ഇസ്ലാമിക് സെന്‍ററില്‍ സെമിനാര്‍ : ‘പാഠ്യ പദ്ധതിക്ക് പുറത്തുള്ള രക്ഷാ കര്‍തൃത്വം’

September 15th, 2022

islamic-center-parenting-class-ePathram
അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ പബ്ലിക് റിലേഷൻ വിഭാഗം രക്ഷകർത്താക്കൾക്കായി ‘പാഠ്യ പദ്ധതിക്ക് പുറത്തുള്ള രക്ഷാ കര്‍തൃത്വം’ എന്ന പേരിൽ സെമിനാർ സംഘടിപ്പിക്കുന്നു. 2022 സെപ്റ്റംബർ 16 വെള്ളിയാഴ്ച വൈകുന്നേരം 7.30 നു ഇന്ത്യൻ ഇസ്ലാമിക് സെന്‍ററില്‍ നടക്കുന്ന പരിപാടിയിൽ പ്രമുഖ ശിശു രോഗ വിദഗ്ദ്ധ ഡോക്ടർ ഹസീന ജാസ്മിൻ (എല്‍. എല്‍. എച്ച്. ആശുപത്രി), എഴുത്തുകാരിയും പരിശീലക യുമായ അജിഷ മുഹമ്മദ് എന്നിവർ നേതൃത്വം നൽകും.

തിരക്കേറിയ പ്രവാസ ജീവിത സാഹചര്യങ്ങളിൽ രക്ഷിതാക്കളും കുട്ടികളും അനുഭവിക്കുന്ന ആരോഗ്യകരവും മാനസികവുമായ ബുദ്ധി മുട്ടുകളും അവക്കുള്ള പരിഹാരവും മുൻ നിർത്തിയാണ് സെമിനാർ സംഘടിപ്പിച്ചിട്ടുള്ളത്.

വിവരങ്ങൾക്ക് സെന്‍റര്‍ ഓഫീസുമായി ബന്ധപ്പെടുക : ഫോണ്‍ : 02 642 44 88

- pma

വായിക്കുക: , , , , , , ,

Comments Off on ഇസ്ലാമിക് സെന്‍ററില്‍ സെമിനാര്‍ : ‘പാഠ്യ പദ്ധതിക്ക് പുറത്തുള്ള രക്ഷാ കര്‍തൃത്വം’

നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

September 8th, 2022

medical-student-stethescope-ePathram

ന്യൂഡല്‍ഹി: മെഡിക്കല്‍ എന്‍ട്രന്‍സ് നീറ്റ് യു. ജി. 2022 (National Eligibility cum Entrance Test -NEET- UG-2022) പരീക്ഷാ ഫലം, നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍. ടി. എ.) പ്രസിദ്ധീകരിച്ചു. ഹരിയാനയില്‍ നിന്നുള്ള തനിഷ്‌ക ഒന്നാം റാങ്ക് നേടി. വത്സ ആഷിഷ് ബത്ര, ഹൃഷികേശ് നാഗ് ഭൂഷണ്‍ ഗാംഗുലേ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. 18,72,343 പേരാണ് ഈ വര്‍ഷം പരീക്ഷ എഴുതിയത്.

വിദ്യാര്‍ത്ഥിയുടെ അപ്ലിക്കേഷന്‍ നമ്പറും ജനന തീയ്യതിയും ഉപയോഗിച്ച് ഫലം അറിയുവാന്‍ എന്‍. ടി. എ. വെബ് സൈറ്റ് സന്ദര്‍ശിക്കാം.

- pma

വായിക്കുക: , , , , ,

Comments Off on നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

മനം നിറഞ്ഞ് ടോപികൻസ് : കോൺവോക് ശ്രദ്ധേയമായി

August 31st, 2022

naseer-ramanthali-winner-kmcc-topica-ePathram
അബുദാബി : ചരിത്ര – സാംസ്‌കാരിക – രാഷ്ട്രീയ പഠന ത്തിനും പരിശീലനത്തിനും വേണ്ടി അബുദാബി കെ. എം. സി. സി. സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘ടോപിക റീഡിംഗ് ആന്‍റ് ലേണിംഗ് കോഴ്സ്’ സമാപിച്ചു.

നസീർ രാമന്തളി ഒന്നാം റാങ്കും അബ്ദുല്ല ചേലക്കോട്, സുനീർ ബാബു ചുണ്ടമ്പറ്റ, നൗഷാദലി നാഷ്മഹൽ എന്നിവർ യഥാക്രമം രണ്ട്, മൂന്ന്, നാല് റാങ്കുകളും നേടി.

രണ്ടു വർഷം നീണ്ടു നിന്ന പഠനത്തിനും പരിശീലന ത്തിനും ശേഷമാണ് ടോപിക പാഠ്യ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികള്‍ക്ക് കോൺവോക് ചടങ്ങ് സംഘടിപ്പിച്ചത്.

രണ്ട് സെമസ്റ്ററുകളിലായി നടന്ന കോഴ്‌സിന്‍റെ അവസാന ഘട്ട പരീക്ഷകൾക്ക് ശേഷം വിജയികകള്‍ ആയവരെ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ നടന്ന കോൺവോക് ചടങ്ങില്‍ ആദരിച്ചു. റാങ്ക് ജേതാക്കളെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു.

kmcc-topica-winners-2022-ePathram

ചരിത്രവും സമകാലിക ഇന്ത്യയുടെ നേർ ചിത്രങ്ങളും ന്യൂന പക്ഷ രാഷ്ട്രീയത്തിന്‍റെ പ്രസക്തിയും സാംസ്‌കാരിക മുന്നേറ്റങ്ങളും നാഗരികതകളുടെ പഠനവും വ്യക്തി വികാസ പദ്ധതികളുമെല്ലാം ഉൾക്കൊള്ളുന്നത് ആയിരുന്നു ടോപിക പാഠ്യ പദ്ധതി. 67 പഠിതാക്കളാണ് ടോപികയിൽ പരീക്ഷ എഴുതി സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയത്.

ഷുക്കൂറലി കല്ലുങ്ങൽ ഉദ്ഘാടനം ചെയ്തു. പി. കെ. അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ടോപിക കോഴ്‌സ് ഡയറക്ടർ ഷെരീഫ് സാഗർ, ഇ. ടി. മുഹമ്മദ് സുനീർ, മജീദ് അണ്ണാൻതൊടി എന്നിവര്‍ പ്രസംഗിച്ചു.

അസീസ് കാളിയാടൻ, സമീർ തൃക്കരിപ്പൂർ, അഷ്റഫ് പൊന്നാനി, ബഷീർ ഇബ്രാഹീം, വീരാൻ കുട്ടി ഇരിങ്ങാ വൂർ, മുഹമ്മദ് ആലം, റഷീദ് പട്ടാമ്പി, റഷീദലി മമ്പാട, അബ്ദുല്ല കാക്കുനി, സഫീഷ് താമരക്കുളം എന്നിവർ നേതൃത്വം നൽകി.

 

- pma

വായിക്കുക: , , , , ,

Comments Off on മനം നിറഞ്ഞ് ടോപികൻസ് : കോൺവോക് ശ്രദ്ധേയമായി

ഇന്ത്യ – യു. എ. ഇ. സർവ്വ കലാ ശാലകൾ തമ്മിൽ സഹകരണ ധാരണ ഒപ്പു വെച്ചു

August 18th, 2022

india-uae-flags-epathramദുബായ് : ഇന്ത്യയിലെയും യു. എ. ഇ.യിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിൽ സഹകരണ ധാരണ യില്‍ ഒപ്പു വെച്ചു. ദുബായ് യൂണിവേഴ്സിറ്റി (യു. ഡി.) ഇന്ത്യ യിലെ ഐ. ഐ. ടി. കൾ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി), ഐ. ഐ. എം. (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്), സ്വയം ഭരണ യൂണിവേഴ്സിറ്റികൾ എന്നിവ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പരസ്പര സഹകരണത്തിനുള്ള ധാരണാ പത്രത്തിൽ ഒപ്പു വെച്ചത്.

dubai-university-signs-with-indian-institutes-of-technology-ePathram
ഇതു പ്രകാരം അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെ പഠന കാര്യങ്ങൾക്കായി കൈ മാറുന്നതിനും ഗവേഷണ സഹകരണത്തിനും ഇരു രാജ്യങ്ങളിലെയും സ്ഥാപനങ്ങൾ ഉദ്ദേശിക്കുന്നു.

ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരിയുടെ സാന്നിദ്ധ്യത്തില്‍ ദുബായ് യൂണിവേഴ്സിറ്റി പ്രസിഡണ്ട് ഡോ. ഈസ ബസ്തകി, ചീഫ് അക്കാഡമിക് ഓഫീസര്‍ പ്രൊഫ. ഹുസൈൻ അൽ അഹ്മദ് എന്നിവര്‍ കരാറിൽ ഒപ്പു വെച്ചു. ലുലു ഗ്രൂപ്പ് ചെയർമാന്‍ എം. എ. യൂസഫലി അടക്കമുള്ള പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ഇന്ത്യ – യു. എ. ഇ. സർവ്വ കലാ ശാലകൾ തമ്മിൽ സഹകരണ ധാരണ ഒപ്പു വെച്ചു

ശീതീകരിച്ച അങ്കണവാടി കുരുന്നുകൾക്ക് തുറന്നു നൽകി

August 18th, 2022

t-n-prathapan-opens-air conditioned nursery-in-orumanayoor-ePathram
ചാവക്കാട് : ഒരുമനയൂർ ഗ്രാമപഞ്ചായത്തിലെ കരുവാരക്കുണ്ട് 34ാം നമ്പർ അങ്കണവാടി കുരുന്നുകൾക്ക് തുറന്നു നൽകി. ആർ. എം. കബീർ മുഹമ്മദാലി എന്ന വ്യക്തി സൗജന്യമായി പഞ്ചായത്തിന് വിട്ടു നൽകിയ 3 സെൻറ് സ്ഥലത്താണ് ശിശു സൗഹൃദവും ശിതീകരിച്ച ക്ലാസ് റൂമുകളോട് കൂടിയ അത്യാധുനിക അങ്കണവാടി നിർമ്മിച്ചത്.

കുട്ടികളുടെ ആരോഗ്യപരവും ബുദ്ധി പരവുമായ ആദ്യ കാൽവെപ്പുകൾക്ക് മാതൃകയാകും വിധമാണ് അങ്കണവാടി കെട്ടിടം നിർമ്മിച്ചത്. 504 ചതുരശ്രയടി വിസ്തീർണ്ണമുള്ള കെട്ടിടത്തിൽ ഹാൾ, അടുക്കള, വരാന്ത, ശുചി മുറി, ബേബി ഫ്രണ്ട്ലി ടോയ്ലറ്റ്, സ്റ്റോർ റും എന്നിവയുണ്ട്. കുട്ടികൾക്ക് കൗതുകം ഏകാൻ മനോഹര മായ ആർട്ട് വർക്കും നടത്തി യിട്ടുണ്ട്. ആറ് മാസം കൊണ്ടാണ് ഒരുമനയൂര്‍ പത്താം വാർഡിലെ ഈ അങ്കണ വാടിയുടെ പണി പൂർത്തീകരിച്ചത്.

ടി. എൻ. പ്രതാപൻ എം. പി. അങ്കണവാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വി. സി. ഷാഹിബാൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ. വി. രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ആഷിത കുണ്ടിയത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഇ. ടി. ഫിലോമിന, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈനി ഷാജി, പഞ്ചായത്ത് അംഗങ്ങൾ, ജന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കെ. എച്ച്. കയ്യുമ്മു ടീച്ചർ സ്വാഗതം പറഞ്ഞു. ഒരുമനയൂർ ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി അനിത രാമൻ നന്ദി പറഞ്ഞു.

ടി. എൻ. പ്രതാപൻ എം. പി. യുടെ 2019 -20 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ വിനിയോഗിച്ചാണ് ഒരുമനയൂർ പഞ്ചായത്തിലെ ആദ്യത്തെ ശീതീകരിച്ച അങ്കണവാടി യഥാർത്ഥ്യം ആക്കിയത്.

- pma

വായിക്കുക: , , , ,

Comments Off on ശീതീകരിച്ച അങ്കണവാടി കുരുന്നുകൾക്ക് തുറന്നു നൽകി

Page 14 of 74« First...1213141516...203040...Last »

« Previous Page« Previous « രാജ്യത്തെ ആദ്യ ഓൺ ലൈൻ ടാക്സി ‘കേരള സവാരി’ തുടക്കമായി
Next »Next Page » ഇന്ത്യ – യു. എ. ഇ. സർവ്വ കലാ ശാലകൾ തമ്മിൽ സഹകരണ ധാരണ ഒപ്പു വെച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha