സൗദി അറേബ്യ യില്‍ ‘ബയാന്‍ പേ’ ക്ക് അനുമതി : ഫിനാബ്ലർ പ്രവർത്തനം വ്യാപിപ്പിക്കുന്നു

February 27th, 2020

finablr-s -bayan-pay-awarded-license-of-saudi-authority-sama-ePathram
റിയാദ് : പ്രശസ്ത ധന വിനിമയ ശൃംഖ ല യായ ഫിനാബ്ല റിന്റെ ഭാഗ മായ, സൗദി അറേബ്യ ആസ്ഥാന മായുള്ള ഡിജിറ്റൽ പേയ്‌ മെന്റ് സൊല്യൂ ഷൻ ദാതാവ് ‘ബയാൻ പേ’ ക്ക് സൗദി അറേ ബ്യൻ മോണിറ്ററി അഥോറിറ്റി (SAMA) യുടെ പൂർണ്ണ പ്രവർത്തന അനുമതി ലഭിച്ചു.

‘സമ’ മുന്നോട്ടു വെക്കുന്ന നിർദ്ദേ ശങ്ങൾ തൃപ്തി കര വും വിജയ കരവു മായി പാലി ക്കുന്ന തിന്റെ അടി സ്ഥാന ത്തിലാണ് ഈ അംഗീ കാരം. രാജ്യത്തെ ജനങ്ങൾക്ക് ഡിജിറ്റൽ വാലറ്റ് വഴി പണമിട പാടു കൾ, ഇ – കോമേ ഴ്‌സ്, ചെറുകിട മധ്യനിര ബിസിനസ്സ് പേയ് മെ ന്റ്സ് തുടങ്ങിയ സേവനങ്ങൾ ഇതുവഴി സാദ്ധ്യ മാവുന്നു.

തങ്ങളുടെ നിലവി ലുള്ള ഡിജി റ്റൽ സേവന ങ്ങൾ വിപുലീ കരി ക്കുന്ന തിന്റെ ഭാഗ മായി ‘ബയാൻ പേ’ മുഖേന സൗദി അറേ ബ്യ യില്‍ ഉടനീള മുള്ള ഉപ യോ ക്താ ക്കൾക്കും വാണിജ്യ സംരംഭകർക്കും ആഭ്യന്തര തല ത്തി ലും രാജ്യാ ന്തര തല ത്തിലും പണമിടപാടുകൾ നട ത്തുവാന്‍ ഇതോടെ എളുപ്പത്തിൽ കഴിയും.

ഫിനാബ്ലറിന്റെ ആഗോള തല ത്തിലെ വിപുല ശൃംഖല യും പരിചയ സമ്പ ത്തും വൈദ ഗ്ധ്യ വും ‘ബയാൻ പേ’ യുടെ പ്രവർ ത്തന ങ്ങൾക്കും സേവന ങ്ങൾക്കും ആക്കം കൂട്ടും. ‘ബയാൻ പേ’ യുടെ മുഖ്യ പ്രവർത്തന ങ്ങളിൽ ഉൾ പ്പെടുന്നവയാണ് ബയാൻ പേ ബിസി നസ്സും ബയാൻ പേ വാലറ്റും.

സൗദി അറേബ്യയിലെ ബിസിനസ്സ് സ്ഥാ പന ങ്ങൾ തമ്മിലും സ്ഥാപനങ്ങളും ഉപ ഭോക്താ ക്കളും തമ്മിലും ബിസിനസ്സ് സ്ഥാപനങ്ങളും സർക്കാർ സ്ഥാപന ങ്ങളും തമ്മിലും ഏറ്റവും വേഗ ത്തിലും എളുപ്പത്തിലും സുര ക്ഷിത മാ യി പണമിടപാട് സാദ്ധ്യമാക്കുന്ന ഓൺ ലൈൻ പെയ്‌മെന്റ്സ് സേവന സഞ്ച യിക യാണ് ബയാൻ പേ ബിസിനസ്സ്.

ലോക ബാങ്കിന്റെ കണക്കുകള്‍ അനുസരിച്ച് 43 ബില്യൺ അമേരിക്കൻ ഡോള റിന്റെ രാജ്യാ ന്തര വിനിമയം നടക്കുന്ന സൗദി അറേബ്യ യി ലെ ഉപ ഭോക്താ ക്കൾക്ക് ഫിനാബ്ലറിന്റെ നൂതന സാങ്കേതിക സംവിധാന ങ്ങളുടെ സഹായ ത്തോടെ അതിർത്തി കൾക്ക് അപ്പുറ ത്തേക്കും തടസ്സ ങ്ങള്‍ ഇല്ലാതെ സുരക്ഷി ത മായി നിയമാ നുസൃത പണ മിടപാടിന് സൗക ര്യം ഒരുക്കുന്ന ഇ _ വാലറ്റ് സേവനം ആണ് ബയാൻ പേ വാലറ്റ്.

- pma

വായിക്കുക: , , , , , ,

Comments Off on സൗദി അറേബ്യ യില്‍ ‘ബയാന്‍ പേ’ ക്ക് അനുമതി : ഫിനാബ്ലർ പ്രവർത്തനം വ്യാപിപ്പിക്കുന്നു

അൽ അയാൻ എഫ്. സി. ചാമ്പ്യന്മാർ

February 24th, 2020

foot-ball-club-al-ayyan-fc-ePathram
അബുദാബി : പ്രമുഖരായ പതിനാറ് ഫുട് ബോൾ ക്ലബ്ബു കളെ പങ്കെടുപ്പിച്ച് നടത്തിയ ടൂർണ്ണ മെന്റിൽ അൽ അയാൻ എഫ്. സി. കപ്പു നേടി. ആവേശകര മായ മത്സര ത്തിൽ 2 : 0 നു സ്പോർട്ടിംഗ് അബുദാബി ടീമിനെ പരാ ജയ പ്പെടുത്തി യാണ് അൽ അയാൻ എഫ്. സി. ജേതാ ക്കൾ ആയത്. റിഷാം, റഷീദ് എന്നിവ രാണ് ഗോളുകള്‍ നേടി യത്. ഗണ്ണേഴ്‌സ്‌ എഫ്. സി. മൂന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ സംഹ എഫ്. സി. നാലാം സ്ഥാനം കരസ്ഥമാക്കി.

ടൂർണ്ണ മെന്റിലെ മികച്ച താരം : സിജാദ് (സംഹ എഫ്. സി.), മികച്ച ഡിഫെൻ ഡർ : റഷാദ് (മുബാറക് എഫ്. സി.), മികച്ച ഗോൾ കീപ്പർ : മർസൂഖ് (അൽ അയാൻ എഫ്. സി.) എന്നിവരെ തെരഞ്ഞടുത്തു. ട്രെൻഡി മെൻസ് ടീം ഫെയർ പ്ളേ അവാർഡ് കരസ്ഥ മാക്കി.

ടൂര്‍ണ്ണമെന്റ് സംഘാടകരായ ഡ്രീംസ് സ്പോര്‍ട്ട്സ് അക്കാദമി, സ്പോർട്ടിംഗ് അബുദാബി എന്നിവ യുടെ ഭാരവാഹി കളായ ഷാജി ജേക്കബ്ബ്‌, സാഹിർ മോൻ, സുനിൽ ചാക്കോ, ജോസ് ജോർജ്ജ്, സന്തോഷ്, സാജു പൗലോസ് തുടങ്ങി യവർ വിജയി കൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു.

- pma

വായിക്കുക: , ,

Comments Off on അൽ അയാൻ എഫ്. സി. ചാമ്പ്യന്മാർ

അൽ അയാൻ എഫ്. സി. ചാമ്പ്യന്മാർ

February 24th, 2020

foot-ball-club-al-ayyan-fc-ePathram
അബുദാബി : പ്രമുഖരായ പതിനാറ് ഫുട് ബോൾ ക്ലബ്ബു കളെ പങ്കെടുപ്പിച്ച് നടത്തിയ ടൂർണ്ണ മെന്റിൽ അൽ അയാൻ എഫ്. സി. കപ്പു നേടി. ആവേശകര മായ മത്സര ത്തിൽ 2 : 0 നു സ്പോർട്ടിംഗ് അബുദാബി ടീമിനെ പരാ ജയ പ്പെടുത്തി യാണ് അൽ അയാൻ എഫ്. സി. ജേതാ ക്കൾ ആയത്. റിഷാം, റഷീദ് എന്നിവ രാണ് ഗോളുകള്‍ നേടി യത്. ഗണ്ണേഴ്‌സ്‌ എഫ്. സി. മൂന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ സംഹ എഫ്. സി. നാലാം സ്ഥാനം കരസ്ഥമാക്കി.

ടൂർണ്ണ മെന്റിലെ മികച്ച താരം : സിജാദ് (സംഹ എഫ്. സി.), മികച്ച ഡിഫെൻ ഡർ : റഷാദ് (മുബാറക് എഫ്. സി.), മികച്ച ഗോൾ കീപ്പർ : മർസൂഖ് (അൽ അയാൻ എഫ്. സി.) എന്നിവരെ തെരഞ്ഞടുത്തു. ട്രെൻഡി മെൻസ് ടീം ഫെയർ പ്ളേ അവാർഡ് കരസ്ഥ മാക്കി.

ടൂര്‍ണ്ണമെന്റ് സംഘാടകരായ ഡ്രീംസ് സ്പോര്‍ട്ട്സ് അക്കാദമി, സ്പോർട്ടിംഗ് അബുദാബി എന്നിവ യുടെ ഭാരവാഹി കളായ ഷാജി ജേക്കബ്ബ്‌, സാഹിർ മോൻ, സുനിൽ ചാക്കോ, ജോസ് ജോർജ്ജ്, സന്തോഷ്, സാജു പൗലോസ് തുടങ്ങി യവർ വിജയി കൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു.

- pma

വായിക്കുക: , ,

Comments Off on അൽ അയാൻ എഫ്. സി. ചാമ്പ്യന്മാർ

സമാധാനത്തി ന്റെയും ഐക്യത്തി ന്റെയും പാത പിന്തുടരും : സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖ്

February 24th, 2020

oman-sultan-haitham-bin-tariq-ePathram
മസ്കറ്റ് : സുല്‍ത്താന്‍ ഖാബൂസ് കാണിച്ച പാത യിലൂടെ രാജ്യത്തെ മുന്നോട്ട് നയിക്കും എന്ന് പുതിയ ഭരണാധി കാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖ് അല്‍ സഈദ്. സമാധാന ത്തി ന്റെയും ഐക്യത്തി ന്റെയും പാത ഒമാൻ പിന്തുടരും. ആഗോള രാഷ്ട്രീയത്തിൽ സമാ ധാന ത്തിന്റെ പക്ഷത്ത് ആയി രിക്കും ഒമാന്റെ സ്ഥാനം. നശീ കരണ ത്തിന്റെ സമീപനം നമുക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ നിര്യാണത്തെ തുടർന്ന് 40 ദിവസ ത്തെ ഔദ്യോഗിക ദുഃഖാ ചരണം സമാപിച്ച തിനു ശേഷം പുതിയ ഭരണാധി കാരി സുല്‍ ത്താന്‍ ഹൈതം ബിന്‍ താരീഖ് രാജ്യത്തെ അഭി സംബോ ധന ചെയ്യു കയാ യിരുന്നു

ഭരണം ഏറ്റെടുത്ത ശേഷം ആദ്യ മായി ട്ടാണ് സുല്‍ത്താന്‍ ഹൈതം പൊതു ജന ങ്ങളെ അഭിമുഖീ കരി ക്കുന്നത്.

ഭരണ സംവിധാനങ്ങളിൽ മാറ്റങ്ങൾ വരുത്താൻ മതി യായ നടപടികൾ എടുക്കും. നിയമ ങ്ങളും ഭരണ നടപടി ക്രമങ്ങളും കർമ്മ പദ്ധതി കളും നവീ കരിക്കും. ആധു നിക വല്‍ക്ക രണ ത്തിന്റെ ഭാഗ മായി വിദ്യാ ഭ്യാസം, ശാസ്ത്രം, വികസനം എന്നി വക്ക് പ്രഥമ പരി ഗണന നൽകും.

സർക്കാർ മേഖല യിലെ തൊഴിൽ സമ്പ്രദായം നവീ കരിക്കും. രാജ്യത്തെ യുവ തലമുറ യിൽ പരമാ വധി പേരെ ഉൾ ക്കൊള്ളി ക്കുന്ന വിധത്തിൽ ആയിരിക്കും ഇൗ നവീകരണം.

തുല്യത, സ്വാതന്ത്ര്യം എന്നിവ യെ മാനിക്കുന്ന നിയമ വ്യവസ്ഥ കളുള്ള രാജ്യത്താണ് താമസി ക്കുന്നത് എന്നത് സ്വദേശി കൾക്കും വിദേശി കൾക്കും അഭിമാനിക്കാവുന്ന കാര്യ മാണ്.

എല്ലാ വിഭാഗം ആളുകളു ടെയും ആത്മാഭി മാനവും ആവിഷ്കാര സ്വാത ന്ത്ര്യ വും സംരക്ഷിക്കുന്ന രാജ്യം തന്നെയാണ് ഒമാൻ എന്നും അദ്ദേഹം വ്യക്തമാക്കി.

-Image Credit : Oman News Agency  

- pma

വായിക്കുക: , ,

Comments Off on സമാധാനത്തി ന്റെയും ഐക്യത്തി ന്റെയും പാത പിന്തുടരും : സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖ്

രചനാ മത്സരം : സൃഷ്ടികൾ ക്ഷണിക്കുന്നു

February 23rd, 2020

ink-pen-literary-ePathram
ഷാർജ : യുവ കലാ സാഹിതി ഷാര്‍ജ കമ്മിറ്റി സംഘടി പ്പിക്കുന്ന സാഹിത്യ രചനാ മത്സര ത്തിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു. ലേഖനം, കഥ, കവിത എന്നീ ഇന ങ്ങളി ലാണ് മല്‍സരം.

‘ഇന്ത്യ – ചരിത്രം, വർത്തമാനം, ഭാവി’ എന്ന വിഷയ ത്തിലാണ് ലേഖനം എഴുതേണ്ടത് (പത്ത് പുറത്തിൽ കവിയരുത്). എന്നാല്‍ കഥ, കവിത എന്നിവക്ക് പ്രത്യേകം വിഷയം ഇല്ല.

എൻ. ഇ. ബാലറാമിന്റെ ജന്മ ശതാബ്ദി ആഘോഷങ്ങ ളുടെ ഭാഗ മായി സംഘടി പ്പിക്കുന്ന സാഹിത്യ രചനാ മല്‍സരങ്ങളി ലേക്കുള്ള സൃഷ്ടികള്‍ മാര്‍ച്ച് പത്തിനു മുന്‍പായി contest @ yksshj. org എന്ന ഇ – മെയിൽ വിലാസ ത്തിൽ അയക്കണം.

ഒന്നാം സ്ഥാനം കരസ്ഥമാ ക്കുന്ന സൃഷ്ടി കൾക്ക്, ഷാർജ ഇന്ത്യൻ അസോസ്സി യേഷൻ കമ്യൂണിറ്റി ഹാളിൽ മാർച്ച് 20 ന് നടക്കുന്ന സി. കെ. ചന്ദ്രപ്പൻ സ്‌മൃതി പുരസ്‌കാര ചടങ്ങിൽ വെച്ച് സമ്മാന ങ്ങൾ നൽകും.

- pma

വായിക്കുക: , , , , ,

Comments Off on രചനാ മത്സരം : സൃഷ്ടികൾ ക്ഷണിക്കുന്നു

Page 184 of 325« First...102030...182183184185186...190200210...Last »

« Previous Page« Previous « ലുലുവിൽ ‘വേൾഡ് ഫുഡ് ഫെസ്റ്റിവല്‍’ മാര്‍ച്ച് 7 വരെ
Next »Next Page » സമാധാനത്തി ന്റെയും ഐക്യത്തി ന്റെയും പാത പിന്തുടരും : സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha