ന്യൂഡല്‍ഹി : ടിക് ടോക് അടക്കം 59 ചൈനീസ് ആപ്പു കൾക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയത് രാജ്യ ത്തിന്റെ ‘ഡിജിറ്റൽ സ്ട്രൈക്ക്’ എന്ന് കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദ്.
ബംഗാളിൽ നടന്ന ബി. ജെ. പി. റാലി യിൽ സംസാരിക്കു മ്പോഴാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. പൗരന്മാരുടെ സ്വകാര്യതയുടെ സംരക്ഷണ ത്തിന് വേണ്ടി യാണ് നാം ചൈനീസ് ആപ്പു കൾക്ക് നിരോധനം ഏർപ്പെടുത്തിയത്. അതൊരു ‘ഡിജിറ്റൽ സ്ട്രൈക്ക്’ ആയിരുന്നു.
ഇന്ത്യ – ചൈന അതിർത്തിയില്‍ അരങ്ങേറുന്ന സംഘർഷ ത്തിന്റെ പശ്ചാത്തല ത്തിലാണ് ടിക്ക് ടോക്, യു. സി. ബ്രൗസർ, വി- ചാറ്റ് തുടങ്ങി 59 ചൈനീസ് ആപ്പു കൾക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയത്.
സമാധാനം എന്നതിലാണ് നമ്മള്‍ വിശ്വസി ക്കുന്നത്. രാജ്യങ്ങള്‍ തമ്മി ലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച യിലൂടെ പരിഹരി ക്കാവുന്നതാണ്. പക്ഷെ, ആര്‍ക്കെങ്കിലും ഇന്ത്യയോട് ദുഷ്ടലാക്ക് ഉണ്ടെങ്കില്‍ നമ്മള്‍ അവരെ പാഠം പഠിപ്പിക്കും.
നമ്മുടെ 20 സൈനികര്‍ ജീവന്‍ നല്‍കി എങ്കില്‍ ചൈന യുടെ ഭാഗത്ത് ഇതിന്റെ ഇരട്ടി നഷ്ടമുണ്ട്. മരിച്ചവരുടെ കണക്കുമായി അവര്‍ ഇതു വരെ വന്നിട്ടില്ല എന്ന് ഓര്‍ക്കുക എന്നും കേന്ദ്ര മന്ത്രി ബി. ജെ. പി. റാലി യില്‍ പറഞ്ഞു.