പരീക്ഷണ ഫലം വരുന്നതു വരെ കൊറോണ ബാധിതര്‍ക്ക് ‘ഹൈഡ്രോക്സി ക്ലോറോക്വിൻ’ നിര്‍ദ്ദേശിക്കില്ല

April 10th, 2020

hydroxy-chloroquine-medicine-for-covid-19-ePathram
ന്യൂഡല്‍ഹി : മലേറിയ രോഗികള്‍ക്കു നല്‍കി വരുന്ന ‘ഹൈഡ്രോക്സി ക്ലോറോക്വിൻ’ കൊവിഡ് -19 വൈറസ് ബാധി തര്‍ക്ക് നൽകു ന്നതിന് നിലവിലെ സാഹചര്യ ത്തിൽ നിർദേശിക്കില്ല എന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡി ക്കൽ റിസർച്ച് (ഐ. സി. എം. ആര്‍.) അറിയിച്ചു.

നിരവധി ടെസ്റ്റു കൾ നടത്തിയതിന് ശേഷം തൃപ്തി കര മായ ഫലം കാണുന്നു എങ്കിൽ മാത്രമേ ഈ മരുന്ന് കൊവിഡ്-19 രോഗി കളില്‍ ഉപയോഗി ക്കുകയുള്ളൂ. പരീ ക്ഷണം വിജയിക്കുന്നത് വരെ ഹൈഡ്രോക്സി ക്ലോറോ ക്വിൻ പ്രോത്സാഹി പ്പിക്കില്ല എന്നും ഐ. സി. എം. ആര്‍. അറിയിച്ചു,

കൊവിഡ് -19 വൈറസിനെ പ്രതി രോധി ക്കുവാനായി നിർദ്ദേശിച്ച ‘ഹൈഡ്രോക്സി ക്ലോറോക്വിന്‍ ‘ എന്ന മരുന്നി ന്റെ ഫലപ്രാപ്തി എല്ലാ വരിലും ഒരു പോലെ ഉണ്ടാവുക യില്ല എന്നും ഇതിന്റെ വ്യാപക ഉപയോഗം സാധ്യവുമല്ല എന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പു നല്‍കിയിരുന്നു.

- pma

വായിക്കുക: , , , ,

Comments Off on പരീക്ഷണ ഫലം വരുന്നതു വരെ കൊറോണ ബാധിതര്‍ക്ക് ‘ഹൈഡ്രോക്സി ക്ലോറോക്വിൻ’ നിര്‍ദ്ദേശിക്കില്ല

മരുന്ന് കയറ്റു മതിക്ക് ഇന്ത്യ തയ്യാറായില്ല എങ്കിൽ തിരിച്ചടി  : ട്രംപ്

April 7th, 2020

Trump_epathram

വാഷിംഗ്ടണ്‍ : മലേറിയ രോഗ ചികി ല്‍സ യുടെ മരുന്ന് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കയറ്റു മതി നിര്‍ത്തിയാല്‍ ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരും എന്ന് യു. എസ്. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. കൊറോണ വൈറസിനെ പ്രതി രോധി ക്കുവാന്‍ കഴിയുന്നതാണ് ഹൈഡ്രോക്‌സി ക്ലോറോ ക്വിന്‍ എന്നാണ് പുതിയ കണ്ടു പിടുത്തം.

കൊവിഡ്-19 രോഗ ചികിത്സക്കു വേണ്ടി യാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ അമേരിക്ക യി ലേക്ക് ഇറക്കു മതി ചെയ്യാന്‍ അനുവദിക്കണം എന്ന് ഇന്ത്യ യോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് അനു കൂല മായ നിലപാട് ഇന്ത്യ സ്വീകരിച്ചില്ല എങ്കിൽ തിരിച്ചടി ഉണ്ടാവും എന്നാണ് ട്രംപി ന്റെ മുന്നറിയിപ്പ്.

ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യ ത്തില്‍ മുന്‍ കരുതല്‍ നടപടി കള്‍ എന്ന നിലക്ക് കൊറോണ വൈറസ് ബാധിത രുടെ ചികില്‍സ ക്ക് ആവശ്യ മായ മരുന്നു കളു ടേയും മെഡി ക്കല്‍ ഉപകരണ ങ്ങളുടെയും കയറ്റുമതി ഇന്ത്യ നീരോധി ച്ചിരുന്നു.

അമേരിക്കയില്‍ കൊവിഡ് രോഗികളില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഫലപ്രദമായി എന്നതി നാലും വൈറസ് ബാധിത രുടെ എണ്ണം അധികരി ക്കുക യും ഭീതി ജനകമായ രീതിയില്‍ മരണ സംഖ്യ ഉയര്‍ന്നു വരുന്നു എന്നതിനാലു മാണ് ഇത്തരം ഒരു  ആവശ്യം ഉന്നയിച്ചത്.

- pma

വായിക്കുക: , , , , , , , ,

Comments Off on മരുന്ന് കയറ്റു മതിക്ക് ഇന്ത്യ തയ്യാറായില്ല എങ്കിൽ തിരിച്ചടി  : ട്രംപ്

തലപ്പാടി ചെക്ക് പോസ്റ്റ് തുറക്കാനാകില്ല :  ബി. എസ്. യെദ്യൂരപ്പ

April 5th, 2020

yeddyurappa-epathram

ബാംഗ്ലൂര്‍ : കേരള കര്‍ണ്ണാടക അതിര്‍ത്തിയിലെ തലപ്പാടി ചെക്ക് പോസ്റ്റ് തുറക്കുവാൻ കഴി യില്ല എന്നും  ജന ങ്ങളുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് ഈ തീരുമാനം എന്നും കര്‍ണ്ണാടക മുഖ്യമന്ത്രി ബി. എസ്. യെദ്യൂരപ്പ.

അതിര്‍ത്തി തുറക്കണം എന്ന് ആവശ്യപ്പെട്ട് എച്ച്. ഡി. ദേവഗൗഡ എഴുതിയ കത്തിനുള്ള മറുപടി യിലാണ് ബി. എസ്. യെദ്യൂരപ്പ ഇക്കാര്യം പറഞ്ഞത്. അതിര്‍ത്തി അടച്ചത് പെട്ടെന്ന്‌ എടുത്ത തീരുമാനം ആയിരുന്നില്ല.

അതിര്‍ത്തി പ്രദേശങ്ങളിലെ ആരോഗ്യ സ്ഥിതിയെ ക്കുറിച്ച് കൃത്യമായി വിലയിരുത്തിയ ശേഷം മാത്രം എടുത്ത തീരുമാനം തന്നെയാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസ്സോ സ്സിയേഷന്റെ കണക്കുകള്‍ പ്രകാരം കാസര്‍ ഗോഡും സമീപ പ്രദേശ ങ്ങളിലും ഭയപ്പെടു ത്തുന്ന രീതിയില്‍ കൊവിഡ്-19 വ്യാപനം ഉയര്‍ന്നിരുന്നു.

ഇതിനെക്കുറിച്ച് കേരള സര്‍ക്കാരിനും അറിയാവു ന്നതാണ്. അതിര്‍ത്തി തുറക്കുന്നത് കര്‍ണ്ണാടക യിലെ ജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയാകും. രോഗവ്യാപനം തടയാന്‍ കഴിയില്ല. അതിര്‍ത്തി കടന്നു വരുന്നവരില്‍ ആരെല്ലാം കൊറോണ രോഗികള്‍ എന്നു കണ്ടെത്തുവാന്‍ സാധിക്കില്ല. അതിനുള്ള സാഹചര്യവും നിലവില്‍ ഇല്ല.

സംസ്ഥാന അതിര്‍ത്തി അടച്ചത് ജന ങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന തിനു വേണ്ടി ആണെന്നും ബി. എസ്. യെദ്യൂരപ്പ ആവര്‍ത്തിച്ച് വ്യക്തമാക്കി.

- pma

വായിക്കുക: , , , , , ,

Comments Off on തലപ്പാടി ചെക്ക് പോസ്റ്റ് തുറക്കാനാകില്ല :  ബി. എസ്. യെദ്യൂരപ്പ

സി. എ. എ. : യു. എന്‍. മനുഷ്യാ വകാശ കമ്മീഷന്‍ സുപ്രീം കോടതി യില്‍

March 4th, 2020

india-national-symbol-ePathram
ന്യൂഡല്‍ഹി : പൗരത്വ നിയമ ഭേദഗതി (സി. എ. എ.) വിഷയ ത്തില്‍ എതിരായ കേസില്‍ കക്ഷി ചേര്‍ക്കണം എന്ന് ആവശ്യപ്പെട്ട് ഐക്യ രാഷ്ട്ര സഭയുടെ മനുഷ്യാ വകാശ കമ്മീഷന്‍ (യു. എന്‍. എച്ച്. ആര്‍. സി.) സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.

പൗരത്വ നിയമ ഭേദ ഗതി ഇന്ത്യയുടെ ആഭ്യന്തര വിഷയം ആണെന്നും രാജ്യത്തിന്റെ പരമാധികാര വുമായി ബന്ധ പ്പെട്ട വിഷയത്തില്‍ പുറമേ നിന്നുള്ളവര്‍ക്ക് ഇട പെടാന്‍ കഴിയില്ല എന്നും വിദേശ കാര്യ മന്ത്രാലയം മറുപടി നല്‍കി.

പൗരത്വ ഭേദഗതി നിയമം നടപ്പാകുന്നത്, പൗരത്വം നേടാനുള്ള ജനങ്ങളുടെ അവകാശ ത്തില്‍ വിവേചനം സൃഷ്ടിക്കും എന്ന് യു. എന്‍. ഹൈക്കമ്മീഷണര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഓഫീസ് വക്താവ് പ്രതികരിച്ചു.

എല്ലാ കുടി യേറ്റ ക്കാര്‍ക്കും അവരുടെ കുടിയേറ്റ പദവി ക്ക് അതീതമായി ബഹു മാന വും സംരക്ഷണവും മനുഷ്യാവകാശ ങ്ങള്‍ ഉറപ്പാക്കു കയും വേണം എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

എന്നാല്‍, സി. എ. എ. ഇന്ത്യയുടെ ആഭ്യന്തര വിഷയ മാണ്. നിയമ നിര്‍മ്മാ ണത്തിനുള്ള ഇന്ത്യന്‍ പാര്‍ല മെന്റിന്റെ പരമാധികാരവുമായി ബന്ധപ്പെട്ടി രിക്കു ന്നതുമാണ്. ഇത്തരം വിഷയങ്ങളില്‍ പുറമേ നിന്നുളള വര്‍ക്ക് ഇടപെടാന്‍ കഴിയില്ല എന്ന് വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on സി. എ. എ. : യു. എന്‍. മനുഷ്യാ വകാശ കമ്മീഷന്‍ സുപ്രീം കോടതി യില്‍

ഗോമൂത്രവും ചാണകവും കൊറോണ യെ പ്രതിരോധിക്കും : ബി. ജെ. പി. നേതാവ്

March 3rd, 2020

cow-urine-ePathram
ഗുവാഹത്തി : കൊറോണ വൈറസിനെ പ്രതിരോധിക്കു വാന്‍ ഗോ മൂത്രവും ചാണകവും ഉപയോ ഗിക്കാം എന്ന് ബി. ജെ. പി. നേതാവും എം. എല്‍. എ. യുമായ സുമന്‍ ഹരി പ്രിയ. അസ്സം നിയമ സഭ യിലാണ് വിചിത്രവും രസ കരവു മായ ഈ പ്രസ്താവന ഇവര്‍ നടത്തിയത്.

ഗോ മൂത്രത്തിന്റെയും ചാണക ത്തിന്റെയും ശുദ്ധീ കരണ ശേഷി കൊറോണ വൈറ സിനെ പ്രതി രോധി ക്കുവാന്‍ സഹായിക്കുന്നതാണ്.

ക്യാന്‍സര്‍ പോലെ യുള്ള മാരക രോഗ ങ്ങള്‍ സുഖ പ്പെടു ത്തുവാന്‍ കഴിവുള്ളതാണ് ഗോ മൂത്ര വും ചാണക വും എന്നാണ് ഇവരുടെ അവകാശ വാദം.

‘ചാണകം വളരെ ഉപകാര പ്രദമായതാണ് എന്ന് എല്ലാ വർക്കും അറിയാം. ഗോ മൂത്രം തളിക്കു മ്പോൾ അത് ഒരു പ്രദേശത്തെ മുഴുവന്‍ ശുദ്ധീകരിക്കുന്നു. കൊറോണ വൈറസിനെ പ്രതിരോധി ക്കുവാന്‍ ഗോ മൂത്രവും ചാണകവും ഉപയോഗിച്ച് സമാനമായ എന്തെങ്കിലും ചെയ്യാന്‍ കഴിയും എന്ന്‍ ഞാൻ വിശ്വ സിക്കുന്നു’ സുമന്‍ ഹരി പ്രിയ പറഞ്ഞു.

അയല്‍ രാജ്യമായ ബംഗ്ലാദേശിലേ ക്കുള്ള പശുക്കടത്ത് വിഷയ ത്തില്‍ അസ്സം നിയമ സഭ യിലെ ബജറ്റ് സമ്മേളന ത്തില്‍ നടക്കുന്ന ചര്‍ച്ച ക്കിടെ യാണ് സുമന്‍ ഹരി പ്രിയ ഗോമൂത്ര ത്തി ന്റെയും ചാണക ത്തി ന്റെയും രോഗ പ്രതി രോധ ശേഷിയെ കുറിച്ച് വിവരിച്ചത്.

- pma

വായിക്കുക: , , , , ,

Comments Off on ഗോമൂത്രവും ചാണകവും കൊറോണ യെ പ്രതിരോധിക്കും : ബി. ജെ. പി. നേതാവ്

Page 35 of 116« First...102030...3334353637...405060...Last »

« Previous Page« Previous « കോവിഡ് -19 : വ്യാജ വാർത്ത കൾ പ്രചരി പ്പിക്കരുത് : ആരോഗ്യ വകുപ്പ്.
Next »Next Page » രാമചന്ദ്രന്റെ വിലക്ക് നീക്കി – നിയന്ത്രണ ങ്ങളോടെ എഴുന്നള്ളിക്കാൻ അനുമതി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha