സമാജം യുവജനോത്സവം : ഐശ്വര്യ ഷൈജിത് കലാ തിലകം

February 8th, 2023

samajam-kala-thilakam-2023-aishwarya-shyjith-ePathramഅബുദാബി : മലയാളി സമാജം സംഘടിപ്പിച്ച യുവജനോത്സവത്തിൽ ഐശ്വര്യ ഷൈജിത് കലാ തിലകം കരസ്ഥമാക്കി. ഭരതനാട്യം കുച്ചുപ്പുടി, നാടോടി നൃത്തം, മോണോ ആക്ട്, എന്നിവയിൽ ഒന്നാം സ്ഥാനവും മോഹിനിയാട്ടത്തിൽ രണ്ടാം സ്ഥാനവും ഉൾപ്പെടെ 23 പോയിന്‍റുകള്‍ നേടിയാണ് ഐശ്വര്യ ഷൈജിത് സമാജം കലാതിലക പട്ടം സ്വന്തമാക്കിയത്. ശിവാനി സജീവ് (6-9), ജേനാലിയ ആൻ (9-12), നന്ദകൃഷ്ണ (15-18) എന്നിവരാണ് മറ്റു ഗ്രൂപ്പ് ജേതാക്കൾ.

samajam-youth-festival-2023-kala-thilakam-trophy-ePathram

സമാജം പ്രസിഡണ്ട് റഫീഖ് കയനയില്‍, ഡോ. ജസ്‌ലിൻ ജോസ് എന്നിവര്‍ ചേർന്ന് കലാ തിലകം ട്രോഫി സമ്മാനിച്ചു. എൽ. എൽ. എച്ച്. ആശുപത്രി മാർക്കറ്റിംഗ് മാനേജർ നിവിൻ വർഗ്ഗീസ്‌, എമിറേറ്റ്സ് ഫ്യൂച്ചർ അക്കാദമി പ്രിൻസിപ്പൽ സജി ഉമ്മൻ, സമാജം ജനറൽ സെക്രട്ടറി എം. യു. ഇർഷാദ്, കലാ വിഭാഗം സെക്രട്ടറി പി. ടി. റിയാസുദ്ദീൻ തുടങ്ങി സമാജം മാനേജിംഗ് കമ്മിറ്റി അംഗങ്ങളും സംബന്ധിച്ചു. കലാമണ്ഡലം ഡോ. ധനുഷാ സന്യാൽ, കലാമണ്ഡലം പി. ലതിക എന്നിവര്‍ വിധി കർത്താക്കൾ ആയിരുന്നു.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on സമാജം യുവജനോത്സവം : ഐശ്വര്യ ഷൈജിത് കലാ തിലകം

ചാ​ര്‍ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്​​സ് അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​ര്‍ ഫെബ്രുവരി നാലു മുതല്‍

February 1st, 2023

logo-the-institute-of-chartered-accountant-of-india-ePathram
അബുദാബി : ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യ (ഐ. സി. എ. ഐ.) അബുദാബി ചാപ്റ്ററിന്‍റെ 34 ആമത് അന്താ രാഷ്ട്ര വാർഷിക സെമിനാർ രണ്ടു ദിവസങ്ങളിലായി അബുദാബിയില്‍ വെച്ച് നടക്കും എന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അബുദാബി ബാബ് അൽ ബഹ്ർ ഫയർ മോണ്ട് ഹോട്ടലിൽ 2023 ഫെബ്രുവരി 4, 5 (ശനി, ഞായർ) തിയ്യതികളില്‍ ഒരുക്കുന്ന സെമിനാറില്‍ സാമ്പത്തിക, ആരോഗ്യ, നിക്ഷേപ, കായിക, മാധ്യമ, സാഹിത്യ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.

institute-of-chartered-accountant-of-india-icai-34-st-annual-seminar-in-abudhabi-ePathram

2023 ഫെബ്രുവരി നാല്, ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ നടക്കുന്ന സമ്മേളനത്തിൽ യു. എ. ഇ. യിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ, ധന മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ഹാജി അല്‍ ഖൂരി, ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസുഫലി, ആസ്റ്റർ എം. ഡി. ഡോക്ടർ ആസാദ് മൂപ്പൻ, ന്യൂസിലാൻഡ് ക്രിക്കറ്റര്‍ ജെയിംസ് ഫ്രാങ്ക്‌ളിൻ, ഇന്ത്യൻ ക്രിക്കറ്റര്‍ റോബിൻ ഉത്തപ്പ, ബുർജീൽ ഹോൾഡിംഗ്സ് ചെയർമാൻ ഡോക്ടർ ഷംഷീർ വയലിൽ കൂടാതെ ഇന്ത്യയിൽ നിന്നും യു. എ. ഇ. യിൽ നിന്നുമുള്ള പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിക്കും.

ശനിയാഴ്ച വൈകുന്നേരം 7 മണി മുതൽ ബോളിവുഡ് ഗായിക കനിക കപൂര്‍ നയിക്കുന്ന സംഗീത നിശയും അരങ്ങേറും.

press-meet-icai-34-st-international-annual-seminar-ePathram

ഫെബ്രുവരി അഞ്ച്, ഞായറാഴ്ച രാവിലെ 9 മണി മുതല്‍ മുതൽ വൈകുന്നേരം 6 മണി വരെ നടക്കുന്ന സമ്മേളന ത്തിൽ ‘പരിവർത്തന ത്തിന്‍റെ പുനർനിർവ്വചനം : അനന്ത സാദ്ധ്യതകൾ’ എന്ന പ്രമേയത്തില്‍ പ്രമുഖ സാഹിത്യകാരൻ ചേതൻ ഭഗത് സംവദിക്കും. എണ്ണൂറോളം പ്രതിനിധികൾ സെമിനാറില്‍ ഭാഗമാകും എന്നും സംഘാടകർ അറിയിച്ചു.

institute-of-chartered-accountant-of-india-34-th-annual-seminar-press-meet-ePathram

ഐ. സി. എ. ഐ. ചെയർമാൻ സി. എ. ജോൺ ജോർജ്, വൈസ് ചെയർമാൻ കൃഷ്ണൻ, ജനറൽ സെക്രട്ടറി എൻ. വി. രോഹിത് ദയ്മ, ട്രഷറർ പ്രിയങ്ക ബിർള, അജയ് സിംഗ്വി, ഷഫീഖ് നീലയിൽ, അനു തോമസ്, മുഹമ്മദ് ഷഫീഖ്, രമേഷ് ദവെ, അങ്കിത് കോത്താരി എന്നിവര്‍ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. Twitter

- pma

വായിക്കുക: , , , , , , ,

Comments Off on ചാ​ര്‍ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്​​സ് അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​ര്‍ ഫെബ്രുവരി നാലു മുതല്‍

പത്താം തരം മോഡൽ പരീക്ഷ ഫെബ്രുവരി 27 നും പൊതു പരീക്ഷ മാർച്ച് 9 നും തുടങ്ങും

January 26th, 2023

sslc-vhse-students-exam-class-room-ePathram
തിരുവനന്തപുരം : ഈ വര്‍ഷത്തെ എസ്. എസ്. എൽ. സി. മോഡൽ പരീക്ഷ 2023 ഫെബ്രുവരി 27 തിങ്കളാഴ്ച മുതൽ മാർച്ച് 3 വെള്ളിയാഴ്ച വരെ എന്ന് വിദ്യാഭ്യാസ വകുപ്പ്.

ഫെബ്രുവരി 27 തിങ്കൾ രാവിലെ 9.45 ന് മലയാളം ഒന്നാം പേപ്പർ, ഉച്ചക്ക് 2 മണിക്ക് മലയാളം സെക്കൻഡ് പേപ്പർ, ഫെബ്രുവരി 28 ചൊവ്വാഴ്ച രാവിലെ 9.45 ന് ഇംഗ്ളീഷ്, ഉച്ചക്ക് 2 മണിക്ക് ഹിന്ദി, മാർച്ച് ഒന്ന് ബുധനാഴ്ച രാവിലെ 9.45 ന് ഫിസിക്‌സ്, ഉച്ചക്ക് 2 :30ന് കെമിസ്ട്രി, മാർച്ച് 2 വ്യാഴം രാവിലെ 9.45 ന് സോഷ്യൽ സയൻസ്, ഉച്ചക്ക് 2 മണിക്ക് ബയോളജി, മാർച്ച് 3 വെള്ളിയാഴ്ച രാവിലെ 9.45 ന് ഗണിതം എന്നിങ്ങനെയാണ് മോഡൽ പരീക്ഷാ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

എസ്. എസ്. എൽ. സി. പൊതു പരീക്ഷ മാർച്ച് 9 വ്യാഴം മുതൽ മാർച്ച് 29 ബുധൻ വരെയും നടത്തും. ഹയർ സെക്കൻഡറി പ്രാക്‌ടിക്കൽ പരീക്ഷ ഫെബ്രുവരി 1 ബുധനാഴ്ച ആരംഭിക്കും.

- pma

വായിക്കുക: , , ,

Comments Off on പത്താം തരം മോഡൽ പരീക്ഷ ഫെബ്രുവരി 27 നും പൊതു പരീക്ഷ മാർച്ച് 9 നും തുടങ്ങും

നാൽപ്പതു കൊല്ലങ്ങൾക്കു ശേഷമുള്ള സംഗമം ശ്രദ്ധേയമായി

January 10th, 2023

manathala-ghs-1982-sslc-batch-old-students-meet-ePathram

ചാവക്കാട് ; മണത്തല ഗവണ്മെന്‍റ് ഹൈ സ്കൂളിലെ 1982 എസ്. എസ്. എൽ. സി. ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കൾ അദ്ധ്യാപകർക്ക് ഒപ്പം സുഹൃദ് സംഗമം എന്ന പേരിൽ നാൽപ്പതു വർഷങ്ങൾക്കു ശേഷം സ്കൂൾ അങ്കണത്തിൽ ഒത്തു ചേർന്നു.

അദ്ധ്യാപകരായ പി. എൽ. തോമസ്, പി. എസ്. ശ്രീനിവാസൻ, കെ. സതീ ദേവി, എസ്. സരോജ പ്രഭ, സി. പി. മേരിക്കുട്ടി, പി. കെ. സുബൈദ, പി. കെ. മേരി, ടി. എം. ഭവാനി, പി. വി. സുഹറ, എം. രാധ, പി. കെ. കാർത്യായനി, വി. എം. ദേവൂട്ടി എന്നിവരെ ആദരിച്ചു.

manathala-sslc-1982-students-meet-after-40-years-ePathram

വിദ്യാർത്ഥികളിൽ പലരും മൂന്നു പതിറ്റാണ്ടിനു ശേഷമാണ് കണ്ടു മുട്ടിയത്. പഠന കാലത്തിനു ശേഷം ജോലിയും ബിസിനസ്സുമായി ലോകത്തിലെ വിവിധ ഭാഗങ്ങളിൽ ചേക്കേറിയവരും നാട്ടിൽ തന്നെ സ്ഥിരമായവരും ആണെങ്കിലും നാല്പതു വർഷത്തിന് ശേഷം തങ്ങളുടെ സ്‌കൂൾ അങ്കണ ത്തിൽ വീണ്ടും എത്തിപ്പെട്ടത് 2023 ൽ ആയിരുന്നു.

manathala-govt-high-shool-1982-sslc-batch-ePathram

ഇതിനു കാരണം ആയത് 1982 എസ്. എസ്. എൽ. സി. ബാച്ചിന്‍റെ ഗ്രൂപ്പ് ഫോട്ടോ സൂക്ഷിച്ചു വെച്ച് വീഡിയോ രൂപത്തിൽ YouTube ൽ അപ്‌ലോഡ് ചെയ്തതിലൂടെ ആയിരുന്നു. ഗൃഹാതുര സ്മരണകളോടെ സുഹൃദ് സംഗമത്തിൽ ഈ വീഡിയോ പ്രദർശിപ്പിച്ചതിലൂടെ എല്ലാവരും സ്കൂൾ കാലത്തേക്ക് തിരിച്ചു നടന്നു.

പി. ഐ. കുഞ്ഞു മുഹമ്മദ്, കെ. വി. ബാബു രാജൻ, കെ. ബി. രാധാകൃഷ്ണൻ, പി. ടി. എ. പ്രസിഡണ്ട് പി. കെ. അബ്ദുൽ കലാം എന്നിവർ പ്രസംഗിച്ചു. ലിയാക്കത്ത്, തിലകൻ, ഇല്യാസ്, മനോജ്, മുഹസ്സിന്‍, രമേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇ – പത്രം പ്രതിനിധി യും ബാച്ചിലെ പൂർവ്വ വിദ്യാർത്ഥിയുമായ പി. എം. അബ്ദുൽ റഹിമാന്‍റെ YouTube പേജിൽ ഈ വീഡിയോ കാണാം.

- pma

വായിക്കുക: , , ,

Comments Off on നാൽപ്പതു കൊല്ലങ്ങൾക്കു ശേഷമുള്ള സംഗമം ശ്രദ്ധേയമായി

വായിക്കുക: , , , ,

Comments Off on നാൽപ്പതു കൊല്ലങ്ങൾക്കു ശേഷമുള്ള സംഗമം ശ്രദ്ധേയമായി

Page 12 of 74« First...1011121314...203040...Last »

« Previous Page« Previous « നിക്ഷേപകർ കാർഡിൽ രേഖപ്പെടുത്തണം
Next »Next Page » റീട്ടെയിൽ എം. ഇ. അവാർഡ് ലുലു ഗ്രൂപ്പിന് »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha