ഗ്രീന്‍ വോയ്സ് 15 ആം വാര്‍ഷിക ത്തില്‍ 15 പെണ്‍ കുട്ടി കള്‍ക്ക് വിവാഹം

March 14th, 2019

green-voice-uae-chapter-ePathram
അബുദാബി : ഗ്രീൻ വോയ്സ് യു. എ. ഇ. ചാപ്റ്റ റിന്റെ പതിനഞ്ചാം വാർഷിക ആഘോ ഷങ്ങ ളുടെ ഭാഗ മായി 15 നിര്‍ദ്ധന രായ പെണ്‍ കുട്ടി കളുടെ വിവാഹം നടത്തും. കോഴിക്കോട് ജില്ല യിലെ നാദാ പുരത്ത് ഒരു ക്കുന്ന ‘സ്നേഹ മാംഗല്യം’ പരി പാടി യിൽ വെച്ചാണ് 15 പെണ്‍ കുട്ടി കള്‍ക്ക് മംഗല്യ ഭാഗ്യം സമ്മാനി ക്കുന്നത് എന്ന് ‘സ്നേഹ മാംഗല്യം’ ബ്രോഷര്‍ പ്രകാശന ചടങ്ങിൽ ഗ്രീൻ വോയ്സ് ചെയർ മാൻ സി. എച്ച്. ജാഫർ തങ്ങൾ അറി യിച്ചു.

green-voice-sneha-mangalyam-brochure-release-ePathram

യു.എ. ഇ. എക്സ് ചേഞ്ച് സി. ഇ. ഒ. പ്രമോദ് മാങ്ങാട്ട് ബ്രോഷര്‍ പ്രകാശനം ചെയ്തു. ഗ്രീൻ വോയ്സ് മുഖ്യ രക്ഷാധി കാരി കെ. കെ. മൊയ്തീൻ കോയ, ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റർ സെക്രട്ടറി ഉസ്മാൻ കരപ്പാത്ത്, മലയാളി സമാജം പ്രസിഡണ്ട് ടി. എ. നാസർ, കെ. എസ്. സി പ്രസിഡണ്ട് ബീരാൻ കുട്ടി, വി. ടി. വി. ദാമോദരൻ, കേരള വനിതാ കൂട്ടായ്മ ഭാര വാഹി നയീമ, തുടങ്ങി യവർ ചടങ്ങിൽ സംബന്ധിച്ചു.

അബുദാബി ഇന്ത്യന്‍ ഇസ്‌ലാ മിക് സെന്റർ ഓഡിറ്റോ റിയ ത്തിൽ ഏപ്രില്‍ നാലിനു ഗ്രീൻ വോയ്സ് ‘സ്നേഹ പുരം’ സംഘടിപ്പിക്കും. ഗ്രീൻ വോയ്‌സ് നല്‍കി വരാ റുള്ള മാധ്യമശ്രീ, ഹരിതാ ക്ഷര പുര സ്‌കാര ങ്ങള്‍ സ്നേഹ പുര ത്തില്‍ വെച്ചു സമ്മാനിക്കും എന്ന് ഭാര വാഹി കൾ അറിയിച്ചു.

 * ബി. എസ്. നിസാമുദ്ദീന് ഗ്രീന്‍ വോയ്സ് മാധ്യമ പുരസ്കാരം സമ്മാനിച്ചു

 * ഗ്രീന്‍ വോയ്സ് ‘ഹരിതാക്ഷര പുരസ്‌കാരം’ കവി വീരാന്‍ കുട്ടിക്ക്

 ഗ്രീന്‍ വോയ്‌സ് മാധ്യമ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

  ഗ്രീന്‍ വോയ്‌സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ഗ്രീന്‍ വോയ്സ് സ്നേഹപുരം 2015 : പുരസ്കാരങ്ങള്‍ സമ്മാനിച്ചു

- pma

വായിക്കുക: , , , , ,

Comments Off on ഗ്രീന്‍ വോയ്സ് 15 ആം വാര്‍ഷിക ത്തില്‍ 15 പെണ്‍ കുട്ടി കള്‍ക്ക് വിവാഹം

ലയ ഇമോഷൻസ് മ്യൂസിക് ബാന്‍ഡ് ഉദ്ഘാടനവും സംഗീത ആൽബം റിലീസിംഗും വെള്ളിയാഴ്ച

March 13th, 2019

logo-laya-emotions-ssrl-ePathram
ദുബായ് : കലാകാരന്മാരുടെ ആഗോള സൗഹൃദ കൂട്ടായ്മ യായ ‘സപ്ത സ്വര രാഗ ലയ’ യു. എ. ഇ. ചാപ്റ്റർ രൂപം നൽകിയ ‘ലയ ഇമോഷൻസ്’ എന്ന മ്യൂസിക് ബാൻഡി ന്റെ ഉദ്ഘാടനം മാർച്ച് 15 വെള്ളിയാഴ്ച വൈകു ന്നേരം 7 മണിക്ക് ദുബായ് കരാമ സെന്ററിൽ വച്ച് നടക്കും.

ഗ്രൂപ്പ് അംഗങ്ങളായ രശ്മി സുഷിൽ രചന യും ചാൾസ് സൈമൺ സംഗീത വും നിർവ്വഹിച്ച “സപ്ത വർണ്ണ ങ്ങ ളാൽ യു. എ. ഇ.” എന്ന ആദ്യ സംഗീത ആൽബത്തി ന്റെ അവതരണ വും ഓൺ ലൈൻ റിലീസും ചടങ്ങിൽ വെച്ച് നടക്കും. തുടർന്ന് ‘ലയ ഇമോഷൻസ്’ ബാൻഡ് നയിക്കുന്ന സംഗീത നിശ അരങ്ങേറും.

ssrl-laya-emotions-music-band-opening-ePathram

ഏഴ് എമിറേറ്റു കളെ കുറിച്ചും രാഷ്ട്ര തലവന്മാരുടെ ഭരണ നൈപുണ്യ ത്തെ കുറിച്ചും രാജ്യത്തിന്റെ വളർച്ച ക്കും മുന്നേറ്റ ത്തിനും പ്രവാസി കൾ നൽകിയ സംഭാവന കളെയും പ്രതിപാദി ക്കുന്ന സംഗീത ആൽബ ത്തിലൂ ടെ ‘സപ്ത സ്വര രാഗ ലയ’ യുടെ നിരവധി ഗായകർ ഒത്തു ചേരുന്നു.

ഒരു വര്‍ഷം മുന്‍പേ ഗായകന്‍ ശരത് പരമേശ്വര്‍ രൂപീ കരിച്ച ‘സപ്ത സ്വര രാഗ ലയ’ എന്ന ഫേയ്സ് ബുക്ക് കൂട്ടായ്മ യിൽ ലോക ത്തിന്റെ വിവിധ ഭാഗ ങ്ങളില്‍ നിന്നുള്ള മൂന്നര ലക്ഷ ത്തോളം അംഗ ങ്ങളുണ്ട്.

വിവരങ്ങൾക്ക് : ബിജോ എരുമേലി (052 207 7687) , ചാള്‍സ് സൈമണ്‍ (054 541 6646).

- pma

വായിക്കുക: , ,

Comments Off on ലയ ഇമോഷൻസ് മ്യൂസിക് ബാന്‍ഡ് ഉദ്ഘാടനവും സംഗീത ആൽബം റിലീസിംഗും വെള്ളിയാഴ്ച

യു. എ. ഇ. വിസ : അപേക്ഷ കള്‍ പൂര്‍ത്തി യാക്കു വാന്‍ 15 സെക്കന്റ് മാത്രം

March 11th, 2019

uae-visa-new-rules-from-2014-ePathram
അബുദാബി : ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫ യേഴ്സ് (ജി. ഡി. ആര്‍. എഫ്. എ.) സ്ഥാപി ച്ചിട്ടുള്ള അത്യാധുനിക സാങ്കേതിക സംവി ധാനം വഴി യു. എ. ഇ. വിസ അപേക്ഷകള്‍ 15 സെക്കന്റ് കൊണ്ട് പൂര്‍ത്തിയാക്കും എന്നും ആര്‍ട്ടി ഫിഷ്യല്‍ ഇന്റ ലിജന്‍സ് അടി സ്ഥാന മാക്കി പ്രവര്‍ ത്തി ക്കുന്ന എന്‍ട്രി പെര്‍മിറ്റ് 50 പ്ലസ് എന്ന സംവി ധാന ത്തിലൂടെ അവി ശ്വസ നീയ വേഗത യില്‍ ഇലക്ട്രോ ണിക് വിസ അനു വദി ക്കുവാന്‍ കഴിയുന്നു എന്നും അധികൃതര്‍ അറി യിച്ചു.

മനുഷ്യ ഇടപെടല്‍ പരമാവധി കുറച്ച് പരി ശോധന കൾ എല്ലാം കമ്പ്യൂട്ടര്‍ വല്‍ ക്കരി ച്ചതിലൂടെയാണ് 50 പ്ലസ് എന്ന സംവി ധാനം പ്രവര്‍ത്തിക്കുന്നത്.

ജി. ഡി. ആര്‍. എഫ്. എ. യുടെ വെബ്സൈറ്റ് വഴി യോ മൊബൈല്‍ ആപ്ലി ക്കേഷന്‍ വഴിയോ വിസാ അപേക്ഷ കള്‍ നല്‍കാം. വിസ അനു വദി ക്കുന്ന തിന് മുന്‍പ് രേഖ കള്‍ മനുഷ്യ സഹായം ഇല്ലാതെ തന്നെ പരി ശോധി ക്ക പ്പെടും. ഇത് പൂര്‍ത്തിയായ ഉടന്‍ തന്നെ ഇലക്ട്രോ ണിക് വിസ അനു വദി ക്കുകയും ചെയ്യും.

പുതിയ സം വി ധാനം നിലവില്‍ വന്ന ശേഷം 50 ലക്ഷം അപേക്ഷ കള്‍ റെക്കോ ര്‍ഡ് വേഗ ത്തില്‍ ഇതിനോടകം തീര്‍പ്പാക്കി.  ഒരു മിനിറ്റു പോലും വിസ കേന്ദ്ര ത്തില്‍ കാത്തി രി ക്കേണ്ടി വരാതെ ആയതോടെ, സര്‍വ്വീസ് സെന്ററു കളിലെ തിരക്ക് 99 ശത മാനവും ഇല്ലാതായി എന്നും

മനുഷ്യരേക്കാള്‍ കൃത്യത യോടെ രേഖകള്‍ പരിശോ ധിച്ച് തീരുമാനം എടുക്കുന്ന 50 പ്ലസ് സംവി ധാനത്തി ലൂടെ യു. എ. ഇ. ക്ക് 50 വര്‍ഷം മുന്നോട്ട് സഞ്ചരി ക്കുവാന്‍ സാധിച്ചു എന്നും ജി. ഡി. ആര്‍. എഫ്. എ. ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മർറി  പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on യു. എ. ഇ. വിസ : അപേക്ഷ കള്‍ പൂര്‍ത്തി യാക്കു വാന്‍ 15 സെക്കന്റ് മാത്രം

ഹ്രസ്വ ചിത്ര പ്രദർശനവും അവാർഡ് വിതരണവും ഷാർജ യിൽ

March 11th, 2019

short-film-competition-epathram
ഷാർജ : ഇന്ത്യൻ അസോസ്സിയേഷൻ സാഹിത്യ വിഭാഗം സംഘടി പ്പിക്കുന്ന നാലാമത് അന്താ രാഷ്ട്ര ഹ്രസ്വ ചിത്ര പ്രദർശനവും അവാർഡ് വിതരണവും 2019 മാർച്ച് 15, 16 (വെള്ളി, ശനി) ദിവസ ങ്ങളിൽ ഷാർജ ഇന്ത്യൻ അസോസ്സി യേഷൻ കമ്യൂണിറ്റി ഹാളിൽ നടക്കും.

പൂർണ്ണ മായും യു. എ. ഇ. യിൽ ചിത്രീ കരിച്ച 20 മിനി റ്റുള്ള ചിത്ര ങ്ങളാണ് അവാർഡു കൾക്ക് പരിഗ ണിച്ചി ട്ടുള്ളത്. മികച്ച ചിത്രം, മികച്ച സംവി ധായ കൻ, മികച്ച നടി – നടൻ അടക്കം ഒമ്പത് അവാർഡു കൾ നൽകും.

ചലച്ചിത്ര സംവിധായകൻ ലിജോ ജോസ് പെല്ലി ശേരി യാണ് വിധി കർത്താവ്. കേരള ചലച്ചിത്ര അക്കാദമി തെരഞ്ഞെടുത്ത ഹ്രസ്വ ചിത്ര ങ്ങൾ വെള്ളിയാഴ്ച യും ശനി യാഴ്ച യുമായി പ്രദർശി പ്പിക്കും.

- pma

വായിക്കുക: , , , ,

Comments Off on ഹ്രസ്വ ചിത്ര പ്രദർശനവും അവാർഡ് വിതരണവും ഷാർജ യിൽ

കെ. എസ്. സി. കാരംസ് ടൂർണ്ണ മെന്റ്

March 11th, 2019

ksc-logo-epathram
അബുദാബി : കേരള സോഷ്യൽ സെന്റര്‍ കായിക വിഭാഗം യു. എ. ഇ. തല ത്തില്‍ സംഘടിപ്പിച്ച കാരംസ് ടൂർണ്ണ മെന്റില്‍ അനീസ് അബു ദാബി (സിംഗിൾസ്), മമ്മു -അഷ്‌റഫ് എന്നിവര്‍ (ഡബിള്‍സ്) എന്നിവര്‍ വിജയികള്‍ ആയി. മന്‍സൂര്‍ ദുബായ് (സിംഗിൾസ്), ബിജോയ്- നാദർ അലി സഖ്യം (ഡബിള്‍സ്) എന്നിവ രാണ് റണ്ണര്‍ അപ്പ്.

യു. എ. ഇ. യുടെ വിവിധ ഭാഗ ങ്ങളിൽ നിന്നു മായി സിംഗിൾസിൽ 32 പേരും ഡബിൾ സിൽ 16 ടീമും പങ്കെ ടുത്തു. വിദ്യാ ധരൻ, മജീദ് എന്നി വര്‍ മത്സ രങ്ങൾ നിയ ന്ത്രിച്ചു. സമ്മാനദാന ചടങ്ങിൽ കെ. എസ്. സി. പ്രസി ഡണ്ട് ബീരാൻ കുട്ടി അദ്ധ്യ ക്ഷത വഹിച്ചു. സെക്രട്ടറി ബിജിത് കുമാർ, സ്‌പോർട്‌സ് സെക്രട്ടറി റഷീദ് അയി രൂർ, മീഡിയ സെക്രട്ടറി സലിം ചോല മുഖത്ത്, കണ്ണൻ ദാസ്, ഹാരിസ്, വേണു ഗോപാൽ, കെ. വി. ബഷീർ എന്നി വര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on കെ. എസ്. സി. കാരംസ് ടൂർണ്ണ മെന്റ്

Page 185 of 320« First...102030...183184185186187...190200210...Last »

« Previous Page« Previous « ഫ്ലക്സ് ബോർഡുകൾക്ക് നിരോധനം
Next »Next Page » ഹ്രസ്വ ചിത്ര പ്രദർശനവും അവാർഡ് വിതരണവും ഷാർജ യിൽ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha