തിരൂർ : തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വ കലാ ശാല യുടെ 2019 അദ്ധ്യ യന വർഷത്തെ ബിരു ദാനന്തര ബിരുദ കോഴ്സുകളിലേക്ക് മേയ് 15 വരെ അപേ ക്ഷിക്കാം. സർവ്വ കലാ ശാല യുടെ വെബ് സൈറ്റില്‍ അപേക്ഷാ ഫോം ലഭിക്കും.
തിരൂർ : തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വ കലാ ശാല യുടെ 2019 അദ്ധ്യ യന വർഷത്തെ ബിരു ദാനന്തര ബിരുദ കോഴ്സുകളിലേക്ക് മേയ് 15 വരെ അപേ ക്ഷിക്കാം. സർവ്വ കലാ ശാല യുടെ വെബ് സൈറ്റില്‍ അപേക്ഷാ ഫോം ലഭിക്കും.
- pma
വായിക്കുക: kerala-government-, വിദ്യാഭ്യാസം, സാമൂഹികം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ SSLC പരീക്ഷയിൽ 100 ശതമാനം വിജയം നേടിയത് 599 സർക്കാർ സ്കൂളുകൾ. കഴിഞ്ഞ വർഷത്തേതിനേക്കാൾ 82 സർക്കാർ സ്കൂളുകൾ ഇത്തവണ 100 ശതമാനം വിജയം നേടിയതിൽ ഉൾപ്പെടുന്നു. കഴിഞ്ഞവർഷം 517 സ്കൂളുകൾക്ക് ആയിരുന്നു 100 ശതമാനം വിജയം നേടാനായത്.
ഇത്തവണ, ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ റവന്യൂജില്ല പത്തനംതിട്ടയാണ് – 99.33 ശതമാനം. ഏറ്റവും കുറവ് വിജയശതമാനം നേടിയ റവന്യൂജില്ല വയനാട് – 93.22 ശതമാനം. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസജില്ല കുട്ടനാടാണ് – 99. 9 ശതമാനം. വിജയശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല വയനാട് – 93.22 ശതമാനം.
ഏറ്റവും കൂടുതൽ വിദ്യർഥികൾ പരീക്ഷയെഴുതിയ സ്കൂൾ പികെഎം എച്ച് എസ് എസ് എടരിക്കോടാണ് – കുട്ടികളുടെ എണ്ണം 24019.
രണ്ട് കുട്ടികൾ പരീക്ഷയെഴുതിയ പത്തനംതിട്ട ജില്ലയിലെ ഗവ. ഗേൾസ് എച്ച് എസ് എസ്, പെരിങ്ങരയിലാണ് ഏറ്റവും കുറവ് കുട്ടികൾ പരീക്ഷയെഴുതിയത്.
- അവ്നി
വായിക്കുക: SSLC പരീക്ഷ, മാധ്യമങ്ങള്, വിദ്യാഭ്യാസം
പ
പാലക്കാട് : ഗവണ്മെന്റ് ഇന്‍ഡസ്ട്രി യല്‍ ഇന്‍സ്റ്റി റ്റ്യൂട്ടു കളില്‍ (ഐ. ടി. ഐ.) പഠി ക്കുന്ന വര്‍ ക്ക് സംസ്ഥാന സര്‍ക്കാ രി ന്റെ സൗജന്യ ഇന്‍ഷ്വ റന്‍സ് പരി രക്ഷ നല്‍കും.
പാഠ്യ പദ്ധതി യുടെ ഭാഗ മായി പരിശീലന കാലത്തു സംഭവി ക്കുന്ന അപകട ങ്ങള്‍, മരണം എന്നിവ ക്കുള്ള സാദ്ധ്യത കള്‍ മുന്‍ നിറുത്തി യാണ് സൗജന്യ ഇന്‍ഷ്വ റന്‍സ് പരിരക്ഷ ഏര്‍ പ്പെടു ത്തുന്നത്.
പരിശീലന ത്തി നിടെ യുള്ള അപകട ങ്ങളില്‍ വലിയ തോതിലുള്ള അംഗ വൈകല്യം, മരണം എന്നിവ ക്ക് ഒരു ലക്ഷം രൂപ വരെ ആളോഹരി നഷ്ട പരി ഹാരം നല്‍കും. പദ്ധതിക്ക് സര്‍ ക്കാര്‍ ഭരണാനുമതി നല്‍കി യതോടെ ഈ വര്‍ഷം 28,000 വിദ്യാര്‍ത്ഥി കള്‍ ഇന്‍ഷ്വ റന്‍സ് പരി രക്ഷ ക്കു കീഴില്‍ വരും.
50 ലക്ഷം രൂപ യാണ് ഇതി നായി വക യിരു ത്തി യിരി ക്കുന്നത്. ന്യൂ ഇന്ത്യ അഷ്വു റന്‍സ് കമ്പനി ക്കാണ് പോളി സി യുടെ ചുമതല. ഈ പദ്ധതി നടപ്പാ ക്കുന്ന തോടെ പൂർണ്ണ മായും സര്‍ക്കാര്‍ സംരക്ഷ ണമുള്ള പോളിസി യായി രിക്കും ലഭിക്കുക.
നിലവിലെ വിദ്യാര്‍ത്ഥി കള്‍ക്കും പുതുതായി ചേരുന്ന വര്‍ക്കും ഇന്‍ഷ്വ റന്‍സ് കവ റേജ് ലഭിക്കും. അടുത്ത വര്‍ഷ ത്തോ ടെ പോളിസി തുക ഒരു ലക്ഷം രൂപ യിൽ നിന്നും മൂന്നു ലക്ഷ മായി ഉയര്‍ ത്തുവാനും ഉദ്ദേശ മുണ്ട്.
മുന്‍പ് ഇന്‍സ്റ്റി റ്റ്യൂട്ടു കള്‍ നേരിട്ടാണ് ഇന്‍ഷ്വ റന്‍സ് പോളിസി കള്‍ എടുത്തി രുന്നത്. ഇതിനുള്ള പണം കണ്ടെത്തി യിരുന്നത് ഐ. ടി. ഐ. കളുടെ പി. ടി. എ. ഫണ്ടു കളില്‍ നിന്നായിരുന്നു.
- pma
വായിക്കുക: kerala-government-, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികം
തിരുവനന്തപുരം : നെടുമങ്ങാട് മഞ്ച ടെക്‌നി ക്കല്‍ ഹൈസ്‌കൂളില്‍ അടുത്ത അദ്ധ്യയന വര്‍ഷ ത്തേക്കുള്ള എട്ടാം ക്ലാസ്സ് പ്രവേശന ത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം സ്‌കൂളില്‍ ലഭിക്കും.
അപേക്ഷ സമര്‍പ്പി ക്കുവാ നുള്ള അവ സാന തിയ്യതി മേയ് രണ്ട്. പ്രവേശന പരീക്ഷ മേയ് മൂന്നിന്. 60 കംപ്യൂ ട്ടറു കളുള്ള ഐ. ടി. ലാബ്, കായിക ക്ഷമത വര്‍ദ്ധിപ്പി ക്കുവാന്‍ മള്‍ട്ടി ജിം സൗകര്യ ത്തോടെ ഫിസി ക്കല്‍ എഡ്യൂക്കേഷന്‍ ലാബ് എന്നിവ സ്‌കൂളില്‍ ലഭ്യമാണ്.
വിവരങ്ങള്‍ക്ക് : +91 86 06 25 11 57, +91 94 00 00 64 60.
- pma
വായിക്കുക: kerala-government-, കുട്ടികള്, വിദ്യാഭ്യാസം, സാമൂഹികം
അബുദാബി : വിവിധ മേഖല കളി ലെ മികച്ച പ്രവർ ത്തന ങ്ങൾക്ക് ഗ്രീൻ വോയ്‌സ് അബു ദാബി നൽകി വരുന്ന ‘സ്നേഹ പുരം’ പുരസ്കാര ങ്ങൾ സമ്മാ നിച്ചു. ഇന്ത്യൻ ഇസ്‌ലാമിക് സെന്റ റിൽ സംഘടി പ്പിച്ച ചട ങ്ങിൽ സാമൂ ഹിക സാംസ്കാരിക രംഗ ങ്ങളിൽ നിന്നു ള്ളവർ പങ്കെടുത്തു.
ഗ്രീൻ വോയ്‌സ് 15-ാമത് വാർഷിക ആഘോഷ ങ്ങളുടെ ഭാഗ മായി നിര്‍ദ്ധന രായ പതി നഞ്ച് പെൺ കുട്ടി കൾ ക്കുള്ള വിവാഹ സഹായം നൽകുന്ന ഗ്രീൻ വോയ്‌സ് ‘സ്നേഹ മാംഗല്യം’ 2019 ഒക്ടോബര്‍ മാസ ത്തില്‍ മല പ്പുറം ജില്ല യിലെ വളാ ഞ്ചേരി യിൽ നടക്കും എന്നും പ്രഖ്യാപിച്ചു.
കവി പി. കെ. ഗോപിക്ക് ഹരിതാക്ഷര പുരസ്കാ രവും അഗതി അനാഥ സംര ക്ഷണ മേഖല യിലെ പ്രവർ ത്തന ങ്ങള്‍ക്ക് വയ നാട് മുസ്ലിം ഓർ ഫനേജ് സ്ഥാപക നേതാവ് എം. എ. മുഹ മ്മദ് ജമാലിന് കർമ്മശ്രീ പുര സ്കാ രവും സമ്മാനിച്ചു.
എം. സി. എ. നാസർ (ടെലി വിഷൻ), തന്‍സി ഹാഷിര്‍ (റേഡിയോ), അഞ്ജന ശങ്കർ (പ്രിന്റ് മീഡിയ) എന്നിവർ മാധ്യമശ്രീ പുരസ്കാരം ഏറ്റു വാങ്ങി.
യൂണിവേഴ്‌സൽ ആശുപത്രി എം. ഡി. ഡോ. ഷബീർ നെല്ലി ക്കോട് ‘സ്നേഹ പുരം’ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ. കെ. മൊയ്തീന്‍ കോയ അദ്ധ്യ ക്ഷത വഹിച്ചു. രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയ ശങ്കർ മുഖ്യാതിഥി ആയിരുന്നു.
ലുലു ഗ്രൂപ്പ് ചീഫ് കമ്യൂണി ക്കേഷൻ ഓഫീസർ വി. നന്ദ കുമാർ, ഡോ. അൻവർ അമീൻ, മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി കെ. എം. അബ്ദുൽ ഗഫൂർ, സഫീർ അഹ മ്മദ്, റഷീദ് ബാബു പുളി ക്കൽ, അജിത് ജോൺ സൺ, നരി ക്കോൾ ഹമീദ് ഹാജി, ഹിജാസ് സീതി, കെ. പി. മുഹമ്മദ് തുടങ്ങി യവർ പങ്കെടുത്തു.
- pma
വായിക്കുക: green-voice, ജീവകാരുണ്യം, ബഹുമതി, മാധ്യമങ്ങള്, വിദ്യാഭ്യാസം, സംഘടന, സാമൂഹ്യ-സേവനം, സാംസ്കാരികം