അബുദാബി : കായിക രംഗത്ത പ്രതിഭ തെളിയിച്ച നിര്‍ദ്ധനരായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കള്‍ക്ക് സ്കോളർ ഷിപ്പും സൗജന്യ കായിക പരിശീലനവും നല്കുവാന് തയ്യാറായി അബു ദാബി മുസ്സഫ യിലെ ഡ്രീംസ് സ്പോർട്ട്സ് അക്കാഡമി രംഗത്ത്.
ഫുട്ബോൾ, ക്രിക്കറ്റ്, ചെസ്സ്, കരാട്ടെ, നീന്തൽ, ബാഡ്മി ന്റൺ, ബാസ്കറ്റ് ബോള്‍, അത്ലറ്റി ക്സ് എന്നീ ഇനങ്ങ ളിലാണ് അര്‍ഹരായ വര്‍ക്ക് സൗജന്യ പരി ശീലനം നല്‍കുക എന്ന് ഡ്രീംസ് സ്പോർട്ട്സ് അക്കാഡമി പ്രതി നിധി കള്‍ അറിയിച്ചു.
നാലു വയസ്സു മുതല്‍ പതിനാറു വയസ്സു വരെ പ്രായ മുള്ള കുട്ടികളില്‍ നിന്നും പത്തു പേര്‍ക്ക് ആദ്യഘട്ട ത്തിൽ പരിശീലനം നല്‍കും. അബു ദാബി, മുസ്സഫ, ബനി യാസ് എന്നി വിട ങ്ങളിലെ വിവിധ ഇന്ത്യൻ സ്കൂളു കളിലെ കായിക വിഭാഗ വു മായി യോജി ച്ചാണ് വിദ്യാർത്ഥി കളെ കണ്ടെത്തുക.
ഇന്ത്യ, ശ്രീലങ്ക, സെർബിയ, മൊറോക്കോ, ഫിലി പ്പൈൻസ് എന്നിവിട ങ്ങളിൽ നിന്നുള്ള അംഗീ കൃത പരിശീലക രാണ് പരിശീലനം നൽകുക. ഏപ്രില്‍ മാസ ത്തില്‍ ആദ്യ ബാച്ചു കളുടെ പരിശീലനം ആരംഭിക്കും.
അബുദാബിയിലെ വിവിധ വിദ്യാലയങ്ങളിലെ മികച്ച കളിക്കള ങ്ങളും മുന്‍ നിര ക്ലബ്ബു കളിലെ നീന്തൽ കുളവും പരി ശീലന ത്തിന്നു വേണ്ടി തെരഞ്ഞെടുത്തിട്ടുണ്ട്. അക്കാഡമി യുടെ ജഴ്സി പ്രകാശനവും ചടങ്ങില്‍ വെച്ച് നടന്നു.
ഡ്രീംസ് സ്പോര്‍ട്ട്സ് അക്കാഡമി മാനേജിംഗ് ഡയറക്ടര്‍ നൗഷാദ്, മാർക്കറ്റിംഗ് മാനേജർ ഷിഹാ ബുദ്ധീൻ, ഓപ്പ റേഷൻസ് ഹെഡ് അൻവർ, സ്പോർട്ട്സ് കോർഡിനേറ്റർ മുസ്തഫ, റിലയൻസ് ജനറൽ കോൺട്രാ ക്ടിംഗ് റിലയ ബിൾ എംപ്ലോ യ്മെന്റ് സർവ്വീസസ് മാനേജിംഗ് ഡയറ ക്ടര്‍ ഷജീർ ബാബു എന്നിവർ വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.
വിശദ വിവരങ്ങള്‍ക്കായി ഫേയ്സ് ബുക്ക് പേജ് സന്ദര്‍ശി ക്കുകയോ 058 578 6570 , 058 578 6571 എന്നീ നമ്പറു കളില്‍ ബന്ധപ്പെടുകയോ ചെയ്യണം.