ദുബായ് : അഞ്ചാമത് യു. എ. ഇ. പതാക ദിനാ ചരണം ദുബായ് പൊലീസും യു.എ.ഇ. പി.ആർ.ഒ. അസ്സോസി യേഷനും സംയുക്ത മായി നടത്തി. ജാഥാ ക്യാപ്റ്റനും അസ്സോസി യേഷന്റെ മുഖ്യ രക്ഷാ ധികാരി യുമായ നന്തി നാസർ, പ്രസിഡന്റ് സലീം ഇട്ടമ്മല്ലിൽ നിന്നു പതാക ഏറ്റു വാങ്ങി.
അൽ തവാർ സെന്റർ പരിസരത്ത് നിന്നു പ്രവർ ത്തകർ ദുബായ് പൊലീ സിന്റെ അകമ്പടി യോടെ റാലി യായി ഖിസൈസ് പൊലീസ് ആസ്ഥാന ത്തേക്ക് യാത്ര ചെയ്തു. യു. എ. ഇ. പൊലീ സിന്റെ ഉന്നത ഉദ്ദ്യോഗസ്ഥർ റാലിയെ സ്വീകരി ക്കുകയും അഭി നന്ദിക്കു കയും ചെയ്തു.
തുടർന്ന് ദുബായ് ഖിസൈസ് പൊലീസ് ഉദ്യോഗ സ്ഥരും സ്കൂൾ വിദ്യാർത്ഥി കളും അസ്സോസി യേഷൻ പ്രവർ ത്തകരും പൊലീസ് ആസ്ഥാന ത്തുള്ള പതാകക്ക് താഴെ അണി നിരന്നു.
യു. എ. ഇ. ദേശീയ ഗാന ത്തിന്റെ പശ്ചാത്തല ത്തിലാണു പതാക ഉയർത്തിയത്. സെക്രട്ട്രറി സൽമാൻ അഹ മ്മദ്, സലീം ഇട്ടമ്മൽ, നന്തി നാസർ, ജനറൽ സെക്രട്ട്രറി റിയാസ് കിൽട്ടൻ, ട്രഷറർ തമീം അബൂ ബക്കർ, സിറാജ് ആജിൽ, മൊയ്തീൻ കുറുമത്ത്, സാഹിൽ സൽമാൻ മുസ്തഫ, അബ്ദുല്ല കോയ, മുജീബ് റഹ്മാൻ, മുയീനുദ്ദീൻ, മുഹ്സിൻ കാലിക്കറ്റ് എന്നിവർ നേതൃത്വം നൽകി.
ഇതോടെ ഒരുമാസം നീളുന്ന ആഘോഷ പരിപാടികൾക്ക് യു. എ. ഇ. പി. ആർ. ഒ. അസ്സോസി യേഷൻ തുടക്കം കുറിച്ചു.
രക്ത ദാനം, നിർദ്ധ നരായ രോഗി കളെ സഹാ യിക്കൽ, ദേശീയ ദിന ത്തിൽ റാലി, സെമിനാർ, പൊലീസ് പരേഡ്, വിവിധ കലാ കായിക പരിപാടികൾ എന്നിവ സംഘടി പ്പിക്കു മെന്നും ഡിസംബർ രണ്ട്നു സാദിഖ് സ്കൂൾ കോമ്പൗണ്ടിൽ നട ക്കുന്ന പൊതു സമ്മേളന ത്തോടെ ആഘോഷ പരി പാടി കൾ സമാപിക്കു മെന്നും ഭാര വാഹി കൾ അറിയിച്ചു.