അദ്ധ്യാപകർക്ക് ജോലി : ഒഡെപെക് വഴി സ്കൂളുകളിലേക്ക് നിയമനം

July 23rd, 2022

cbse-logo-epathram
അബുദാബി : ഫിസിക്കൽ എഡ്യൂക്കേഷൻ (പ്രൈമറി & സെക്കൻഡറി ലെവൽ), ഹിന്ദി (പ്രൈമറി), മലയാളം, ഇസ്ലാമിക്. എഡ്യുക്കേഷൻ (സെക്കൻഡറി), അറബിക് (സെക്കൻഡറി) വിഷയങ്ങളിൽ അബുദാബിയിലെ സി.ബി. എസ്. സി. സ്‌കൂളിൽ അദ്ധ്യാപകര്‍ക്ക് ജോലി ഒഴിവുകള്‍ എന്ന് സംസ്ഥാന സര്‍ക്കാര്‍ പബ്ലിക് റിലേഷന്‍ വകുപ്പ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ കൈകാര്യം ചെയ്യുവാനുള്ള പരിജ്ഞാനം നിര്‍ബ്ബന്ധം.

പ്രസ്തുത ജോലികളിലേക്ക് നിയമനത്തിനായി സംസ്ഥാന സർക്കാരിന് കീഴിലുള്ള ODEPEC (Overseas Development and Employment Promotion Consultants Ltd) മുഖേനയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അതത് വിഷയങ്ങളിൽ ബിരുദം / ബിരുദാനന്തര ബിരുദവും സി. ബി. എസ്. ഇ. സ്‌കൂളിൽ കുറഞ്ഞത് രണ്ട് വർഷത്തെ അദ്ധ്യാപന പരിചയവും ഉണ്ടായിരിക്കണം.

ലൈബ്രേറിയൻ തസ്തികയിലേക്ക് ലൈബ്രറി സയൻസിൽ ബിരുദവും സി. ബി. എസ്. ഇ. സ്‌കൂളിൽ രണ്ട് വർഷത്തെ അദ്ധ്യാപന പരിചയവും അഭികാമ്യം. സപ്പോർട്ട് സ്റ്റാഫ് തസ്തികക്ക് അപേക്ഷിക്കുന്നവരുടെ മിനിമം വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്സ് വിജയിച്ചിരിക്കണം.

ടീച്ചർ അസിസ്റ്റന്‍റ് ഒഴിവിലേക്ക് പന്ത്രണ്ടാം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായം 45 വയസ്സ്. എല്ലാ തസ്തികകൾക്കും ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള ആശയ വിനിമയ പാടവം നിർബ്ബന്ധം.

കൂടുതൽ വിവരങ്ങൾക്ക് ഒഡെപെക് വെബ് സൈറ്റ് സന്ദർശിക്കുക. (ഫോൺ) : 0471-23 29 44 1 & 0471-23 29 44 2, +91 77364 96574.

ആകർഷകമായ ശമ്പളം, സൗജന്യ താമസം, എയർ ടിക്കറ്റ്, മെഡിക്കൽ അലവൻസ് തുടങ്ങി യു. എ. ഇ. നിയമങ്ങൾ അനുസരിച്ചുള്ള ആനുകൂല്യങ്ങൾ ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലായ് 31 ന് മുമ്പ് വിശദമായ ബയോഡേറ്റ jobs @ odepc. in എന്ന ഇ- മെയില്‍ വിലാസത്തിൽ അയക്കണം.

 

- pma

വായിക്കുക: , , , , , , , ,

Comments Off on അദ്ധ്യാപകർക്ക് ജോലി : ഒഡെപെക് വഴി സ്കൂളുകളിലേക്ക് നിയമനം

ജൂലായ് 25 വരെ പ്ലസ് വണ്ണിനു അപേക്ഷിക്കാം

July 22nd, 2022

kerala-high-court-verdict-no-hartal-without-7-days-notice-ePathram
കൊച്ചി : പ്ലസ് വണ്‍ പ്രവേശനത്തിന് സമയ പരിധി നീട്ടി ക്കൊണ്ട് ഹൈക്കോടതി ഉത്തരവ്. ജൂലായ് 25 തിങ്കളാഴ്ച വരെ പ്ലസ് വണ്ണിനു അപേക്ഷിക്കാം എന്ന് സി. ബി. എസ്. ഇ. വിദ്യാര്‍ത്ഥികളുടെ ഹരജിയിലാണ് കോടതി ഉത്തരവ് ഇറക്കിയത്.

- pma

വായിക്കുക: , , ,

Comments Off on ജൂലായ് 25 വരെ പ്ലസ് വണ്ണിനു അപേക്ഷിക്കാം

സി. ബി. എസ്. ഇ. പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു

July 22nd, 2022

central-board-of-secondary-education-cbse-logo-ePathram
ന്യൂഡല്‍ഹി : 92.71 വിജയ ശതമാനവുമായി സി. ബി. എസ്. ഇ. പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം മേഖലക്കാണ് ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം. തൊട്ടു പുറകിലായി ബംഗളൂരു, ചെന്നൈ, ഡല്‍ഹി എന്നീ മേഖലകൾ. നോയിഡ മേഖലക്കാണ് ഏറ്റവും കുറഞ്ഞ വിജയ ശതമാനം.

ഇത്തവണ രണ്ട് ടേം ആയാണ് സി. ബി. എസ്. ഇ. പരീക്ഷ നടത്തിയത്. ഒന്നാം ടേം പരീക്ഷ നവംബർ – ഡിസംബർ മാസങ്ങളില്‍ ആയിരുന്നു. ഏപ്രിൽ 26 മുതൽ ജൂൺ 4 വരെ ആയിരുന്നു രണ്ടാം ടേം പരീക്ഷ നടത്തിയത്.

സി. ബി. എസ്. ഇ. വെബ്‌ സൈറ്റിലാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ 99.37 % ആയിരുന്നു വിജയം.

- pma

വായിക്കുക: , ,

Comments Off on സി. ബി. എസ്. ഇ. പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു

പഠന സമയത്തു കുട്ടികളെ മറ്റു പരിപാടികൾക്കു പങ്കെടുപ്പിക്കാൻ പാടില്ല : മന്ത്രി വി. ശിവൻ കുട്ടി

June 23rd, 2022

sslc-plus-two-students-ePathram
തിരുവനന്തപുരം : പഠന സമയത്തു കുട്ടികളെ മറ്റൊരു പരി പാടികൾക്കും പങ്കെടുപ്പിക്കാൻ അനുവദിക്കില്ല എന്നു പൊതു വിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവൻ കുട്ടി. സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ തളിര് സ്‌കോളർ ഷിപ്പ് വിതരണം ചെയ്യുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ സ്‌കൂൾ ലൈബ്രറികളിലേക്കു 10 കോടി രൂപയുടെ പുസ്തകങ്ങൾ സർക്കാർ വിതരണം ചെയ്തതായി മന്ത്രി അറിയിച്ചു. വായന ഒരു പ്രോജക്ട് ആയി പാഠ്യ പദ്ധതിയുടെ ഭാഗം ആക്കുന്നതിനുളള ചർച്ചകൾ നടക്കുന്നതായും മന്ത്രി പറഞ്ഞു.

കോട്ടൺഹിൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ രാജേഷ് വള്ളിക്കോട്, ജി. രാധാകൃഷ്ണൻ, ഡി. ഇ. ഒ ആർ. എസ്. സുരേഷ് ബാബു, സ്‌കൂൾ പ്രിൻസിപ്പൽ എ. വിൻസെന്‍റ്, അഡീഷണൽ എച്ച്. എം. വി. രാജേഷ് ബാബു, പ്രിൻസിപ്പൽ ഇൻ-ചാർജ്ജ് ഇ. ആർ. ഫാമില, കനറാ ബാങ്ക് ജനറൽ മാനേജർ എസ്. പ്രേംകുമാർ തുടങ്ങിയവർ പങ്കെടുത്തു.

കനറാ ബാങ്കിന്‍റെ സഹായത്തോടെയാണുതളിര് സ്‌കോളർ ഷിപ്പ് വിതരണം ചെയ്യുന്നത്. തളിര് സ്‌കോളർ ഷിപ്പ് 2022-2023 ന്‍റെ രജിസ്‌ട്രേഷൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു ഉദ്ഘാടനം ചെയ്തു.

- pma

വായിക്കുക: , , ,

Comments Off on പഠന സമയത്തു കുട്ടികളെ മറ്റു പരിപാടികൾക്കു പങ്കെടുപ്പിക്കാൻ പാടില്ല : മന്ത്രി വി. ശിവൻ കുട്ടി

എടക്കഴിയൂര്‍ ജി. എല്‍. പി. സ്‌കൂളും ഇനി ഹൈടെക് നിലവാരത്തിൽ

June 1st, 2022

nk-akbar-guruvayur-mla-2021-ePathram

ഗുരുവയൂര്‍ : ചാവക്കാട് സബ് ജില്ലയില്‍ എയര്‍ കണ്ടീഷനോട് കൂടിയ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സൗകര്യമുള്ള ആദ്യത്തെ വിദ്യാലയം എന്ന പദവി കരസ്ഥമാക്കി എടക്കഴിയൂര്‍ ഗവണ്മെന്‍റ് ലോവര്‍ പ്രൈമറി സ്‌കൂള്‍. ഡിജിറ്റല്‍ എയര്‍ കണ്ടീഷന്‍ സൗകര്യങ്ങളോടെ ഭൗതിക നിലവാരത്തിലേക്ക് ഉയര്‍ന്ന സ്‌കൂളിന്‍റെ ഉദ്ഘാടനം എന്‍. കെ. അക്ബര്‍ എം. എല്‍. എ. നിര്‍വ്വഹിച്ചു.

high-tech-edakkazhiyur-government-school-ePathram

എടക്കഴിയൂര്‍ ഗവണ്മെന്‍റ് ലോവര്‍ പ്രൈമറി സ്‌കൂള്‍

സ്വകാര്യ സ്കൂളുകളെ വെല്ലുന്ന മികച്ച നിലവാര ത്തിലേക്ക് എടക്കഴിയൂര്‍ ജി. എല്‍. പി. സ്‌കൂൾ ഉയർന്നു എന്ന് എം. എൽ. എ. അഭിപ്രായപ്പെട്ടു.

പഞ്ചായത്ത് പ്രസിഡണ്ട് ടി. വി. സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ടി. വി. മദന മോഹനന്‍ മുഖ്യാതിഥിയും പ്രമുഖ നടന്‍ ശിവജി ഗുരുവായൂര്‍ വിശിഷ്ട അതിഥിയും ആയിരുന്നു.

നിര്‍മ്മിതി കേന്ദ്രം പ്രോജക്ട് എന്‍ജിനീയര്‍ ടി. ജി. ശ്രീജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എ. എസ്. ശിഹാബ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീന നാസര്‍, വാർഡ് മെമ്പർ ഷെമീം അഷറഫ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍, അദ്ധ്യാപകർ, ജന പ്രതി നിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഉദ്ഘാടന ചടങ്ങിനു ശേഷം വിദ്യാർത്ഥി കളുടെ കലാപരിപാടികളും അരങ്ങേറി.

- pma

വായിക്കുക: , , , , ,

Comments Off on എടക്കഴിയൂര്‍ ജി. എല്‍. പി. സ്‌കൂളും ഇനി ഹൈടെക് നിലവാരത്തിൽ

Page 23 of 75« First...10...2122232425...304050...Last »

« Previous Page« Previous « വരുമാന പരിധി ഇല്ലാതെ ശാരീരിക വെല്ലു വിളി നേരിടുന്നവര്‍ക്ക് സഹായ ധനം നല്‍കും
Next »Next Page » പുതു മുഖങ്ങള്‍ക്ക് പ്രാധാന്യമുള്ള ‘ഒന്ന്’ തിയ്യേറ്ററുകളിലേക്ക് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha