ന്യൂഡൽഹി : രാജ്യത്ത് കൊവിഡ്-19 വൈറസിന്റെ സമൂഹ വ്യാപനം ഉണ്ടായിട്ടില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുമ്പോഴും സര്‍ക്കാര്‍ വാദം തള്ളി ആരോഗ്യ രംഗത്തെ വിദഗ്ധര്‍
രാജ്യത്ത് വലിയ തോതില്‍ കൊവിഡ്-19 വൈറസി ന്റെ സമൂഹ വ്യാപനം ഉണ്ടായി എന്ന് ഡോക്ടര്‍ മാരു ടെയും പകര്‍ച്ച വ്യാധി വിദഗ്ധരു ടെയും ആരോഗ്യ രംഗത്തെ വിദഗ്ധരു ടേയും സംഘടനകകള്‍ സംയുക്ത പ്രസ്താവന യില്‍ വ്യക്തമാക്കി.
സമൂഹ വ്യാപനം സംഭവിച്ചു കഴിഞ്ഞതിനാല്‍ രോഗം നിർമാർജ്ജനം ചെയ്യാം എന്ന ധാരണ നിലവിലെ അവസ്ഥ യിൽ അപ്രായോഗികം എന്നും പ്രധാന മന്ത്രിക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഐ. സി. എം. ആര്‍., എയിംസ് എന്നിവിട ങ്ങളിലെ വിദഗ്‌ധര്‍ അടങ്ങുന്ന സംഘമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
കൊറോണയെ നേരിടുവാൻ കൃത്യത ഇല്ലാത്തതും അവ്യക്തവും ഉറച്ചു നില്‍ക്കാത്തതുമായ നയങ്ങള്‍ ആയിരുന്നു കേന്ദ്ര സർക്കാർ സ്വീകരിച്ചത്. അതു വീണ്ടു വിചാരമില്ലായ്മ തന്നെ യാണ്. കൊവിഡ് മഹാമാരിയെ പ്രതി രോധി ക്കുവാൻ കൃത്യമായി പഠിച്ച് തയ്യാർ ചെയ്ത ഒരു പദ്ധതി ഉണ്ടായിരുന്നില്ല എന്നത് ഏറ്റവും വലിയ വീഴ്ച തന്നെ ആയിരുന്നു.
‘‘രോഗം കൈകാര്യം ചെയ്യുന്നതിൽ പകർച്ച വ്യാധി പ്രതിരോധ രംഗത്ത് പ്രവർ ത്തന പരിചയം ഉള്ളവരെ വേണമായിരുന്നു സർക്കാർ ആശ്രയി ക്കേണ്ടി യിരുന്നത്. അതിനു പകരം അക്കാദമിക് രംഗത്ത് ഉള്ളവരു ടെയും ഉദ്യോഗസ്ഥ രുടെയും ഉപദേശം ആയിരുന്നു ഭരണ കൂടം സ്വീകരിച്ചത്. രാജ്യം ഇപ്പോൾ അതിനു വലിയ വില കൊടുക്കുക യാണ്’’- റിപ്പോർട്ടിൽ കുറ്റപ്പെടുത്തി.