കൊച്ചി : പ്ലസ് വണ് പ്രവേശനത്തിന് സമയ പരിധി നീട്ടി ക്കൊണ്ട് ഹൈക്കോടതി ഉത്തരവ്. ജൂലായ് 25 തിങ്കളാഴ്ച വരെ പ്ലസ് വണ്ണിനു അപേക്ഷിക്കാം എന്ന് സി. ബി. എസ്. ഇ. വിദ്യാര്ത്ഥികളുടെ ഹരജിയിലാണ് കോടതി ഉത്തരവ് ഇറക്കിയത്.
കൊച്ചി : പ്ലസ് വണ് പ്രവേശനത്തിന് സമയ പരിധി നീട്ടി ക്കൊണ്ട് ഹൈക്കോടതി ഉത്തരവ്. ജൂലായ് 25 തിങ്കളാഴ്ച വരെ പ്ലസ് വണ്ണിനു അപേക്ഷിക്കാം എന്ന് സി. ബി. എസ്. ഇ. വിദ്യാര്ത്ഥികളുടെ ഹരജിയിലാണ് കോടതി ഉത്തരവ് ഇറക്കിയത്.
- pma
വായിക്കുക: കുട്ടികള്‍, കേരള ഹൈക്കോടതി, വിദ്യാഭ്യാസം, സാമൂഹികം
ന്യൂഡല്‍ഹി : 92.71 വിജയ ശതമാനവുമായി സി. ബി. എസ്. ഇ. പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം മേഖലക്കാണ് ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം. തൊട്ടു പുറകിലായി ബംഗളൂരു, ചെന്നൈ, ഡല്ഹി എന്നീ മേഖലകൾ. നോയിഡ മേഖലക്കാണ് ഏറ്റവും കുറഞ്ഞ വിജയ ശതമാനം.
ഇത്തവണ രണ്ട് ടേം ആയാണ് സി. ബി. എസ്. ഇ. പരീക്ഷ നടത്തിയത്. ഒന്നാം ടേം പരീക്ഷ നവംബർ – ഡിസംബർ മാസങ്ങളില് ആയിരുന്നു. ഏപ്രിൽ 26 മുതൽ ജൂൺ 4 വരെ ആയിരുന്നു രണ്ടാം ടേം പരീക്ഷ നടത്തിയത്.
സി. ബി. എസ്. ഇ. വെബ് സൈറ്റിലാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ 99.37 % ആയിരുന്നു വിജയം.
- pma
വായിക്കുക: cbse, കേരളം, വിദ്യാഭ്യാസം
തിരുവനന്തപുരം : പഠന സമയത്തു കുട്ടികളെ മറ്റൊരു പരി പാടികൾക്കും പങ്കെടുപ്പിക്കാൻ അനുവദിക്കില്ല എന്നു പൊതു വിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവൻ കുട്ടി. സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ തളിര് സ്‌കോളർ ഷിപ്പ് വിതരണം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ സ്‌കൂൾ ലൈബ്രറികളിലേക്കു 10 കോടി രൂപയുടെ പുസ്തകങ്ങൾ സർക്കാർ വിതരണം ചെയ്തതായി മന്ത്രി അറിയിച്ചു. വായന ഒരു പ്രോജക്ട് ആയി പാഠ്യ പദ്ധതിയുടെ ഭാഗം ആക്കുന്നതിനുളള ചർച്ചകൾ നടക്കുന്നതായും മന്ത്രി പറഞ്ഞു.
കോട്ടൺഹിൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ രാജേഷ് വള്ളിക്കോട്, ജി. രാധാകൃഷ്ണൻ, ഡി. ഇ. ഒ ആർ. എസ്. സുരേഷ് ബാബു, സ്‌കൂൾ പ്രിൻസിപ്പൽ എ. വിൻസെന്‍റ്, അഡീഷണൽ എച്ച്. എം. വി. രാജേഷ് ബാബു, പ്രിൻസിപ്പൽ ഇൻ-ചാർജ്ജ് ഇ. ആർ. ഫാമില, കനറാ ബാങ്ക് ജനറൽ മാനേജർ എസ്. പ്രേംകുമാർ തുടങ്ങിയവർ പങ്കെടുത്തു.
കനറാ ബാങ്കിന്‍റെ സഹായത്തോടെയാണുതളിര് സ്‌കോളർ ഷിപ്പ് വിതരണം ചെയ്യുന്നത്. തളിര് സ്‌കോളർ ഷിപ്പ് 2022-2023 ന്‍റെ രജിസ്‌ട്രേഷൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു ഉദ്ഘാടനം ചെയ്തു.
- pma
വായിക്കുക: kerala-government-, കുട്ടികള്‍, വിദ്യാഭ്യാസം, സാമൂഹികം
ഗുരുവയൂര്‍ : ചാവക്കാട് സബ് ജില്ലയില്‍ എയര്‍ കണ്ടീഷനോട് കൂടിയ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സൗകര്യമുള്ള ആദ്യത്തെ വിദ്യാലയം എന്ന പദവി കരസ്ഥമാക്കി എടക്കഴിയൂര്‍ ഗവണ്മെന്‍റ് ലോവര്‍ പ്രൈമറി സ്‌കൂള്‍. ഡിജിറ്റല്‍ എയര്‍ കണ്ടീഷന്‍ സൗകര്യങ്ങളോടെ ഭൗതിക നിലവാരത്തിലേക്ക് ഉയര്‍ന്ന സ്‌കൂളിന്‍റെ ഉദ്ഘാടനം എന്‍. കെ. അക്ബര്‍ എം. എല്‍. എ. നിര്‍വ്വഹിച്ചു.
സ്വകാര്യ സ്കൂളുകളെ വെല്ലുന്ന മികച്ച നിലവാര ത്തിലേക്ക് എടക്കഴിയൂര്‍ ജി. എല്‍. പി. സ്‌കൂൾ ഉയർന്നു എന്ന് എം. എൽ. എ. അഭിപ്രായപ്പെട്ടു.
പഞ്ചായത്ത് പ്രസിഡണ്ട് ടി. വി. സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ടി. വി. മദന മോഹനന്‍ മുഖ്യാതിഥിയും പ്രമുഖ നടന്‍ ശിവജി ഗുരുവായൂര്‍ വിശിഷ്ട അതിഥിയും ആയിരുന്നു.
നിര്‍മ്മിതി കേന്ദ്രം പ്രോജക്ട് എന്‍ജിനീയര്‍ ടി. ജി. ശ്രീജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എ. എസ്. ശിഹാബ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീന നാസര്‍, വാർഡ് മെമ്പർ ഷെമീം അഷറഫ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍, അദ്ധ്യാപകർ, ജന പ്രതി നിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഉദ്ഘാടന ചടങ്ങിനു ശേഷം വിദ്യാർത്ഥി കളുടെ കലാപരിപാടികളും അരങ്ങേറി.
- pma
വായിക്കുക: chavakkad-guruvayoor, kerala-government-, കുട്ടികള്‍, വിദ്യാഭ്യാസം, സാമൂഹികം, സാമൂഹ്യക്ഷേമം
തൃശൂര്‍ : കൊവിഡ് ബാധിച്ചു മരിച്ച മാതാപിതാക്കളുടെ അനാഥരായ കുട്ടികള്‍ക്ക് പരിരക്ഷ ഒരുക്കുന്ന കേന്ദ്ര ഗവണ്‍മെന്‍റ് പദ്ധതി ‘പി. എം. കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍’ സ്കീമിന്‍റെ ഭാഗമായി ജില്ലയിലെ പതിമൂന്നു കുട്ടികള്‍ക്ക് സഹായം കൈമാറി.
ഓണ്‍ ലൈനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കുട്ടികളോട് സംസാരിച്ച ശേഷം തൃശൂര്‍ ജില്ലയിലെ കുട്ടികള്‍ക്കുള്ള വിവിധ രേഖകള്‍ അടങ്ങിയ ഫോള്‍ഡര്‍, ജില്ലാ കലക്ടര്‍ ഹരിത വി. കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. കെ. ഡേവിസ് മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി. പിന്നിട്ട വഴികള്‍ ആലോചിക്കാതെ പഠനത്തില്‍ ഉയര്‍ച്ച കൈവരിക്കണം എന്നും എല്ലാവരും കൂടെയുണ്ട് എന്നും രേഖകള്‍ കൈമാറിക്കൊണ്ട് ജില്ലാ കലക്ടര്‍ അറിയിച്ചു.
തൃശൂര്‍ ജില്ലയിലെ 13 കുട്ടികള്‍ ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള 112 കുട്ടികളാണ് പി. എം. കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍റെ ഗുണ ഭോക്താക്കള്‍ ആവുന്നത്.
ജില്ലയില്‍ നിന്നുള്ളവരില്‍ 10 പേര്‍ 18 ന് വയസ്സിനു താഴെയുള്ളവരും 3 പേര്‍ 18 വയസ്സിനു മുകളില്‍ ഉള്ളവരുമാണ്. പതിനെട്ടു വയസ്സിന് താഴെയുള്ള വരില്‍ പി. എം. കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍റെ ആനുകൂല്യം ഏറ്റവും അധികം ലഭിക്കുന്നത് തൃശൂര്‍, മലപ്പുറം ജില്ലകളിലാണ്.
തൃശൂര്‍ കളക്ട്രേറ്റില്‍ നടന്ന പരിപാടിയില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ മഞ്ജു പി. ജി., പി. എം. കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍, രക്ഷിതാക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
- pma
വായിക്കുക: covid-19, kerala-government-, കുട്ടികള്‍, മനുഷ്യാവകാശം, വിദ്യാഭ്യാസം, സാമൂഹികം, സാമൂഹ്യക്ഷേമം, സാമ്പത്തികം