അബുദാബി : വിദ്യാര്‍ത്ഥികളുടെ സുരക്ഷയെ മുന്‍നിറുത്തി സ്വകാര്യ സ്കൂള്‍ ബസ്സുകൾക്ക് പുതിയ നിബന്ധന കളുമായി അബുദാബി വിദ്യാഭ്യാസ വകുപ്പ്.
സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരം സുരക്ഷിതത്വം നിലനിര്‍ത്തിയും കാര്യക്ഷമത യോടെ യും ആയിരിക്കണം വിദ്യാര്‍ത്ഥികളുടെ യാത്ര. ബസ്സുകള്‍ ഇന്‍ഷ്വര്‍ ചെയ്തിരിക്കണം. കുട്ടികള്‍ സ്കൂളിലേക്ക് ബസ്സില്‍ കയറുന്നതു മുതല്‍ തിരികെ വീട്ടില്‍ എത്തുന്നതു വരെയുള്ള ഉത്തരവാദിത്വം സ്‌കൂള്‍ അധികൃതര്‍ക്ക് ആയിരിക്കും. സ്കൂള്‍ബസ്സ് ഫീസ്, ബസ്സിന്‍റെ റൂട്ട് വിവരങ്ങള്‍, ബസ്സ് എത്തുന്ന സമയം എന്നിവ മാതാപിതാക്കളെ അറിയിക്കണം.
ആദ്യ വിദ്യാര്‍ത്ഥി വീട്ടില്‍ നിന്നും ബസ്സില്‍ കയറുന്നതു മുതല്‍ അവസാന വിദ്യാര്‍ത്ഥി സ്കൂളില്‍ ഇറങ്ങുന്നതു വരെ ഒരു ട്രിപ്പിന്‍റെ സമയം പരമാവധി 75 മിനിറ്റ് ആയിരിക്കണം. ഓരോ ബസ്സിനും സൂപ്പര്‍ വൈസര്‍ മാരെ നിയമിക്കണം. ഇവരുടെ ഫോണ്‍ നമ്പര്‍ രക്ഷിതാ ക്കള്‍ക്ക് നല്‍കണം.
ബസ്സുകളില്‍ ചുരുങ്ങിയത് 4 നിരീക്ഷണ ക്യാമറകള്‍ എങ്കിലും സജ്ജീകരിച്ചിരിക്കണം. രക്ഷിതാക്കള്‍ ഉള്‍പ്പെടെ സ്കൂളിന് പുറത്തു നിന്നുള്ള ആരെയും ബസ്സില്‍ യാത്ര ചെയ്യുവാന്‍ അനുവദിക്കുകയില്ല. സുരക്ഷിതവും ഗുണ മേന്മയും അതോടൊപ്പം മിതമായ നിരക്കിലും ഉള്ള സേവനം ലഭ്യമാക്കണം.