പ്രളയ ദുരിതാശ്വാസം : ബോസ്‌കോ ഗ്രൂപ്പ് ഒരു കോടി രൂപ നൽകി

September 5th, 2018

bosco-group-uae-donate-chief-minister-s-distress-relief-fund-ePathram
അബുദാബി : യു. എ. ഇ. കേന്ദ്ര മായി പ്രവർത്തി ക്കുന്ന ബോസ്‌കോ ഗ്രൂപ്പ് മുഖ്യ മന്ത്രി യുടെ ദുരിതാ ശ്വാസ നിധി യിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി.

ബോസ്‌കോ ഗ്രൂപ്പ് ചെയർമാനും കൊച്ചി ലേക്ക്ഷോർ ഹോസ് പിറ്റൽ വൈസ് ചെയർമാനും കൊച്ചി വെൽ കെയർ ഹോസ് പിറ്റൽ മാനേജിംഗ് ഡയ റക്ടറു മായ പി. എം. സെബാസ്റ്റ്യൻ, മുഖ്യമന്ത്രി യുടെ ചേമ്പറിൽ എത്തി യാണ് തുക കൈമാറിയത്. വ്യവസായ മന്ത്രി ഇ. പി. ജയ രാജൻ, മോൻസ് ജോസഫ് എം. എൽ. എ. എന്നി വരും സന്നിഹിത രായിരുന്നു.

- pma

വായിക്കുക: , , , , , ,

Comments Off on പ്രളയ ദുരിതാശ്വാസം : ബോസ്‌കോ ഗ്രൂപ്പ് ഒരു കോടി രൂപ നൽകി

കേരളം വിദേശ സഹായം തേടും

September 1st, 2018

pinarayi-vijayan-epathram

തിരുവനന്തപുരം: കേരള പുനർനിർമ്മാണത്തിന് വിദേശ മലയാളികളുടെ സഹായം തേടാൻ സർക്കാർ ഒരുക്കങ്ങൾ തുടങ്ങി. ഇതിന്റെ ഭാഗമായി വിദേശ മലയാളി സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുവാനാണ് സർക്കാർ ആലോചിക്കുന്നത്. കേരളം പുനർനിർമ്മിക്കുന്നതിൽ വിദേശ മലയാളികൾ ഒരു ഗണ്യമായ പങ്ക് വഹിക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തലസ്ഥാനത്ത് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

ഇതിന്റെ ഭാഗമായി മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും യു.ഏ.ഇ., ഖത്തര്‍, ഒമാന്‍, ബഹറൈന്‍, സൗദി അറേബ്യ, കുവൈറ്റ്, സിംഗപ്പൂര്‍, മലേഷ്യ, ഓസ്ട്രേലിയ, ന്യൂസീലാന്‍ഡ്, യു.കെ. ജര്‍മ്മനി, യു.എസ്. കാനഡ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് അവിടങ്ങളിലെ മലയാളി സംഘടനകളുടെ സഹായം തേടും. അതോടൊപ്പം തന്നെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികളില്‍ നിന്നും സഹായം സ്വീകരിക്കുവാനും തീരുമാനമായി.

വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. കേരളത്തിലെ തന്നെ വിദ്യാര്‍ത്ഥി സമൂഹത്തേയും ഈ സമ്രംഭത്തില്‍ പങ്കെടുപ്പിക്കും എന്ന് മുഖ്യമന്ത്രി അറിയിച്ചു. പല വിദ്യാര്‍ത്ഥികളും തങ്ങളുടെ എളിയ സമ്പാദ്യങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ലോകമെമ്പാടും തന്നെ വന്‍ തോതിലാണ്‌ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ നല്‍കിയത്. നാലു ലക്ഷത്തിലധികം പേരാണ്‌ ഓണ്‍‌ലൈന്‍ ആയി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയച്ചത്. ആയിരം കോടിയിലധികം പണം നിധിയിലേക്ക് കഴിഞ്ഞ ദിവസങ്ങളിലായി എത്തുകയുണ്ടായി.

- ജെ.എസ്.

വായിക്കുക: , , ,

Comments Off on കേരളം വിദേശ സഹായം തേടും

തീപ്പിടുത്തം : പ​ത്തു​ വ​യ​സ്സു​കാ​രി മ​രി​ച്ചു

August 30th, 2018

അബുദാബി : നഗരത്തിലെ താമസ ക്കെട്ടിട ത്തില്‍ ഉണ്ടായ തീപ്പിടുത്ത ത്തില്‍ പത്തു വയസ്സുകാരി യായ ഏഷ്യന്‍ പെണ്‍കുട്ടി മരണ പ്പെട്ടു. അല്‍ സാഹിയ എരിയ – ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് സ്ട്രീറ്റിലെ ഫ്ലാറ്റി ലുണ്ടായ അപ കട ത്തില്‍ രണ്ടു പേര്‍ക്കു പരിക്കു പറ്റി യതായും അബു ദാബി പോലീസ് അറി യിച്ചു.

സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥ രുടേയും അബു ദാബി പോലീ സിന്റെ യും സമയോചിത മായ ഇട പെടല്‍ മൂലം കൂടുതല്‍ ആളപായം ഉണ്ടാ യില്ല. തീപ്പിടുത്തം സംബന്ധിച്ച് അന്വേഷണം നടത്തി വരിക യാണ്.

 

Twitter
Instagram
Face Book Page

- pma

വായിക്കുക: , , ,

Comments Off on തീപ്പിടുത്തം : പ​ത്തു​ വ​യ​സ്സു​കാ​രി മ​രി​ച്ചു

എം. മുഹമ്മദിന് ചാവക്കാട് വെൽ ഫെയർ കമ്മിറ്റി യാത്ര യയപ്പ് നൽകി

August 30th, 2018

chavakkad-welfare-committee-sent-off-to-m-muhammed-manathala-ePathram
അബുദാബി : നാലു പതിറ്റാണ്ടിലെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന എം. മുഹമ്മദിന് ചാവക്കാട് വെൽ ഫെയർ കമ്മിറ്റി യാത്രയയപ്പ് നൽകി.

മത – സാമൂഹിക – ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് തന്റെ വ്യക്തി മുദ്ര പതിപ്പിച്ച എം. മുഹമ്മദ്, യു. എ. ഇ. – ചാവ ക്കാട് വെൽ ഫെയർ കമ്മിറ്റി പ്രസിഡണ്ട്, എസ്. വൈ. എസ്. തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗ മായും കേച്ചേരി മമ്പഉല്‍ ഹുദാ അക്കാ ദമി അബു ദാബി കമ്മിറ്റി ഭാര വാഹി യായും പ്രവർ ത്തിച്ചി ട്ടുണ്ട്.

1979 മുതല്‍ ദുബായില്‍ പ്രവാസ ജീവിതം ആരംഭിച്ച മുഹമ്മദ്, 1984 മുതൽ അബു ദാബി ഫെഡറൽ കോടതി യില്‍ ജോലി ചെയ്തു വരിക യായിരുന്നു.

യാത്രയയപ്പ് യോഗ ത്തില്‍ ഷുക്കൂർ ചാവക്കാട്, ടി. വി. ഇസ്മായിൽ, എം. വി . മുഹമ്മദ് അഷറഫ്, പി. കെ. നാസർ എന്നിവർ സംസാരിച്ചു.

- pma

വായിക്കുക: , , , , , , , , ,

Comments Off on എം. മുഹമ്മദിന് ചാവക്കാട് വെൽ ഫെയർ കമ്മിറ്റി യാത്ര യയപ്പ് നൽകി

നെടുമ്പാശേരി വിമാന ത്താവളം ബുധനാഴ്ച മുതല്‍ തുറക്കും

August 27th, 2018

nedumbassery-airport-epathram
കൊച്ചി : കേരളത്തെ ദുരിതത്തിലാഴ്ത്തിയ പ്രളയ ത്തെ തുടര്‍ന്ന് ഉണ്ടായ വെള്ള പ്പൊക്കത്തില്‍ സർവ്വീ സു കൾ നിര്‍ത്തി വെച്ചിരുന്ന നെടുമ്പാശേരി വിമാന ത്താവള ത്തിന്റെ പ്രവര്‍ത്തന ങ്ങൾ ആഗസ്റ്റ് 29 ബുധനാഴ്ച മുതല്‍ പുനഃരാരംഭിക്കും എന്ന് സിയാല്‍ അറി യിച്ചു.

എല്ലാ വിമാന ക്കമ്പനികളെയും ഇക്കാര്യം അറിയിച്ചി ട്ടുണ്ട് എന്നും സിയാല്‍ വ്യക്തമാക്കി. നെടുമ്പാശേരി യിൽ നിന്നുള്ള ടിക്കറ്റു കള്‍ വിമാന കമ്പനി കളുടെ സൈറ്റില്‍ ലഭ്യമാകും എന്നും അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on നെടുമ്പാശേരി വിമാന ത്താവളം ബുധനാഴ്ച മുതല്‍ തുറക്കും

Page 211 of 320« First...102030...209210211212213...220230240...Last »

« Previous Page« Previous « പുലിക്കളിക്ക് ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ചു
Next »Next Page » രാഹുൽ ഗാന്ധി കേരള ത്തിൽ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha