പ്രവാസി മലയാളികള്‍ ബാങ്കുകളില്‍ നിക്ഷേപിച്ചത് രണ്ടു ലക്ഷം കോടി രൂപ

July 23rd, 2020

bank-note-indian-rupee-2000-ePathram
കൊച്ചി : വിദേശ മലയാളികളുടെ കേരള ത്തിലെ ബാങ്കു കളിലുള്ള നിക്ഷേപം (എൻ. ആർ. ഐ. ഡെപ്പോസിറ്റ്) ഒരു കോടി 99 ലക്ഷം രൂപ എന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം (2019) ഡിസംബർ 31 വരെയുള്ള കണക്കാണിത്.

ആദ്യമായാണ് സംസ്ഥാനത്തെ ബാങ്ക് ശാഖകളിലുള്ള എൻ. ആർ. ഐ. നിക്ഷേപം രണ്ടു ലക്ഷം കോടി രൂപ യോളം എത്തുന്നത്. സംസ്ഥാന ബാങ്കേഴ്‌സ് സമിതി യിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം 7.19 % വാർഷിക വർദ്ധന യാണ് എൻ. ആർ. ഐ. നിക്ഷേപ ത്തിൽ രേഖ പ്പെടുത്തി യിട്ടുള്ളത്.

പൊതുമേഖലാ ബാങ്ക് ശാഖ കളിൽ മാത്രമായി 96,469.61 കോടി രൂപയുടെ നിക്ഷേപം എത്തിയിട്ടുണ്ട്. ബാക്കി യുള്ള തുക സ്വകാര്യ ബാങ്കുകളിലും സ്മോൾ ഫിനാൻസ് ബാങ്കു കളിലും നടത്തിയ എൻ. ആർ. ഐ. നിക്ഷേപ ങ്ങളാണ് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

- pma

വായിക്കുക: , , ,

Comments Off on പ്രവാസി മലയാളികള്‍ ബാങ്കുകളില്‍ നിക്ഷേപിച്ചത് രണ്ടു ലക്ഷം കോടി രൂപ

ഐ. എസ്‌. സി. യിൽ നിന്നും എയർ ഇന്ത്യാ ടിക്കറ്റു ബുക്ക് ചെയ്യാം

July 10th, 2020

logo-isc-abudhabi-india-social-center-ePathram
അബുദാബി : എയർ ഇന്ത്യ എക്സ് പ്രസ്സ് ഓഫീസ് അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ (ഐ. എസ്. സി.) പ്രവര്‍ത്തനം ആരംഭിച്ചു. എല്ലാ ദിവസവും രാവിലെ ഒന്‍പതു മണി മുതല്‍ വൈകുന്നേരം ആറു മണി വരെ എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ഓഫീസി ന്റെ പ്രവര്‍ത്ത നങ്ങള്‍ ഐ. എസ്. സി. മെയിന്‍ ഹാളില്‍ വെച്ച് നടക്കും.

കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടും സാമൂഹിക അകലം ഉറപ്പു വരുത്തി ക്കൊണ്ടുള്ള ഇരിപ്പിട ങ്ങളും ഐ. എസ്. സി. യില്‍ ഒരുക്കിയിട്ടുണ്ട്.

ഖാലിദിയ യിലെ എക്സ് പ്രസ്സ് ഓഫീസിൽ ജനങ്ങൾ തടിച്ചു കൂടിയതി നാൽ അധികൃതർ ഇടപെട്ടു അടപ്പിക്കുക യായിരുന്നു. ഇതേ തുടർന്നാണ് പൊതു ജന സൗകര്യാർത്ഥം ടിക്കറ്റ് ബുക്കിംഗ് ഓഫീസ് ഐ. എസ്. സി. യി ലേക്ക് മാറ്റുക യായിരുന്നു.

- pma

വായിക്കുക: , , , , , , , ,

Comments Off on ഐ. എസ്‌. സി. യിൽ നിന്നും എയർ ഇന്ത്യാ ടിക്കറ്റു ബുക്ക് ചെയ്യാം

യു. എ. ഇ. റസിഡന്‍സ് വിസ ഉള്ളവര്‍ക്ക് തിരിച്ചെത്താന്‍ അനുമതി

July 10th, 2020

air-india-epathram

അബുദാബി : ഫെഡറൽ അഥോറിറ്റി ഫോർ ഐഡ ൻറിറ്റി ആൻഡ് സിറ്റിസൺ ഷിപ്പ് വെബ് സൈറ്റിൽ പേര് റജിസ്റ്റർ ചെയ്ത വരും (ICA / GDRFA) യു. എ. ഇ. റസിഡന്‍സ് വിസ ഉള്ളവരുമായ ഇന്ത്യ ക്കാര്‍ക്ക് തിരിച്ചെത്താന്‍ അധികൃതർ അനുമതി നല്‍കി.

ജൂലായ് 12 മുതൽ 26 വരെ എയർ ഇന്ത്യ എക്സ് പ്രസ്സ് വിമാന ങ്ങളിലേക്ക്  വെബ് സൈറ്റ് വഴിയും  അംഗീ കൃത ട്രാവൽ ഏജന്റ് മുഖേനയും ടിക്കറ്റ് ബുക്ക് ചെയ്യാം.

അവധിക്കു നാട്ടിൽ എത്തുകയും കൊവിഡ്  വൈറസ് വ്യാപനം  കാരണം ലോക്ക് ഡൗൺ  പ്രഖ്യാപിച്ചപ്പോൾ നാട്ടിൽ കുടുങ്ങിയ വരുമായ യു. എ. ഇ. റസിഡന്‍സ് വിസയുള്ള പ്രവാസി കൾക്ക് വന്ദേഭാരത് മിഷന്റെ ഭാഗ മായുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവ്വീസ് ഉപയോഗപ്പെടുത്താം.

വിമാനം പുറപ്പെടുന്നതിന് 96 മണിക്കൂറിന് ഉള്ളില്‍ ലഭിച്ച കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, ആരോഗ്യ വിവരം വ്യക്തമാക്കുന്ന ഫോം പൂരിപ്പിച്ച് വിമാന ത്താവള ത്തിൽ സമര്‍പ്പിക്കണം. കൂടുതല്‍ വിവര ങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

തിരികെ വരുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം 

- pma

വായിക്കുക: , , , , , , , , ,

Comments Off on യു. എ. ഇ. റസിഡന്‍സ് വിസ ഉള്ളവര്‍ക്ക് തിരിച്ചെത്താന്‍ അനുമതി

പാസ്സ് പോര്‍ട്ട് സേവനങ്ങള്‍ പുനഃ സ്ഥാപിക്കുന്നു

July 9th, 2020

indian-passport-cover-page-ePathram

അബുദാബി : ജൂലായ് 15 മുതൽ പാസ്സ് പോര്‍ട്ട് സേവന ങ്ങള്‍ പുനഃ സ്ഥാപിക്കും എന്ന് അബുദാബി യിലെ ഇന്ത്യൻ എംബസ്സി വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു. കൊവിഡ് വൈറസ് വ്യാപന ത്തിന്റെ ഭാഗമായി നിറുത്തി വെച്ചതായിരുന്നു പാസ്സ്പോര്‍ട്ട് സര്‍വ്വീസ്. അബുദാബി, അല്‍ ഐന്‍ എന്നിവിടങ്ങളിലെ ബി. എൽ. എസ്. കേന്ദ്രങ്ങളി ലേക്ക് കൊവിഡ് സുരക്ഷാ മാനദണ്ഡ ങ്ങൾ പാലിച്ചു കൊണ്ടായിരിക്കണം അപേക്ഷകര്‍ എത്തേണ്ടത്.

ഗര്‍ഭിണി കളും 60 വയസ്സു കഴിഞ്ഞവരും 12 വയസ്സിനു താഴെ ഉള്ളവരും ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നതു വരെ സേവന കേന്ദ്രങ്ങളിലേക്ക് വരേണ്ടതില്ല.

- pma

വായിക്കുക: , , , , , ,

Comments Off on പാസ്സ് പോര്‍ട്ട് സേവനങ്ങള്‍ പുനഃ സ്ഥാപിക്കുന്നു

യു. എ. ഇ. യിൽ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാർക്ക് അവസരം

July 2nd, 2020

job-hunter-interview-government-job-ePathram
തിരുവനന്തപുരം : സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു. എ. ഇ. യിലേക്ക് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ മാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ പ്രി-ഹോസ്പിറ്റൽ എമർജൻസി കെയർ കൗൺസിലിന്റെ അംഗീകൃത ഇ. എം. ടി. ലെവൽ 4 കോഴ്‌സ് പൂർത്തിയാക്കിയവരോ ബി. എസ്സ്. സി. നഴ്‌സിംഗ് ബിരുദ ധാരികളോ ആയിരിക്കണം. മൂന്നു വർഷം എമർജൻസി മെഡിക്കൽ ടെക്‌നീഷ്യന്‍ പ്രവൃത്തി പരിചയവും ഉണ്ടാകണം.

യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടി ഫിക്കറ്റു കൾ എന്നിവ സഹിതം recruit @ odepc. in എന്ന ഇ- മെയില്‍ വിലാസ ത്തിൽ ജൂലായ് പത്തിന് മുമ്പ് അപേക്ഷിക്കണം.

ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍  ജോലിക്കു റജിസ്റ്റര്‍ ചെയ്യു വാനും കഴിയും.

പി. എൻ. എക്സ്. 2340/2020

- pma

വായിക്കുക: , , , ,

Comments Off on യു. എ. ഇ. യിൽ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാർക്ക് അവസരം

Page 145 of 321« First...102030...143144145146147...150160170...Last »

« Previous Page« Previous « ആരാധനാലയങ്ങൾ തുറന്നു : വിശ്വാസികൾ പ്രാർത്ഥനക്ക് എത്തി
Next »Next Page » ആപ്പുകൾ നിരോധിച്ചത് ഇന്ത്യ യുടെ ‘ഡിജിറ്റൽ സ്ട്രൈക്ക്’ എന്നു കേന്ദ്ര മന്ത്രി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha