കിഴക്ക് – പടിഞ്ഞാറ് പ്രവിശ്യ കളുടെ പേരുക ളിൽ മാറ്റം

March 18th, 2017

uae-map-ePathram
അബുദാബി : എമിറേറ്റിലെ കിഴക്കന്‍ പ്രവിശ്യ യുടേ യും പടി ഞ്ഞാറന്‍ പ്രവിശ്യ യുടേയും (Eastern and Western Regions) പേരു കൾ ഭേദ ഗതി ചെയ്‌തു കൊണ്ടുള്ള നിയമം യു. എ. ഇ. പ്രസിഡണ്ടും അബു ദാബി ഭരണാധി കാരിയു മായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാ പിച്ചു.

കിഴക്കന്‍ പ്രവിശ്യ യുടെ പേര് ഇനി മുതൽ  ‘അൽ ഐൻ’ റീജൻ (Al ain Region) എന്നും പടിഞ്ഞാറൻ പ്രവിശ്യ യുടെ പേര് ‘അൽ ദഫ്‌റ റീജൻ’ (Al Dhafra Region) എന്നും ആയി രിക്കും എന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു.

- pma

വായിക്കുക: , , , , ,

Comments Off on കിഴക്ക് – പടിഞ്ഞാറ് പ്രവിശ്യ കളുടെ പേരുക ളിൽ മാറ്റം

കിഴക്ക് – പടിഞ്ഞാറ് പ്രവിശ്യ കളുടെ പേരു ക ളിൽ മാറ്റം

March 18th, 2017

uae-map-ePathram
അബുദാബി : എമിറേറ്റിലെ കിഴക്കന്‍ പ്രവിശ്യ യുടേ യും പടി ഞ്ഞാറന്‍ പ്രവി ശ്യ യുടേയും (Eastern and Western Regions) പേരു കൾ ഭേദ ഗതി ചെയ്‌തു കൊണ്ടുള്ള നിയമം യു. എ. ഇ. പ്രസിഡണ്ടും അബു ദാബി ഭരണാധി കാരി യുമായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാ പിച്ചു.

ഇനി മുതൽ കിഴക്കന്‍ പ്രവിശ്യ യുടേ പുതിയ പേര്‍ ‘അൽഐൻ’ റീജൻ(Al ain Region) എന്നും പടിഞ്ഞാറൻ പ്രവിശ്യ യുടെ പേര് ‘അൽ ദഫ്‌റ റീജൻ’ (Al Dhafra Region) എന്നും ആയിരിക്കും എന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു.

- pma

വായിക്കുക: , , , , ,

Comments Off on കിഴക്ക് – പടിഞ്ഞാറ് പ്രവിശ്യ കളുടെ പേരു ക ളിൽ മാറ്റം

അബുദാബി പ്ലാന്റേഷൻ വാരാഘോഷം തിങ്കളാഴ്ച തുടക്ക മാവും

March 12th, 2017

al-ain-oasis-world-heritage-site-ePathram
അബുദാബി : മുപ്പത്തി ഏഴാമത് പ്ലാന്റേഷന്‍ വാരാ ഘോഷ ത്തിനു തിങ്കളാഴ്ച തുടക്ക മാവും. നഗര ത്തിലെ ഹരിത മേഖല വികസിപ്പി ക്കു വാനുള്ള പദ്ധതി യുടെ ഭാഗ മായാണ് അബു ദാബി സിറ്റി മുനിസി പ്പാ ലിറ്റി, പ്ലാന്റേഷൻ വാരാഘോഷം സംഘടി പ്പിക്കുന്നത്.

തല സ്ഥാന നഗരി യിലും മുസ്സഫ മുഹ മ്മദ് ബിന്‍ സായിദ് സിറ്റി ഉള്‍പ്പെടെ യുള്ള റസിഡന്‍ഷ്യല്‍ മേഖല കളിലും പൊതു ജന ങ്ങളുടെയും സ്കൂൾ വിദ്യാർ ഥി കളു ടെയും സഹകരണത്തോടെ യാണ് പദ്ധതി നടപ്പാക്കു ക. ദേശീയ വൃക്ഷമായ ഈന്ത പ്പന വെച്ചു പിടി പ്പിച്ചു കൊണ്ടാ യിരിക്കും പ്ലാന്റേഷന്‍ വാരാ ഘോഷ ത്തിനു തുടക്ക മാവുക.

അതി നൂതന മായ കാര്‍ഷിക സാങ്കേതിക വിദ്യ കള്‍, ജല സേചനം, കൃഷി യുടെ നവീന സങ്കല്പ ങ്ങള്‍ എന്നിവ വ്യക്ത മാക്കുന്ന കാര്‍ഷിക പ്രദര്‍ശ നവും പരിസ്ഥിതി, വൃക്ഷം വെച്ചു പിടി പ്പിക്കല്‍, യു. എ. ഇ. യിലെ കാര്‍ ഷിക വിക സനം എന്നിവ സംബ ന്ധിച്ചുള്ള ശില്‍പ ശാല കളും പ്ലാന്റേഷന്‍ വാരാ ഘോഷ ത്തിന്റെ ഭാഗ മായി സംഘ ടിപ്പിക്കും. പാരി സ്ഥിതിക പ്രാദേശിക സസ്യ ങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന പ്രകൃതി ദൃശ്യ പദ്ധതി കളും കൂടു തല്‍ ഹരിത പാര്‍ക്കു കളും ഈ വര്‍ഷ ത്തെ പ്ലാന്റേഷന്‍ വാരാ ഘോഷ ത്തില്‍ നടപ്പി ലാക്കും.

- pma

വായിക്കുക: , ,

Comments Off on അബുദാബി പ്ലാന്റേഷൻ വാരാഘോഷം തിങ്കളാഴ്ച തുടക്ക മാവും

ജലചൂഷണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് കോള വില്‍പ്പന നിര്‍ത്തുന്നു

March 9th, 2017

cocacola-plant
കോഴിക്കോട് : ശീതള പാനീയ കമ്പനി കള്‍ നടത്തുന്ന ജലചൂഷണ ത്തില്‍ പ്രതി ഷേധിച്ച് കേരള ത്തില്‍ പെപ്‌സി, കൊക്കോ കോള ഉല്‍പന്ന ങ്ങളുടെ വില്‍പന നിര്‍ത്തി വെക്കാൻ വ്യാപാരികള്‍ തീരുമാനിച്ചു.

ബഹു രാഷ്ട്ര ശീതള പാനീയ കമ്പനി കള്‍ നടത്തുന്ന വലിയ ജല ചൂഷണം കേരള ത്തില്‍ വരള്‍ച്ച യ്ക്ക് കാരണ മാകുന്നു എന്നും മാലിന്യ സംസ്‌കരണ ത്തില്‍ ശരി യായ നട പടി കള്‍ സ്വീകരി ക്കുവാൻ കമ്പനി കള്‍ തയ്യാറാകുന്നില്ല എന്നും ഇതിനാലാണ്‌ വില്‍പന നിര്‍ത്തി വെക്കു വാൻ തീരുമാനിച്ചത് എന്നും കേരളാ വ്യാപാരി വ്യവസായി ഏകോ പന സമിതി ഭാരവാഹികൾ അറിയിച്ചു.

വ്യാപക മായ രീതി യിൽ ജലം ഊറ്റു ന്നതി നാലും കോള ഉത്പന്ന ങ്ങളില്‍ വിഷാംശം ഉള്ള തായി പരി ശോധ നകളില്‍ വ്യക്ത മായ കാരണ ത്താലും കർ ണ്ണാ ടകത്തി ലെയും തമിഴ്‌ നാട്ടി ലെയും വ്യാപാരി കള്‍ കൊക്കോ കോള, പെപ്‌സി എന്നിവ യുടെ വില്‍പന നിര്‍ത്തി യിരുന്നു. ഇതും ഇത്തരം ഒരു തീരു മാന ത്തിന് വ്യാപാരി കളെ പ്രേരി പ്പിച്ചി രുന്നു.

- pma

വായിക്കുക: , , ,

Comments Off on ജലചൂഷണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് കോള വില്‍പ്പന നിര്‍ത്തുന്നു

രൂക്ഷമായ വരൾച്ചയെ പ്രതിരോധിക്കാൻ കൃത്രിമ മഴക്ക് സാദ്ധ്യത തേടുന്നു

March 7th, 2017

draught-issue-artificial-rain-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷമായ സാഹ ചര്യ ത്തില്‍ വരൾ ച്ചയെ പ്രതി രോധി ക്കുവാ നായി ക്ലൗഡ് സീഡിംഗ് സംവി ധാനം വഴി കൃത്രിമ മഴക്ക് സാദ്ധ്യത തേടുന്ന തായി സംസ്ഥാന സർക്കാർ. വിദേശ രാജ്യ ങ്ങളിൽ വിജയിച്ച മാർഗ്ഗ മാണ് ക്ലൗഡ് സീഡിംഗ് എന്നും മുഖ്യ മന്ത്രി പിണ റായി വിജയൻ നിയമ സഭ യിൽ പറഞ്ഞു. വരൾച്ച യെ നേരിടുവാ നായി മനുഷ്യ സാദ്ധ്യ മായ എല്ലാം ചെയ്യും. എത്ര പണം ചെലവിട്ടാലും ജല വിതരണം ഉറപ്പാക്കും എന്നും മുഖ്യ മന്ത്രി നിയമ സഭയിൽ വ്യക്ത മാക്കി.

സംസ്ഥാനത്തിന്റെ പല ഭാഗ ങ്ങളിലും വേനൽ ചൂട് ശക്ത മായി അനു ഭവ പ്പെട്ടു തുടങ്ങി. കുടി വെള്ള ക്ഷാമവും നേരി ടുന്നുണ്ട്. വരൾച്ച നേരിടു വാനുള്ള എല്ലാ ഒരുക്ക ങ്ങളും സർക്കാർ മുൻ കൂട്ടി നടത്തി യിരുന്നു എന്ന് ദുരന്ത നിവാര ണത്തിന്‍റെ ചുമതല കൂടി യുള്ള റവന്യു മന്ത്രി ഇ. ചന്ദ്ര ശേഖൻ സഭയെ അറിയിച്ചു.

ഈ വര്‍ഷം വരൾച്ച ഉണ്ടാകും എന്ന് 2016 സെപ്റ്റംബ റിലാണ് മുന്നറി യിപ്പ് ലഭിച്ചത്. ഒക്ടോബറിൽ തന്നെ സർക്കാർ മുന്നൊ രു ക്കങ്ങൾ നടത്തി. വിവിധ ജില്ല കളുടെ ചുമതല മന്ത്രിമാർക്ക് നൽകി യിരുന്നു. ദുരന്ത നിവാരണ സേന യുടെ യോഗ ങ്ങൾ ചേർന്നി ട്ടുണ്ട്. കുഴൽ കിണർ കുഴി ക്കരുത് എന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് സർക്കുലർ പുറ പ്പെടു വിച്ചി രുന്നു എന്നും മന്ത്രി ചന്ദ്ര ശേഖരൻ വിശദീകരിച്ചു.

- pma

വായിക്കുക: , , ,

Comments Off on രൂക്ഷമായ വരൾച്ചയെ പ്രതിരോധിക്കാൻ കൃത്രിമ മഴക്ക് സാദ്ധ്യത തേടുന്നു

Page 57 of 60« First...102030...5556575859...Last »

« Previous Page« Previous « ഇയർ ഓഫ് ഗിവിംഗ് 2017 : ആയിരം കർമ്മ പരിപാടി കളു മായി യു. എ. ഇ.
Next »Next Page » അബുദാബി ബിഗ് ടിക്കറ്റ് : മലയാളിക്ക് 12.70 കോടി രൂപ സമ്മാനം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha