള്‍ മാത്രം വൃത്തി യാക്കാനും അണു വിമുക്ത മാക്കു വാനും മാത്രമേ രാസ അണു നാശി നി കള്‍ ശുപാര്‍ശ ചെയ്യുന്നത്.
മാത്രവുമല്ല ഗ്ലൗസും ഫേസ് മാസ്ക് പോലുള്ള മറ്റു സുരക്ഷാ കവച ങ്ങളും ഉപയോഗിച്ച് അണു നാശിനി പ്രയോഗി ക്കണം എന്നുമാണ് നിര്‍ദ്ദേശം.