അബുദാബി : ആരോഗ്യത്തിനു ദോഷകരം എന്നു കണ്ടെ ത്തിയ മൂന്നു തരം മരുന്നു കൾക്ക് യു. എ. ഇ. യിൽ നിരോധനം ഏര്പ്പെടുത്തി. ലൈംഗിക ശേഷി വർദ്ധിപ്പി ക്കുവാനും ദഹന സഹായി എന്നും അറിയപ്പെടുന്ന നസ്ടി, ലപ്പേഡ് മിറക്കിൾ ഹണി, ഫെസ്റ്റൽ എന്നീ മൂന്നു മരുന്നു കളാണ് രക്ത സമ്മർദ്ദം പെട്ടെന്നു താഴ്ന്നു പോകും എന്ന് ചൂണ്ടി ക്കാണിച്ചു കൊണ്ട് ആരോഗ്യ മന്ത്രാ ലയം നിരോധിച്ചത്.
പുരുഷന്മാർ ക്കായി പുറത്തിറക്കുന്ന നസ്ടി ഗുളിക കളിൽ രക്ത സമ്മർദ്ദം വളരെയധികം കുറ ക്കുന്ന തിയോ സിൽ ഡനാഫിൽ എന്ന രാസ വസ്തു വാണ് ചേര്ന്നി ട്ടുള്ളത്. ഹൃദ്രോഗി കൾ ക്കും പ്രമേഹ രോഗി കൾക്കും നൈട്രേറ്റ് അട ങ്ങിയ ഗുളിക കഴി ക്കുന്ന വർക്കും ഏറെ ദോഷ കര മാണ് ഈ രാസ വസ്തു.
ലൈംഗിക ശേഷി വർദ്ധിപ്പി ക്കുവാന് ഉപ യോഗി ക്കുന്ന ലപ്പേഡ് മിറക്കിൾ ഹണി, ദഹന സഹായി യായി കഴി ക്കുന്ന ഫെസ്റ്റൽ എന്നിവയില് സിൽ ഡെനാ ഫിൽ എന്ന രാസ വസ്തുവാണ് ചേര് ത്തിട്ടു ള്ളത്.
പ്രകൃതി ദത്ത മായ ചേരുവക കള് ഉപ യോഗി ച്ചിരി ക്കുന്നു എന്നു സൂചിപ്പിച്ചിട്ടുണ്ടെങ്കിലും പേരു വെളി പ്പെടു ത്താത്ത ഘടക ങ്ങൾ ആണ് മരുന്നു കളില് ഉപ യോഗി ച്ചിരി ക്കുന്നത് എന്നും ആരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോക്ടര് ആമീൻ ഹുസൈൻ അൽ അമീരി അറിയിച്ചു.