ന്യൂഡല്‍ഹി : പ്രളയ ദുരിതാശ്വാസത്തി നായി വിദേശ രാജ്യ ങ്ങള്‍ നല്‍കുന്ന സഹായം സ്വീക രി ക്കേ ണ്ട തില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍. ദുരന്ത ങ്ങള്‍ ഉണ്ടാകുമ്പോള്‍ രക്ഷാ പ്രവര്‍ത്തന ങ്ങളും പുനരധി വാസവും നടപ്പി ലാക്കുവാ നുള്ള ശേഷി ഉണ്ടെന്ന താണ് ഇന്ത്യ സമീപ കാലത്ത് സ്വീകരി ച്ചിട്ടുള്ള നില പാട്.
യു. എ. ഇ. എഴുനൂറ് കോടി രൂപയും ഖത്തര്‍ 35 കോടി രൂപയും കേരള ത്തിന് നല്‍കും എന്നറി യിച്ചി രുന്നു. സഹായം വാഗ്ദാനം ചെയ്ത രാജ്യ ങ്ങളെ വിദേശ കാര്യ മന്ത്രാലയം ഇക്കാര്യം അറി യിച്ചു കഴിഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ധന സഹായം കേരളത്തി ന്റെ പുനരുദ്ധാരണ ത്തിനു അപ ര്യാപ്ത മാണ് എന്നിരിക്കെ കേരള ത്തെ പ്രതി സന്ധി യിലാക്കു ന്നതാണ് കേന്ദ്ര തീരുമാനം.
2004 ന് ശേഷം വിദേശ രാജ്യ ങ്ങളില്‍ നിന്നോ, വിദേശ ഏജന്‍സി കളില്‍ നിന്നോ സമ്പത്തിക മായോ അല്ലാതെ യോ ഉള്ള സഹായങ്ങള്‍ സ്വീക രി ച്ചിട്ടില്ല. കേരള ത്തിന് സഹായം വാഗ്ദാനം ചെയ്ത എല്ലാ രാജ്യ ങ്ങള്‍ ക്കും നന്ദി അറി യി ച്ചിട്ടുണ്ട് എങ്കിലും പതിനഞ്ച് വര്‍ഷ മായി തുട രുന്ന നയം മാറ്റേണ്ടതില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറ യുന്നത്.
വിദേശ രാജ്യ ങ്ങളുടെ യും വിദേശ ഏജന്‍സി കളു ടെയും സഹായം സ്വീകരി ക്കേണ്ട തില്ല എന്ന നയം കേരള ത്തിനു വേണ്ടി മാറ്റുക യില്ല എന്ന നിലപാട് ആണ് കേന്ദ്ര ത്തിനുള്ളത്.