മോഡൽ സ്‌കൂളിൽ കരിയർ ഫെസ്റ്റ്

January 6th, 2023

model-school-career-fest-2023-ePathram

അബുദാബി : ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റികള്‍ നല്‍കുന്ന സംഭാവനകള്‍, ഭാവിയിലെ മികച്ച ജോലി സാദ്ധ്യതകള്‍ എന്നിവയെ കുറിച്ച് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മനസ്സിലാക്കുവാന്‍ കഴിയും വിധം അബുദാബി മോഡല്‍ സ്കൂള്‍ കരിയർ ഫെസ്റ്റ് സംഘടിപ്പിക്കുന്നു.

2023 ജനുവരി 6, 7, വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം 4 മണി മുതല്‍ 8 മണി വരെ മുസ്സഫയിലെ മോഡൽ സ്കൂളിൽ നടക്കുന്ന കരിയർ ഫെസ്റ്റിനോടൊപ്പം ബുക്ക് ഫെയര്‍ കൂടെ ഒരുക്കും എന്നു സ്കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

യു. എ. ഇ., ഇന്ത്യ, യു. എസ്. എ., കാനഡ, യു. കെ., ജര്‍മ്മനി, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ അന്താരാഷ്ട്ര നിലവാരമുള്ള മുപ്പതോളം യൂണി വേഴ്സിറ്റികള്‍ കരിയര്‍ ഫെസ്റ്റില്‍ പങ്കാളികളാവും.

തുടര്‍ പഠനത്തിനു താല്‍പ്പര്യമുള്ള കോളജ്, യൂണിവേഴ്സിറ്റി അധികൃതരുമായി നേരിട്ട് ആശയ വിനിമയം നടത്തി ഫീസ്, സ്കോളര്‍ ഷിപ്പ് അടക്കം വിവിധ കോഴ്സുകളുടെ വിശദാംശങ്ങള്‍, വിസാ നടപടി ക്രമങ്ങള്‍ തുടങ്ങിയവയും മനസ്സിലാക്കുവാനും ഇതിലൂടെ സാധിക്കും.

ഫെസ്റ്റിൻ്റെ ഭാഗമായി ഒരുക്കുന്ന ബുക്ക് ഫെയറില്‍ നിന്ന് ആവശ്യമായ പുസ്തകങ്ങള്‍ വാങ്ങാം. വിവിധ സ്കൂളുകളേയും വിദ്യാര്‍ത്ഥി കളെയും ഫെസ്റ്റിലേക്ക് ക്ഷണിച്ചിട്ടുണ്ട് എന്നും അധികൃതര്‍ അറിയിച്ചു. കരിയർ ഫെസ്റ്റിൽ പങ്കെടുക്കുവാൻ ഓൺ ലൈനിൽ രജിസ്റ്റർ ചെയ്യാം.

വാര്‍ത്താ സമ്മേളനത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. വി. വി. അബ്ദുല്‍ ഖാദര്‍, വൈസ് പ്രിന്‍സിപ്പല്‍ എ. എം. ഷരീഫ്, മാനേജര്‍ ഐ. ജെ. നസാരി, ബോയ്‌സ് സെക്ഷന്‍ ഹെഡ് ഡോ. കെ. വി. അബ്ദുല്‍ റഷീദ്, കൗണ്‍സിലര്‍ ദിബ്യേന്ദു കര്‍ഫ എന്നിവര്‍ സംബന്ധിച്ചു. വിശദ വിവരങ്ങള്‍ക്ക് : 050 552 8726.

- pma

വായിക്കുക: ,

Comments Off on മോഡൽ സ്‌കൂളിൽ കരിയർ ഫെസ്റ്റ്

കലാ മാമാങ്കത്തിന് വര്‍ണ്ണാഭമായ തുടക്കം

January 3rd, 2023

logo-61-st-kerala-school-kalolsavam-2023-ePathram
കോഴിക്കോട് : 61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം കോഴിക്കോട് വിക്രം മൈതാനിയിലെ അതിരാണിപ്പാടം എന്ന് പേരിട്ട മുഖ്യ വേദി യില്‍ തുടക്കം കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ കലാ മാമാങ്കത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്പീക്കര്‍ എ. എന്‍. ഷംസീര്‍, മന്ത്രി മാരായ വി. ശിവന്‍ കുട്ടി, മുഹമ്മദ് റിയാസ് , അഹമ്മദ് ദേവര്‍ കോവില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അഞ്ച് ദിവസങ്ങളിലായി 24 വേദികളില്‍ 239 ഇന മത്സരങ്ങള്‍ നടക്കും.

  • Kerala School Kalolsavam 2023- LIVE

- pma

വായിക്കുക: , , , ,

Comments Off on കലാ മാമാങ്കത്തിന് വര്‍ണ്ണാഭമായ തുടക്കം

മലയാളം മിഷൻ അജ്മാൻ ചാപ്റ്റർ സ്നേഹ സംഗമം സംഘടിപ്പിച്ചു

December 27th, 2022

ajman-malayalam-mission-family-meet-ePathram
അജ്മാൻ : മലയാളം മിഷൻ അജ്മാൻ ചാപ്റ്റർ സംഘടിപ്പിച്ച സ്നേഹ സംഗമം ശ്രദ്ധേയമായി. അജ്മാനിലെ ഇന്ത്യൻ സോഷ്യൽ സെന്‍റർ കമ്യൂണിറ്റി ഹാളിൽ വെച്ച്‌ നടന്ന പരിപാടിയില്‍ മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട മുഖ്യ അതിഥി ആയിരുന്നു. അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. പ്രസിഡണ്ട് ഫാമി ഷംസുദ്ധീന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജാസിം മുഹമ്മദ്‌ സ്വാഗതവും ജോയിന്‍റ് സെക്രട്ടറി ഷെമിനി സനിൽ നന്ദിയും പറഞ്ഞു. മലയാളം മിഷൻ യു. എ. ഇ. കോഡിനേറ്റർ കെ. എൽ. ഗോപി സംബന്ധിച്ചു

malayalam-mission-ajman-sneha-samgamam-ePathram

അജ്മാൻ എമിറേറ്റിലെ മലയാളികളായ പ്രവാസി കുട്ടികൾക്ക്‌ ഭാഷാ പഠനം സാദ്ധ്യമാക്കുന്ന അജ്മാൻ ചാപ്റ്റർ പ്രവർത്ത കരെ മുരുകൻ കാട്ടാക്കട പ്രത്യേകം അഭിനന്ദിച്ചു. കേരളത്തിൽ നിന്നുള്ള മലയാളം മിഷൻ സുവനീർ ഷോപ്പിലെ ഉൽപ്പന്ന ങ്ങളുടെ പ്രദർശനവും വിൽപനയും നടന്നു.

അജ്മാൻ ചാപ്റ്റർ രൂപീകരണത്തിന്‍റെ ഭാഗമായി കഴിഞ്ഞ ഒക്ടോബർ മാസത്തിൽ സംഘടിപ്പിച്ച അമ്മ മലയാളം പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ചാപ്റ്റർ കൺവീനർ ദീപ്തി ബിനു, വൈസ്‌ പ്രസിഡണ്ട് പ്രജിത്ത്‌ വി. വി. എന്നിവർ നേതൃത്വം നൽകി.  FB Page

- pma

വായിക്കുക: , , , , , ,

Comments Off on മലയാളം മിഷൻ അജ്മാൻ ചാപ്റ്റർ സ്നേഹ സംഗമം സംഘടിപ്പിച്ചു

ഫഹീമയെ ആദരിച്ചു

December 27th, 2022

uae-paloor-mahallu-committee-felicitate-ugc-winner-faheema-ePathram
ദുബായ് : യു. ജി. സി. പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ തിക്കോടി സ്വദേശിനി ഫഹീമയെ യു. എ. ഇ. പാലൂർ മഹല്ല് കമ്മിറ്റി ആദരിച്ചു. ദുബായിൽ നടന്ന ചടങ്ങിൽ യു. എ. ഇ. പാലൂർ മഹല്ല് കമ്മിറ്റി പ്രസിഡണ്ട്‌ എ. കെ. അബ്ദുൽ റസാഖ് ഹാജി മെമെന്‍റോ സമ്മാനിച്ചു. ഗഫൂർ ടി. കെ. അദ്ധ്യക്ഷത വഹിച്ചു. ഷഹനാസ് തിക്കോടി, നിസാർ കുനിയിൽ, ഫാരിസ് തിക്കോടി, റമീസ്‌, ഫസൽ കാട്ടിൽ, പി. വി. നിസാർ, എൻ. കെ. ഇസ്മായിൽ, സമീർ എന്നിവർ സംസാരിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ഫഹീമയെ ആദരിച്ചു

പ്രവാസികൾക്ക് സ്വയം തൊഴിൽ സംരംഭം : ശിൽപ ശാല സംഘടിപ്പിക്കും

December 8th, 2022

ogo-norka-roots-ePathram
തിരുവനന്തപുരം : നോർക്ക റൂട്ട്‌സിന്‍റെ പ്രവാസി പുനരധി വാസ പദ്ധതിയുടെ ഭാഗമായി സെന്‍റർ ഫോർ മാനേജ്‌മെന്‍റ് & ഡെവലപ്പ്‌ മെന്‍റ് മുഖേന, തിരിച്ച് എത്തിയ പ്രവാസികൾക്ക് സ്വന്തം നാട്ടിൽ ആരംഭിക്കുവാൻ കഴിയുന്ന വിവിധ സ്വയം തൊഴിൽ സംരംഭങ്ങളുടെ സാദ്ധ്യതകൾ പരിചയ പ്പെടുത്തുവാൻ നോർക്ക റൂട്ട്‌സ് ശിൽപ ശാല സംഘടിപ്പിക്കുന്നു.

തിരുവനന്തപുരം, കൊല്ലം, തിരുവല്ല, ആലപ്പുഴ, മൂവാറ്റുപുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങ ളിലാണ് ശിൽപ ശാലകൾ നടക്കുക. ഭക്ഷ്യാധിഷ്ഠിതം, സേവന മേഖല, മൃഗ പരിപാലനം, ടൂറിസം, എൻജിനീയറിംഗ്, കെമിക്കൽ തുടങ്ങിയ മേഖലകളിലെ സംരംഭക സാദ്ധ്യതകൾ പരിചയപ്പെടുത്തും.

സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുവാൻ താൽപര്യമുള്ള മടങ്ങി വന്ന പ്രവാസികൾക്ക് 15 ശതമാനം മൂലധന സബ്‌സിഡി യും മൂന്നു ശതമാനം പലിശ സബ്‌സിഡിയോടു കൂടിയ വായ്പകൾ വിവിധ ധനകാര്യ സ്ഥാപനങ്ങൾ വഴി ലഭ്യമാണ്. രണ്ടു വർഷം എങ്കിലും വിദേശത്ത് ജോലി ചെയ്ത ശേഷം തിരികെ എത്തി നാട്ടില്‍ സ്ഥിരമാക്കിയവര്‍ക്ക് അപേക്ഷിക്കാം.

ശിൽപ ശാലകളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 80 78 24 95 05 എന്ന വാട്ട്‌സാപ്പ് നമ്പരിലോ 0471 232 97 38 എന്ന നമ്പരിലോ ബന്ധപ്പെട്ട് വിശദാംശങ്ങൾ സഹിതം ഡിസംബർ 12 ന് മുൻപ് രജിസ്റ്റർ ചെയ്യണം. PRD

- pma

വായിക്കുക: , , , ,

Comments Off on പ്രവാസികൾക്ക് സ്വയം തൊഴിൽ സംരംഭം : ശിൽപ ശാല സംഘടിപ്പിക്കും

Page 13 of 74« First...1112131415...203040...Last »

« Previous Page« Previous « സുപ്രീം കോടതി മൊബൈല്‍ ആപ്പ് 2.0 പുറത്തിറക്കി
Next »Next Page » കെ. കെ. ടി. എം. ഗവ. കോളേജ് അലുംനി കുടുംബ സംഗമം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha