ഓണ്‍ലൈന്‍ ഷോപ്പിംഗ് എത്രമാത്രം ഭദ്രമാണ് – സെമിനാര്‍

March 8th, 2017

gcc-consumer-protection-day-speech-by-tp-abu-backer-ePathram
ദുബായ് : സാങ്കേതിക വിദ്യ ഉപ യോഗി ക്കുന്ന കാര്യ ത്തില്‍ മുന്‍ പന്തി യില്‍ നില്‍ക്കുന്ന ഹാക്കേഴ്‌സിന്റെ ശല്യ ത്തില്‍ നിന്ന് അതി നൂതന മായ സാങ്കേ തിക വിദ്യ കൊണ്ട് ഓരോ രുത്തരും അവര വരുടെ ബിസി നസ്സ് വെബ്‌ സൈറ്റും മറ്റും കൂടുതല്‍ ഭദ്ര മാക്കണം എന്ന് ലുലു ഗ്രൂപ്പ് റീജ്യണല്‍ ഡയറ ക്ടര്‍ ടി. പി. അബൂ ബക്കര്‍ പറഞ്ഞു.

യു. എ. ഇ. യിലെ സൈബര്‍ സെക്യൂരിറ്റി വളരെ മികച്ച താണ് എങ്കിലും ഹാക്കേഴ്‌സി ന്റെ ശല്യം ഉണ്ടാകില്ല എന്നു പറയാന്‍ കഴിയുകയില്ല എന്നും ടി. പി. അബൂ ബക്കര്‍ സൂചി പ്പിച്ചു. സാമ്പ ത്തിക മന്ത്രാ ലയം സംഘ ടിപ്പിച്ച ‘ഓണ്‍ ലൈന്‍ ഷോപ്പിംഗ് എത്ര മാത്രം ഭദ്ര മാണ്’ എന്ന വിഷയത്തെ കുറിച്ച് ദുബായില്‍ നടന്ന സമ്മേളന ത്തില്‍ മുഖ്യ പ്രഭാ ഷണം നട ത്തു ക യായി രുന്നു അദ്ദേഹം.

എളിയ നില യില്‍ ആരംഭിച്ച ലുലു ഓണ്‍ ലൈന്‍ ബിസി നസ്സ് ഇന്നി പ്പോള്‍ സൈബര്‍ സെക്യൂരിറ്റി കൂടു തല്‍ മെച്ച പ്പെ ടുത്തി യത് മൂലം ഉപ യോക്താ ക്കളുടെ വിശ്വാസം ആര്‍ജ്ജി ച്ചു വളരെ നല്ല രീതി യില്‍ മുന്നേറുക യാണ്. ലോക ത്തെ ചില്ലറ വില്‍പനയുടെ ഏഴു ശതമാനം മാത്രമേ ഓണ്‍ലൈന്‍ ഷോപ്പിം ഗിന്റെ സംഭാവന യായിട്ടുള്ളൂ.

ബേങ്കിംഗ് രംഗത്ത് മുന്‍ പന്തി യില്‍ നില്‍ക്കുന്ന പല സ്ഥാപന ങ്ങളും സുരക്ഷാ സംവിധാന ങ്ങള്‍ ഉയര്‍ത്തു ന്നതിന്റെ ഭാഗ മായി സെക്യൂരിറ്റി പാസ്സ് വേര്‍ഡ് മാറ്റി ഫോട്ടോ കളിലെ മുഖം തിരി ച്ചറി യുന്ന വിദ്യയും വോയിസ് റെക്ഗ്‌നീ ഷന്‍ സേവനം ഉള്‍പെടെ ബയോ മെട്രിക് സംവിധാന ങ്ങള്‍ ഉപ യോഗിച്ച് തുട ങ്ങി യിരി ക്കുന്നു. ഇത് ഉപ യോ ക്താ ക്കളെ സംബ ന്ധിച്ചട ത്തോളം ആശ്വാസ കര മായ കാര്യ മാണ്.

ഡിജിറ്റല്‍ യുഗ ത്തിലേ ക്കുള്ള ഒരു വലിയ മാറ്റത്തി ലാണ് ലോകം. ഇന്റര്‍ നെറ്റ് സൗകര്യ ങ്ങള്‍ ഉപ യോഗിച്ചു ഓണ്‍ ലൈന്‍ ഷോപ്പിംഗ് എങ്ങനെ ഫല പ്രദ മായി നടത്താം എന്ന അവ ബോധം സാധാരണ ഉപയോ ക്താ ക്കള്‍ക്ക് കൊടു ക്കേണ്ട തുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on ഓണ്‍ലൈന്‍ ഷോപ്പിംഗ് എത്രമാത്രം ഭദ്രമാണ് – സെമിനാര്‍

സൈബര്‍ കുറ്റ കൃത്യങ്ങള്‍ : വിദ്യാര്‍ത്ഥി കള്‍ക്ക് ബോധ വത്കരണം

February 11th, 2017

abudhabi-police-warning-misusing-social-media-ePathram
അബുദാബി : സൈബര്‍ കുറ്റ കൃത്യങ്ങളെ കുറിച്ചുള്ള ബോധ വല്‍കരണം ലക്ഷ്യമിട്ട് വിവിധ വിദ്യാലയ ങ്ങളില്‍ നിന്നുള്ള ഇരു നൂറോളം വിദ്യാര്‍ ത്ഥി കളും അദ്ധ്യാപകരും പങ്കെടുത്ത ബോധ വത്കരണ ക്ലാസ്സ് ആഭ്യന്തര മന്ത്രാലയം സംഘടി പ്പിച്ചു.

ഇന്റര്‍ നെറ്റിന്റെ ആരോഗ്യ കര മായ ഉപ യോഗ ക്രമ ങ്ങളും കുട്ടി കളെ ബാധിക്കുന്ന പ്രശ്‌ന ങ്ങളും വിശദീ കരിച്ചു കൊണ്ടാണ് ക്ലാസ്സുകള്‍ ഒരുക്കിയത്. കൃത്യമായ പരി ശീലന ങ്ങളി ലൂടെയും ബോധ വത്കരണ പ്രവര്‍ ത്തന ങ്ങളി ലൂടെയും നല്ല രീതികള്‍ പിന്തു ടരാന്‍ കുട്ടി കളെ പ്രാപ്തരാക്കുക യാണ് ഇത്തരം ക്ലാസ്സു കളിലൂടെ ലക്ഷ്യം വെക്കുന്നത്.

കമ്മ്യൂണിറ്റി പോലീ സി ന്റെയും വിവിധ സര്‍ ക്കാര്‍ സ്ഥാപന ങ്ങളുടെയും സഹകരണ ത്തോ ടെ വിവിധ മേഖല കളി ലേക്ക് ബോധ വത്ക രണ ക്യാമ്പു കള്‍ വ്യാപി പ്പിക്കും. സ്‌കൂളു കളും കോളേജു കളും കേന്ദ്രീ കരിച്ച് പ്രത്യേക ബോധ വല്‍കരണ ക്ലാസ്സുകളും സംഘടി പ്പിക്കും.

– Abu dhabi Police Security Media

- pma

വായിക്കുക: , , , , , , ,

Comments Off on സൈബര്‍ കുറ്റ കൃത്യങ്ങള്‍ : വിദ്യാര്‍ത്ഥി കള്‍ക്ക് ബോധ വത്കരണം

പാം പുസ്തക പ്പുര ‘വിദ്യാർത്ഥി മുദ്ര’ പുരസ്കാര ങ്ങൾ പ്രഖ്യാപിച്ചു

January 28th, 2017

logo-palm-pusthakappura-palm-books-ePathram
ഷാർജ : പ്രവാസി വിദ്യാർത്ഥി കൾ ക്കായി പാം പുസ്തക പ്പുര സംഘടിപ്പിച്ച മലയാള കഥാ രചനാ മത്സര ത്തിൽ വിജയി കളായ വർക്ക് ‘വിദ്യാർത്ഥി മുദ്ര’ പുരസ്കാര ങ്ങൾ പ്രഖ്യാപിച്ചു.

story-writing-winners-of-palm-books-ePathram

കഥാ രചനാ മല്‍സര വിജയികള്‍ : അഭിന അനസ്, ഐന മരിയ, ഇർഫാൻ നിയാസ്

റാസൽ ഖൈമ ഇന്ത്യൻ പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി അഭിന അനസ് ഒന്നാം സ്ഥാനവും ഷാർജ ഗൾഫ് ഏഷ്യൻ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഇർഫാൻ നിയാസ് രണ്ടാം സ്ഥാനവും റാസൽ ഖൈമ ഇന്ത്യൻ പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഐന മരിയ തോമസ് മൂന്നാം സ്ഥാനവും നേടി.

ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂളിലെ അനസ് അബ്ദുൽ ജലാൽ, ഗൾഫ് ഇന്ത്യൻ ഹൈ സ്‌കൂളിലെ ജെനിറ്റ സൈന ചാക്കോ, ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂളിലെ മൃണാൾ മധു എന്നിവർ ജൂറി യുടെ പ്രത്യേക പരാമർശം നേടി.

ബിജു ജി. നാഥ്‌ ചെയർമാനും സർഗ്ഗ റോയ്, ദീപ ചിറ യിൽ എന്നിവർ അംഗ ങ്ങളു മായ സമിതി യാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ഫെബ്രുവരി മൂന്നിന് ഗിസൈസ് ഗൾഫ് മോഡൽ സ്‌കൂളിൽ വെച്ച് നടക്കുന്ന പാം വാർഷിക സർഗ്ഗ സംഗമ ത്തിൽ വെച്ച് വിജയി കൾ ക്കുള്ള സ്വർണ്ണ പ്പതക്ക ങ്ങൾ സമ്മാനിക്കും.

- pma

വായിക്കുക: , , , , ,

Comments Off on പാം പുസ്തക പ്പുര ‘വിദ്യാർത്ഥി മുദ്ര’ പുരസ്കാര ങ്ങൾ പ്രഖ്യാപിച്ചു

സംസ്ഥാന സ്കൂൾ കലോൽസവം : കോഴി ക്കോടിന് കലാ കിരീടം

January 22nd, 2017

57th-school-kalolsavam-logo-2017-ePathram
കണ്ണൂർ : സംസ്ഥാന സ്കൂൾ കലോൽസവ ത്തിൽ കോഴി ക്കോടിന് കലാ കിരീടം. തുടർച്ച യായ പതിനൊന്നാം തവണ യാണ് കോഴിക്കോട് ജില്ല കിരീടം ചൂടുന്നത്.

937 പോയിന്റു നേടി സ്വര്‍ണ്ണ ക്കപ്പ് കരസ്ഥ മാക്കിയ തോടെ ഏറ്റവും കൂടു തൽ തവണ തുടർച്ച യായി കലാ കിരീടം നേടുന്ന ജില്ലയായി കോഴിക്കോട് ചരിത്ര ത്തില്‍ ഇടം നേടി.

936 പോയിന്റു മായി രണ്ടാം സ്ഥാനത്ത് പാല ക്കാട് ജില്ലയും 933 പോയിന്റു മായി ആതി ഥേയര്‍ ആയ കണ്ണൂര്‍ ജില്ല മൂന്നാം സ്ഥാനത്തും നില യുറ പ്പിച്ചു.

തൃശൂര്‍ (921), മലപ്പുറം (907), കോട്ടയം (880), എറണാ കുളം (879), ആലപ്പുഴ (867), കൊല്ലം (866), വയനാട് (854), തിരു വനന്ത പുരം (844), കാസര്‍കോട് (817), പത്തനം തിട്ട (772), ഇടുക്കി (750) എന്നിങ്ങനെ യാണ് മറ്റു ജില്ല കളുടെ പോയിന്റ് നില.

- pma

വായിക്കുക: , , ,

Comments Off on സംസ്ഥാന സ്കൂൾ കലോൽസവം : കോഴി ക്കോടിന് കലാ കിരീടം

ചൊവ്വാ ദൗത്യം : പേടക മാതൃകക്ക് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ അംഗീ കാരം

November 3rd, 2016

sheikh-muhammed-al-amal-uae-mars-mission-ePathram
ദുബായ് : രാജ്യത്തിന്റെ ചൊവ്വാ ദൗത്യ പേടകമായ ‘അല്‍ അമലി’ നു അന്തിമ രൂപ രേഖ യായി. യു. എ. ഇ. വൈസ് പ്രസി ഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹ മ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം രൂപ രേഖയ്ക്ക് അംഗീ കാരം നല്‍കി. മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിൽ (MBRSC) എത്തിയ അദ്ദേഹം ദൗത്യത്തിന്റെ പുരോഗതി വിലയിരുത്തി.

പ്രതീക്ഷ എന്നര്‍ത്ഥം വരുന്ന ‘അല്‍ അമല്‍’ പേടകത്തെ അറബ് മേഖല യുടെ ശാസ്ത്ര ക്കുതിപ്പിന്റെ പ്രതീക മായി രാജ്യത്തിന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷ മായ 2021 ലെ ദേശീയ ദിനാ ഘോഷത്തിന്റെ ഭാഗ മായി ചൊവ്വ യിലേക്കു വിക്ഷേപി ക്കുവാ നാണ്‍ പദ്ധതി യിടുന്നത്.

ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയു മായ ശൈഖ് സെയിഫ് ബിൻ സായിദ് അൽ നഹ്യാൻ, ഉപ പ്രധാന മന്ത്രിയും പ്രസിഡൻ ഷ്യൽ കാര്യ മന്ത്രി യുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അൽ നഹ്യാൻ, ദുബായ് കിരാട അവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽമക്‌തൂം എന്നിവരും ശൈഖ് മുഹ മ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ അനുഗമിച്ചിരുന്നു.

Photo Credit : WAM

- pma

വായിക്കുക: , , , ,

Comments Off on ചൊവ്വാ ദൗത്യം : പേടക മാതൃകക്ക് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ അംഗീ കാരം

Page 76 of 76« First...102030...7273747576

« Previous Page « ആര്‍. എസ്. സി. സാഹിത്യോത്സവ് : അബുദാബി സോണിന് കിരീടം
Next » പൊതു ജനങ്ങള്‍ക്കായി അല്‍ ഐന്‍ മരുപ്പച്ച തുറന്നു കൊടുത്തു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha