പി. എം. കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ : ജില്ലയില്‍ 13 കുട്ടികള്‍ക്ക് സഹായം കൈമാറി

June 1st, 2022

sslc-plus-two-students-ePathram
തൃശൂര്‍ : കൊവിഡ് ബാധിച്ചു മരിച്ച മാതാപിതാക്കളുടെ അനാഥരായ കുട്ടികള്‍ക്ക് പരിരക്ഷ ഒരുക്കുന്ന കേന്ദ്ര ഗവണ്‍മെന്‍റ് പദ്ധതി ‘പി. എം. കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍’ സ്കീമിന്‍റെ ഭാഗമായി ജില്ലയിലെ പതിമൂന്നു കുട്ടികള്‍ക്ക് സഹായം കൈമാറി.

ഓണ്‍ ലൈനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കുട്ടികളോട് സംസാരിച്ച ശേഷം തൃശൂര്‍ ജില്ലയിലെ കുട്ടികള്‍ക്കുള്ള വിവിധ രേഖകള്‍ അടങ്ങിയ ഫോള്‍ഡര്‍, ജില്ലാ കലക്ടര്‍ ഹരിത വി. കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. കെ. ഡേവിസ് മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി. പിന്നിട്ട വഴികള്‍ ആലോചിക്കാതെ പഠനത്തില്‍ ഉയര്‍ച്ച കൈവരിക്കണം എന്നും എല്ലാവരും കൂടെയുണ്ട് എന്നും രേഖകള്‍ കൈമാറിക്കൊണ്ട് ജില്ലാ കലക്ടര്‍ അറിയിച്ചു.

തൃശൂര്‍ ജില്ലയിലെ 13 കുട്ടികള്‍ ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള 112 കുട്ടികളാണ് പി. എം. കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍റെ ഗുണ ഭോക്താക്കള്‍ ആവുന്നത്.

ജില്ലയില്‍ നിന്നുള്ളവരില്‍ 10 പേര്‍ 18 ന് വയസ്സിനു താഴെയുള്ളവരും 3 പേര്‍ 18 വയസ്സിനു മുകളില്‍ ഉള്ളവരുമാണ്. പതിനെട്ടു വയസ്സിന് താഴെയുള്ള വരില്‍ പി. എം. കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍റെ ആനുകൂല്യം ഏറ്റവും അധികം ലഭിക്കുന്നത് തൃശൂര്‍, മലപ്പുറം ജില്ലകളിലാണ്.

തൃശൂര്‍ കളക്ട്രേറ്റില്‍ നടന്ന പരിപാടിയില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ മഞ്ജു പി. ജി., പി. എം. കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍, രക്ഷിതാക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

- pma

വായിക്കുക: , , , , , , ,

Comments Off on പി. എം. കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ : ജില്ലയില്‍ 13 കുട്ടികള്‍ക്ക് സഹായം കൈമാറി

കൊവിഡില്‍ അനാഥരായ കുട്ടികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍

May 30th, 2022

narendra-modi-acting-as-mahathma-gandhi-with-charkha-ePathram
ന്യൂഡല്‍ഹി : പ്രധാന മന്ത്രിയുടെ പി. എം. കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. കൊവിഡ് ബാധിച്ചു മരിച്ച മാതാ പിതാക്കളുടെ മക്കള്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ക്ക് മാസം നാലായിരം രൂപ നല്‍കും.

സ്‌കൂള്‍ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള സാമ്പത്തിക സഹായം, ഉന്നത വിദ്യാഭ്യാസത്തിന് സ്കോളര്‍ ഷിപ്പ്, അഞ്ചു ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ തുടങ്ങിയ ആനുകൂല്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചിരിക്കുന്നത്.

ചികില്‍സ ആവശ്യമുള്ള കുട്ടികള്‍ക്ക് ആയുഷ്മാന്‍ ആരോഗ്യ കാര്‍ഡ്, പി. എം. കെയേഴ്സിന്‍റെ പാസ്സ്ബുക്ക് എന്നിവ നല്‍കും.

കൊവിഡ് ബാധിച്ചു മരിച്ച മാതാ പിതാക്കളുടെ 18 വയസ്സു മുതല്‍ 23 വയസ്സു വരെയുള്ള മക്കള്‍ക്ക് പ്രതിമാസ സ്‌റ്റൈപ്പന്‍ഡും 23 വയസ്സ് തികയുമ്പോള്‍ 10 ലക്ഷം രൂപയും ഈ പദ്ധതിയിലൂടെ ലഭിക്കും.

 

- pma

വായിക്കുക: , , , , , , ,

Comments Off on കൊവിഡില്‍ അനാഥരായ കുട്ടികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍

റംസാൻ വസന്തം പ്രകാശനം ചെയ്തു

April 27th, 2022

green-voice-uae-chapter-ePathram
അബുദാബി : ഗ്രീൻ വോയ്‌സ് സാംസ്കാരിക കൂട്ടായ്‌മ സംഘടിപ്പിക്കുന്ന ‘റംസാൻ റിജോയ്സ് 2022’ ന്‍റെ ഭാഗമായി പുറത്തിറക്കിയ ‘റംസാൻ വസന്തം’ എന്ന പുസ്തകം, ലുലു ഗ്രൂപ്പ് ഇന്‍റർനാഷണൽ കമ്യൂണിക്കേഷൻ ഡയറക്ടർ വി. നന്ദകുമാർ പ്രകാശനം ചെയ്തു. ചടങ്ങിൽ അജിത് ജോൺസൺ, സി. എച്ച്. ജാഫർ തങ്ങൾ, അബ്ദുൽ അസീസ്, നസീർ മഠത്തിൽ, ഹമീദ് സംബന്ധിച്ചു.

ഗ്രീൻ വോയ്‌സ് ‘റംസാൻ റിജോയ്സ് 2022’ ന്‍റെ ഭാഗമായി നടന്നു വരുന്ന ഓൺ ലൈൻ ക്വിസ് മത്സര ത്തിൽ 600 മത്സരാർത്ഥികൾ പങ്കെടുക്കുണ്ട്. ഇതിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 20 പേർ, ഈ മാസം 28 ന് നടക്കുന്ന ഫൈനലിൽ പങ്കെടുക്കും. ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 100,000, 50,000, 25,000 രൂപ വീതവും പ്രശസ്തി പത്രവും സമ്മാനമായി നല്‍കും എന്നും സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on റംസാൻ വസന്തം പ്രകാശനം ചെയ്തു

അടുത്ത അധ്യയന വര്‍ഷം മുതല്‍ രണ്ട് ബിരുദ കോഴ്സുകള്‍ ഒരേ സമയം പഠിക്കാം

April 14th, 2022

ugc-student-higher-education-ePathram
ന്യൂഡല്‍ഹി: രാജ്യത്ത് ഇനി മുതല്‍ ഒരേ സമയം രണ്ട് ബിരുദ കോഴ്‌സുകള്‍ പഠിക്കാം. ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിന് വഴിയൊരുക്കുന്ന പുതിയ തീരുമാനങ്ങളുടെ ഭാഗമാണ് ഒരേ സമയം രണ്ട് ബിരുദ കോഴ്‌സുകള്‍ എന്ന നിര്‍ദ്ദേശം. യു. ജി., പി. ജി. കോഴ്‌സുകള്‍ക്ക് പുതിയ നിര്‍ദ്ദേശം ബാധകമാവും.

ഒരേ സര്‍വ്വ കലാശാലയില്‍ നിന്നോ രണ്ട് സര്‍വ്വകലാ ശാലകളില്‍ നിന്നായോ ബിരുദ കോഴ്‌സു കള്‍ ഒരേ സമയം ചെയ്യാം. വ്യത്യസ്ത കോളജുകളിലും ഒരേ സമയം പഠിക്കാം.

കോഴ്‌സുകള്‍ ഏത് രീതിയില്‍ വേണം എന്നുള്ളത് വിദ്യാര്‍ത്ഥികള്‍ക്ക് തീരുമാനിക്കാം. രണ്ട് കോഴ്‌സും കോളേജു കളില്‍ എത്തി പഠിച്ചും അല്ലെങ്കില്‍ രണ്ട് കോഴ്‌സും ഓണ്‍ ലൈന്‍ ആയും ചെയ്യാം. അതല്ല എങ്കില്‍ ഒരു കോഴ്‌സ് ഓണ്‍ ലൈന്‍ ആയും ഒരു കോഴ്‌സ് നേരിട്ട് ക്ലാസ്സില്‍ എത്തി പഠിക്കാം.

നേരിട്ട് എത്തിയുള്ള പഠനം തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് രാവിലെയും ഉച്ചക്കു ശേഷവും ആയിട്ടാണ് ക്ലാസ്സ് നടത്തുക. യു. ജി. സി. യുടെ പുതിയ നിര്‍ദ്ദേശം അനുസരിച്ച് അടുത്ത അധ്യയന വര്‍ഷം മുതല്‍ മാറ്റം നിലവില്‍ വരും.

- pma

വായിക്കുക: , , ,

Comments Off on അടുത്ത അധ്യയന വര്‍ഷം മുതല്‍ രണ്ട് ബിരുദ കോഴ്സുകള്‍ ഒരേ സമയം പഠിക്കാം

പയസ്വിനിയുടെ അറിവിൻ പത്തായം

March 24th, 2022

payaswini-kasargod-koottayma-logo-ePathram
അബുദാബി : കാസർകോട് നിവാസികളുടെ കൂട്ടായ്മ പയസ്വിനി അബുദാബി ‘അറിവിൻ പത്തായം’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന കുട്ടികളുടെ അവധിക്കാല കൃാമ്പിനു തുടക്കമായി. മുൻ റവന്യൂ മന്ത്രിയും കാഞ്ഞങ്ങാട് എം. എൽ. എ. യുമായ ഇ. ചന്ദ്രശേഖരൻ ക്യാമ്പിന്‍റെ ഉൽഘാടനം ഓൺ ലൈനിലൂടെ നിര്‍വ്വഹിച്ചു.

മാറിവരുന്ന നമ്മുടെ ജീവിത രീതികളെക്കുറിച്ചും നമ്മുടെ മണ്ണിനെക്കുറിച്ചും നമ്മുടെ സ്വത്വം നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യത്തെ ക്കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുവാൻ അറിവിൽ പത്തായം പോലുള്ള അവധിക്കാല ക്യാമ്പിലൂടെ കഴിയട്ടെ എന്നും പ്രവാസി സമൂഹത്തിൽ പയസ്വിനി ചെയ്യുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ് എന്നും ഉൽഘാടന പ്രസംഗത്തിൽ ഇ. ചന്ദ്രശേഖരൻ എം. എല്‍. എ. സൂചിപ്പിച്ചു. പയസ്വിനി പ്രസിഡണ്ട് ടി. വി. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ. ടി. വി. ചെയർമാൻ മാത്തുക്കുട്ടി കടോണ്‍ മുഖ്യാതിഥി ആയിരുന്നു.

ക്യാമ്പ് കോഡിനേറ്റർ ദീപ ജയകുമാർ കൃാമ്പിനെ ക്കുറിച്ച് വിശദീകരിച്ചു. അനന്യ സുനില്‍ പ്രാർത്ഥന നിര്‍വ്വഹിച്ചു. പയസ്വിനി രക്ഷാധികാരികള്‍ ജയകുമാർ പെരിയ, വേണു ഗോപാലൻ നമ്പ്യാർ, കളിപ്പന്തൽ പ്രസിഡണ്ട് ദേവജ് വിശ്വൻ എന്നിവർ സംസാരിച്ചു. കളിപ്പന്തൽ ജോയിന്‍റ്  കോഡിനേറ്റർ വാരിജാക്ഷൻ, പയസ്വിനി ആർട്സ് സെക്രട്ടറി വിഷ്ണു എന്നിവർ അതിഥികളെ പരിചയപ്പെടുത്തി. സെക്രട്ടറി ഉമേഷ് കാഞ്ഞങ്ങാട് സ്വാഗതവും ട്രഷറർ അനൂപ് കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു.

പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഓണ്‍ ലൈന്‍ ക്യാമ്പില്‍ അറുപത് കുട്ടികൾ പങ്കെടുക്കുന്നുണ്ട്. വിവിധ വിഷയങ്ങളെ ക്കുറിച്ച് മജീഷ്യൻ യദുനാഥ്, മനോജ് കളരിക്കൽ, അനില നായർ, വിപിൻ. പി. കെ., മുഹമ്മദ് അൻസാദ്, റഷീദ ഷെറീഫ്, എം. വി. സതീശൻ, റീന സലീം, ഡോ. മനോജ് വർഗ്ഗീസ്, ഡോ. ജി. കെ. ശ്രീഹരി തുടങ്ങി വിദ്യാഭ്യാസ – സാംസ്കാരിക കലാ രംഗത്തെ പ്രമുഖർ ക്ലാസ്സുകൾ കൈകാര്യം ചെയ്യും. Payaswini FB Page

- pma

വായിക്കുക: , , ,

Comments Off on പയസ്വിനിയുടെ അറിവിൻ പത്തായം

Page 24 of 75« First...10...2223242526...304050...Last »

« Previous Page« Previous « ഭിക്ഷാടനം : ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്
Next »Next Page » മാട്ടൂൽ പ്രീമിയർ ലീഗ് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha