നസീർ രാമന്തളിയുടെ പുസ്തകം പ്രകാശനം ചെയ്തു

November 17th, 2026

dr-m-k-muneer-naseer-ramanthali-with-sharjah-book-fair-ePathram

അബുദാബി : സി. എച്ച്. മുഹമ്മദ് കോയ : ഇതിഹാസ ത്തിന്റെ നാൾ വഴികൾ എന്ന പേരിൽ ഒലിവ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച നസീർ രാമന്തളി യുടെ പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്തു.

എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ വി. ടി. വി. ദാമോദരൻ, നൗഷാദ് ഹാഷിം എന്നിവർ ചേർന്ന് പുസ്തക മേളയിലെ റൈറ്റേഴ്‌സ് ഫോറം വേദിയിലാണ്  ‘സി. എച്ച്. മുഹമ്മദ് കോയ : ഇതിഹാസത്തിന്റെ നാൾ വഴികൾ’ പ്രകാശന കർമ്മം നിർവ്വഹിച്ചത്.

ch-muhammed-koya-ithihasathinte-naalvazhikal-45-th-sharjah-book-fair-2026-ePathram

ടി. മുഹമ്മദ്‌ ഹിദായത്തുള്ള, സലിം ചിറക്കൽ, പി. അഹമ്മദ് ഷെരീഫ്, എം. പി. അബ്ദുൽ ഖാദർ, ഇബ്രാഹിം കുടുക്കിൽ തുടങ്ങിയവർ സംബന്ധിച്ചു.

പ്രഗത്ഭരായ എഴുത്തുകാരിലൂടെ വിരചിതമായ സി. എച്ചിന്റെ ജീവിതം വീണ്ടും എഴുതി ക്കൊണ്ടിരി ക്കുന്നത് എന്തിന് എന്നുള്ള ചോദ്യത്തിന് നൽകുന്ന വിനീതമായ ഉത്തരമാണ് 600 താളുകൾ ഉള്ള പ്രസ്തുത പുസ്തകം എന്ന് രചയിതാവ് നസീർ രാമന്തളി തന്റെ നന്ദി പ്രസംഗത്തിൽ പറഞ്ഞു.

യു. എ. ഇ. യിലെ സാമൂഹിക സാംസ്കാരിക മേഖല യിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. പുസ്തകം ആവശ്യമുള്ളവർ ബന്ധപ്പെടുക :  +971 55 549 1496 (നസീർ രാമന്തളി).

- pma

വായിക്കുക: , , , , , , , , ,

Comments Off on നസീർ രാമന്തളിയുടെ പുസ്തകം പ്രകാശനം ചെയ്തു


« വാദിയൻസ് വിദ്യാലയ ഓർമ്മകൾ ‘കിതാബിലെ കിസ്സകൾ’ പ്രകാശനം ചെയ്തു
മെഹ്ഫിൽ മെരെ സനം സീസൺ-5 നവംബർ 21 ന് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha