ഇ- സ്കൂട്ടർ പെർമിറ്റുകൾ ഏപ്രില്‍ 28 മുതല്‍ ഓണ്‍ ലൈനിലൂടെ

April 27th, 2022

roads-transport-authority-dubai-logo-rta-ePathram
ദുബായ് : നഗരത്തില്‍ സുരക്ഷിതമായി ഇ – സ്കൂട്ടറുകൾ ഓടിക്കാനുള്ള അനുമതിക്കായി ദുബായ് റോഡ്സ് & ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി (ആർ. ടി. എ.) യുടെ വെബ് സൈറ്റ് വഴി ഏപ്രില്‍ 28 മുതല്‍ അപേക്ഷ നല്‍കണം എന്ന് അധികൃതര്‍. 16 വയസ്സ് കഴിഞ്ഞ അപേക്ഷകർക്ക് സൗജന്യമായി അനുമതിനൽകും. ആർ. ടി. എ. യുടെ ബോധ വത്കരണ പരിശീലന കോഴ്സ് വിജയകരമായി പൂർത്തിയാക്കണം എന്നു മാത്രം.

യു. എ. ഇ. ഡ്രൈവിംഗ് ലൈസന്‍സ്, അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ ഉള്ളവര്‍ക്ക് ഇ- സ്കൂട്ടര്‍ ഓടിക്കുവാന്‍ പ്രത്യേക അനുമതി ആവശ്യമില്ല. ഇ- സ്കൂട്ടറുകൾ ഓടിക്കാൻ അനുവാദമുള്ള സ്ട്രീറ്റുകളിൽ ഇവ ഉപയോഗിക്കാനാണ് പ്രത്യേക പെർമിറ്റ് നൽകുന്നത്.

സൈക്കിൾ പാത, നടപ്പാതയുടെ വശങ്ങൾ എന്നിവിട ങ്ങളിൽ ഇ- സ്കൂട്ടർ ഓടിക്കുന്നതിന് അനുമതി ആവശ്യമില്ല. അനുമതിയില്ലാതെ ഇ-സ്കൂട്ടർ ഓടിക്കുക, ആർ. ടി. എ. യുടെ മാനദണ്ഡങ്ങൾ പാലിക്കാത്ത ഇ-സ്കൂട്ടർ ഉപയോഗിക്കുക എന്നിവ നിയമ ലംഘനമാണ്. ഇത്തരക്കാര്‍ക്ക് 200 ദിർഹം പിഴ ഈടാക്കും.

- pma

വായിക്കുക: , , ,

Comments Off on ഇ- സ്കൂട്ടർ പെർമിറ്റുകൾ ഏപ്രില്‍ 28 മുതല്‍ ഓണ്‍ ലൈനിലൂടെ

നോൽ കാർഡ് സേവനങ്ങൾക്ക് കൂടുതൽ കേന്ദ്രങ്ങൾ സജ്ജമാക്കി ആര്‍. ടി. എ.

March 23rd, 2022

roads-transport-authority-dubai-logo-rta-ePathram
ദുബായ് : എമിറേറ്റിലെ മെട്രോ, ബസ്സ്, അബ്ര യാത്ര കള്‍ക്ക് ഉപയോഗിക്കുന്ന നോൽ കാർഡ് റീ ചാർജ്ജ് ചെയ്യാൻ ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി (ആർ. ടി. എ) കൂടുതൽ സര്‍വ്വീസ് കേന്ദ്രങ്ങൾ ഒരുക്കി എന്ന് അധികൃതര്‍.

എമിറേറ്റിലെ വിവിധ ഭാഗങ്ങളിലുള്ള അമ്പതോളം സൂം സ്റ്റോറുകൾ, ഇനോക്, എപ്കോ സ്റ്റോറുകൾ എന്നിവയിലൂടെ നോൽ കാർഡുകൾ ഇനി മുതൽ ടോപ്പപ്പ് ചെയ്യാം. കൂടുതല്‍ മികച്ചതും വേഗത ഏറിയതുമായ സേവനങ്ങൾ പൊതു ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

- pma

വായിക്കുക: , , ,

Comments Off on നോൽ കാർഡ് സേവനങ്ങൾക്ക് കൂടുതൽ കേന്ദ്രങ്ങൾ സജ്ജമാക്കി ആര്‍. ടി. എ.

മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരുടെ സുരക്ഷ : ആർ. ടി. എ. ബോധവല്‍ക്കരണം നടത്തുന്നു

March 22nd, 2022

motor-cycle-driving-in-abudhabi-ePathram ദുബായ് : രാജ്യത്തെ ഗതാഗത നിയമങ്ങൾ, റോഡുകളിലെ അപകട സാദ്ധ്യതകൾ, വാഹന ങ്ങളുടെ സാങ്കേതിക കാര്യങ്ങൾ എന്നിവയെ ക്കുറിച്ച് മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ക്ക് അവബോധം നല്‍കുന്ന ബോധവല്‍ക്കരണ ക്യാമ്പിനു തുടക്കമായി. ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി (ആർ. ടി. എ) യും പോലീസും ചേർന്നാണ് ബോധവൽക്കരണ ക്യാമ്പയിന്‍ നടത്തുന്നത്.

മോട്ടോര്‍ സൈക്കിളുകളിലെ ഡെലിവറി ജീവന ക്കാരാണ് ഏറ്റവും കൂടുതല്‍ റോഡ് അപകടങ്ങള്‍ ഉണ്ടാക്കുന്നത് എന്ന് പോലീസ് കണ്ടെത്തിയിരുന്നു. അമിത വേഗത, യാത്ര യിലെ മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയവയാണ് പല അപകടങ്ങൾക്കും കാരണം. നിയമ ലംഘകര്‍ക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും എന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി.

- pma

വായിക്കുക: , ,

Comments Off on മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരുടെ സുരക്ഷ : ആർ. ടി. എ. ബോധവല്‍ക്കരണം നടത്തുന്നു

മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരുടെ സുരക്ഷ : ആർ. ടി. എ. ബോധവല്‍ക്കരണം നടത്തുന്നു

March 22nd, 2022

motor-cycle-driving-in-abudhabi-ePathram ദുബായ് : രാജ്യത്തെ ഗതാഗത നിയമങ്ങൾ, റോഡുകളിലെ അപകട സാദ്ധ്യതകൾ, വാഹന ങ്ങളുടെ സാങ്കേതിക കാര്യങ്ങൾ എന്നിവയെ ക്കുറിച്ച് ഇരു ചക്ര വാഹന യാത്രക്കാര്‍ക്ക് അവബോധം നല്‍കുന്ന ബോധവല്‍ക്കരണ ക്യാമ്പയിന്‍ നടത്തും.

ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി (ആർ. ടി. എ) യും പോലീസും ചേർന്നാണ് ബോധവൽക്കരണ ക്യാമ്പയിന്‍ നടത്തുന്നത്. ഇരുചക്ര വാഹനങ്ങളിലെ ഡെലിവറി ജീവനക്കാരാണ് ഏറ്റവും കൂടുതല്‍ റോഡ് അപകടങ്ങള്‍ ഉണ്ടാക്കുന്നത് എന്ന് പോലീസ് കണ്ടെത്തിയിരുന്നു.

അമിത വേഗത, ഡ്രൈവിംഗിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം, വാഹനങ്ങൾ തമ്മിൽ അകലം പാലിക്കാതെയും സിഗ്നലുകൾ ശ്രദ്ധിക്കാതെയും ഉള്ള ഡ്രൈവിംഗ്, അശ്രദ്ധമായി വാഹനം ഓടിക്കുക തുടങ്ങിയവയാണ് അപകടങ്ങൾക്ക് കാരണം.

നിയമ ലംഘകര്‍ക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും എന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി.

 

- pma

വായിക്കുക: , ,

Comments Off on മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരുടെ സുരക്ഷ : ആർ. ടി. എ. ബോധവല്‍ക്കരണം നടത്തുന്നു

ദുബായ് – അബുദാബി ബസ്സ് സര്‍വ്വീസ് വീണ്ടും ആരംഭിച്ചു

September 14th, 2021

roads-transport-authority-dubai-logo-rta-ePathram
ദുബായ് : കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിര്‍ത്തി വെച്ചിരുന്ന ദുബായ് – അബുദാബി ബസ്സ് സര്‍വ്വീസ് (E 101) വീണ്ടും ആരംഭിച്ചു. ദുബായ് ഇബ്നു ബത്തൂത്ത ബസ്സ് സ്റ്റേഷനിൽ നിന്നും അബുദാബി സെൻട്രൽ ബസ്സ് സ്റ്റേഷന്‍ വരെ E 101 നമ്പര്‍ സര്‍വ്വീസാണ് പുനരാരംഭിച്ചത്.

കൊവിഡ് വാക്സിന്‍ എടുത്തവരും കൊവിഡ് ടെസ്റ്റ് നടത്തി 48 മണിക്കൂർ മുൻപ് എടുത്ത നെഗറ്റീവ് റിസല്‍ട്ട് അല്‍ ഹൊസന്‍ ആപ്പില്‍ അപ്പ്ഡേറ്റ് ചെയ്തിട്ടുള്ളവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളൂ.

രാജ്യത്തെ കൊവിഡ് മാനദണ്ഡങ്ങള്‍ മാറുന്നത് ബസ്സ് യാത്രക്കാര്‍ നിരീക്ഷിക്കണം എന്നും നിയമങ്ങള്‍ പിന്തുടരണം എന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

ആരോഗ്യ – സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശ്ശനമാക്കി കൊവിഡ് വ്യാപനം തടയുന്നതിനായി ദുബായ് – അബു ദാബി ബസ്സ് സർവ്വീസ് 2020 ഏപ്രില്‍ മുതലാണ് താൽക്കാലികമായി നിർത്തി വെച്ചിരുന്നത്.

* W A M 

- pma

വായിക്കുക: , , , ,

Comments Off on ദുബായ് – അബുദാബി ബസ്സ് സര്‍വ്വീസ് വീണ്ടും ആരംഭിച്ചു

Page 3 of 41234

« Previous Page« Previous « പോലീസ് മാന്യമായി പെരുമാറണം : ഡി. ജി. പി. യുടെ കര്‍ശ്ശന നിര്‍ദ്ദേശം
Next »Next Page » രിസ ബാവയുടെ സംസ്കാരം ഔദ്യോഗിക ബഹുമതി കളോടെ നടന്നു. »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha