
ദുബായ് : പാർക്കിൻ എന്ന പേരിൽ പുതിയ കമ്പനി ആരംഭിക്കുന്നു. ദുബായിലെ വാഹനങ്ങളുടെ പാർക്കിംഗ് സംബന്ധിച്ചുള്ള നിയന്ത്രണമാണ് പുതിയ സ്ഥാപനത്തിൻ്റെ ഉത്തരവാദിത്വം. വ്യക്തികൾക്ക് പെർമിറ്റുകൾ നൽകുക, പാർക്കിംഗ് സ്ഥലങ്ങൾ രൂപകൽപന ചെയ്യുക, പാർക്കിംഗ് സ്ഥാപിക്കൽ, നിയന്ത്രിക്കൽ, പെർമിറ്റ് നൽകൽ എന്നിവയും ‘പാർക്കിൻ’ മേൽനോട്ടം വഹിക്കും.
ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി (ആർ. ടി. എ) യും പാർക്കിൻ പി. ജെ. എസ്. സി. യും തമ്മിൽ ഫ്രാഞ്ചൈസി കരാറിലൂടെ ചുമതലകൾ കൈമാറും.



ദുബായ് : രാജ്യത്തെ ഗതാഗത നിയമങ്ങൾ, റോഡുകളിലെ അപകട സാദ്ധ്യതകൾ, വാഹന ങ്ങളുടെ സാങ്കേതിക കാര്യങ്ങൾ എന്നിവയെ ക്കുറിച്ച് മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ക്ക് അവബോധം നല്‍കുന്ന ബോധവല്‍ക്കരണ ക്യാമ്പിനു തുടക്കമായി. ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി (ആർ. ടി. എ) യും പോലീസും ചേർന്നാണ് ബോധവൽക്കരണ ക്യാമ്പയിന്‍ നടത്തുന്നത്.



















