യു. എ. ഇ. സര്‍ക്കാര്‍ പോർട്ട ലിൽ മലയാള ത്തിലും വിവരങ്ങൾ

July 24th, 2019

u-ae-government-portal-ePathram അബുദാബി : യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു. എ. ഇ.) എന്ന പേരിലെ ആദ്യ അക്ഷരം (യു) മാത്ര മായി തയ്യാറാക്കിയ സർക്കാർ പോർട്ടല്‍, പേരിന്റെ വൈവി ധ്യത്താല്‍ ലോക ശ്രദ്ധ നേടുകയും ഈ പോര്‍ട്ട ലിലെ വിത്യസ്ഥമായ സംവി ധാന ങ്ങളാല്‍ രാജ്യത്തെ വിദേശി കള്‍ ക്കും സ്വദേശി കള്‍ക്കും ഒരു പോലെ പ്രിയങ്കരം ആവുന്നു എന്ന് റിപ്പോർട്ടു കൾ.

മലയാളം അടക്കം നൂറ്റിപ്പത്ത് ഭാഷ കളിൽ യു. എ. ഇ. സർക്കാരിന്റെ സേവന വിവര ങ്ങൾ യു ഡോട്ട് എഇ (u.ae) എന്ന പോർട്ട ലിൽ ലഭ്യമാണ്.

മറ്റുഭാഷകൾ (other languages) എന്ന വിഭാഗ ത്തിലേക്ക് പോയാല്‍ മലയാളം തെരഞ്ഞെടു ക്കുവാന്‍ കഴിയും.

official-web-site-of-uae-portal-in-malayalam-ePathram
ഹിന്ദി, ഉറുദു, തമിഴ്, തെലുഗു, കന്നട, മറാത്തി, സിന്ധി, ഗുജറാത്തി, പഞ്ചാബി, ബംഗാളി തുടങ്ങിയ ഇന്ത്യന്‍ ഭാഷ കളും മലയാള ത്തോ ടൊപ്പം പോർട്ടലിൽ ഇടം നേടി യിട്ടുണ്ട്.

വിസ – എമിറേറ്റ്സ് ഐ. ഡി. സംബന്ധിച്ച കാര്യങ്ങള്‍, ജോലി വിവരങ്ങള്‍ എന്നിവ കൂടാതെ പഠനം, സുരക്ഷ, നിയമങ്ങള്‍, ആരോഗ്യം, സാമ്പത്തികം, വാണിജ്യം, അടി സ്ഥാന സൗകര്യം, ദേശീയ നയം, സർക്കാർ വാർത്തകൾ ഉള്‍പ്പടെ സുപ്രധാന മായ പല വിവര ങ്ങളും ഈ വെബ്‌ സൈറ്റില്‍ നിന്നും നമ്മുടെ ഭാഷ യില്‍ തന്നെ ലഭ്യമാണ്.

- pma

വായിക്കുക: , , , , ,

Comments Off on യു. എ. ഇ. സര്‍ക്കാര്‍ പോർട്ട ലിൽ മലയാള ത്തിലും വിവരങ്ങൾ

ഇസ്‌ലാമിക് സെന്റർ സമ്മര്‍ ക്യാമ്പ് സമാപിച്ചു

July 22nd, 2019

kerala-students-epathram

അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ സംഘ ടിപ്പിച്ച സമ്മര്‍ ക്യാമ്പ് (ഇൻസൈറ്റ് – 19) വര്‍ണ്ണാഭ മായ പരി പാടി കളോടെ സമാപിച്ചു. 10 ദിവസ ങ്ങളി ലായി ഒരുക്കിയ ക്യാമ്പില്‍ ഒന്ന് മുതൽ പത്താം തരം വരെ പഠി ക്കുന്ന 150 കുട്ടികൾ പങ്കെടുത്തു.

കോച്ച് ഇന്ത്യാ ട്രെയിനിംഗ് സെന്റർ കേരള ഡയറ ക്ടർ കെ. വി. അബ്ദുൽ ലത്തീഫ്, ഇസ്ഹാഖ് ഷാഹിദ് എന്നി വര്‍ നേതൃത്വം നല്‍കിയ ‘ഇൻസൈറ്റ് – 19’ ക്യാമ്പില്‍ ഷഹീന്‍ അലി, ലത്തീഫ് മമ്പാട്, ബഷീർ പുതു പ്പറമ്പ്, നൗഷാദ് കൊയിലാണ്ടി തുടങ്ങിയ വര്‍ പരി ശീലനം നല്‍കി.

കെ. കെ. മൊയ്തീൻ കോയ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ ട്രഷറർ ഹംസ നടുവിൽ, ശ്രീജിത് കുമാർ, കെ. വി. മുഹ മ്മദ് കുഞ്ഞി, കരീം, അഹമ്മദ് കുട്ടി, ബി. സി. അബൂ ബക്കർ ഹാജി എന്നിവർ പ്രസംഗിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ഇസ്‌ലാമിക് സെന്റർ സമ്മര്‍ ക്യാമ്പ് സമാപിച്ചു

സോഷ്യല്‍ മീഡിയ യിലൂടെ തെറ്റായ വിവര ങ്ങൾ പ്രചരിപ്പി ക്കരുത്

July 21st, 2019

police-warning-about-fake-social-media-messages-ePathram
മസ്കറ്റ് : സോഷ്യല്‍ മീഡിയ കളിലൂടെ തെറ്റായ വാർത്ത കൾ പ്രചരിപ്പി ക്കുന്ന പ്രവണത കള്‍ക്ക് എതിരെ മുന്നറി യിപ്പു മായി റോയൽ ഒമാന്‍ പോലീസ്.

ഒമാനില്‍ വാഹന രജിസ്‌ട്രേഷൻ പുതു ക്കുന്നതു മായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ കളി ലൂടെ പ്രചരി ക്കുന്നത് തെറ്റായ വിവര ങ്ങളാ ണ് എന്നും ഇത്തരം വ്യാജ പ്രചാ രണ ങ്ങൾക്ക് എതിരേ ശക്ത മായ നടപടി കള്‍ ഉണ്ടാകും എന്നും റോയൽ ഒമാൻ പോലീസ് മുന്നറി യിപ്പ് നൽകി.

വാഹന രജിസ്‌ട്രേഷൻ പുതുക്കുവാന്‍ ജല – വൈദ്യുതി ബില്ലു മായി ബന്ധിപ്പിച്ചു എന്ന തര ത്തിൽ കഴിഞ്ഞ ദിവസ ങ്ങളിൽ വ്യാപക പ്രചാരണം നടന്നിരുന്നു. ഇതിന് എതിരെ യാണ് പോലീസ് മുന്നറി യിപ്പ് നൽകിയിരി ക്കുന്നത്.

എന്നാൽ അടുത്ത വർഷം നടക്കുന്ന ഇലക്ട്രോണിക് സെൻസ സിന്റെ ഭാഗ മായി വൈദ്യുതി ബില്ലു കളിലെ വ്യക്തി വിവരങ്ങള്‍ പുതുക്കി നല്‍കണം എന്ന് സ്വദേശി കളോടും വിദേശി കളോടും അഭ്യർത്ഥി ച്ചിട്ടുണ്ട്. വൈദ്യുതി ബില്ലുകളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് സെൻസസിന് ആധാരമായി എടുക്കുക.

- pma

വായിക്കുക: , , ,

Comments Off on സോഷ്യല്‍ മീഡിയ യിലൂടെ തെറ്റായ വിവര ങ്ങൾ പ്രചരിപ്പി ക്കരുത്

ഇശല്‍ കോറസ് ‘മുഹബ്ബ ത്തിൻ നിലാവ്’ വെള്ളി യാഴ്ച

July 18th, 2019

ishal-chorus-muhabbathin-nilav-ePathram
അബുദാബി : സംഗീത പ്രേമികളുടെ കൂട്ടായ്മ ഇശൽ കോറസ് അബു ദാബി യുടെ വാർഷിക ആഘോഷ പരിപാടി ‘മുഹബ്ബ ത്തിൽ നിലാവ് – സീസൺ 2’ സ്റ്റേജ് ഷോ, വൈവിധ്യമാർന്ന കലാ പരിപാടി കളോടെ ജൂലായ് 19 വെള്ളി യാഴ്ച രാത്രി എട്ടു മണിക്ക് അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ വച്ച് നടക്കും.

ishal-chorus-broucher-release-by-vilayil-faseela-ePathram

പരിപാടി യുടെ ബ്രോഷർ പ്രകാശനം ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ നടന്ന ചട ങ്ങിൽ വെച്ച് പ്രശസ്ത മാപ്പിള പ്പാട്ട് ഗായകര്‍ വിളയിൽ ഫസീല, എം. എ. ഗഫൂർ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

മൈലാഞ്ചി സീസൺ 2 ടൈറ്റിൽ വിന്നർ നവാസ് കാസർ കോട് നേതൃത്വം നൽ കുന്ന സംഗീത നിശയിൽ ഇശൽ കോറസ് അംഗങ്ങളും യു. എ. ഇ. യിലെ ശ്രദ്ധേ യരായ യുവ ഗായകരും അണി നിരക്കും.

എടരിക്കോടൻ കോൽ ക്കളി, വട്ടപ്പാട്ട്, ഖവാലി, പരമ്പരാ ഗത ശൈലി യിലുള്ള ഒപ്പന, വിവിധ നൃത്ത നൃത്യങ്ങളും മുഹബ്ബത്തിൻ നിലാവിൽ അരങ്ങേറും.

(വിവരങ്ങൾക്ക് : സൽമാൻ ഫാരിസി 050 266 4599, നജ്മുദ്ദീൻ 056 762 7060).

- pma

വായിക്കുക: , , ,

Comments Off on ഇശല്‍ കോറസ് ‘മുഹബ്ബ ത്തിൻ നിലാവ്’ വെള്ളി യാഴ്ച

യു. എ. ഇ. യിലേക്ക് കുടുംബത്തെ കൊണ്ടു വരാന്‍ വരുമാനം മാത്രം മാനദണ്ഡം

July 16th, 2019

uae-visa-and-id-card-logo-federal-authority-for-identity-and-citizen-ship-ePathram
അബുദാബി : കുടുംബ വിസക്കുള്ള മാന ദണ്ഡ ങ്ങളില്‍ ഇളവു വരുത്തി ക്കൊണ്ട് യു. എ. ഇ. സര്‍ ക്കാര്‍. പുതിയ നിയമം അനു സരിച്ച് 4000 ദിര്‍ഹം മാസ ശമ്പള മോ 3000 ദിര്‍ഹം ശമ്പളവും കമ്പനി താമസ സൗകര്യവുമുള്ള പ്രവാസിക്ക് ഭാര്യ യെ അല്ലെങ്കിൽ ഭർത്താ വിനെ യും 18 വയസ്സു വരെ പ്രായ മുള്ള ആൺ മക്കള്‍, അവിവാഹി തരായ പെൺ മക്കള്‍ എന്നിവരെ സ്പോണ്‍സര്‍ ചെയ്യാം.

കുടുംബ വിസക്കായി ഹെല്‍ത്ത് ഇന്‍ഷ്വ റന്‍സ്, സാലറി സര്‍ട്ടിഫിക്കറ്റ്, ബാങ്ക് സ്റ്റേറ്റ് മെന്റ്, അറബി യില്‍ തര്‍ജ്ജമ ചെയ്ത വിവാഹ സര്‍ട്ടി ഫിക്കറ്റ് (എംബസ്സി സാക്ഷ്യ പ്പെടു ത്തി യത്), തൊഴില്‍ കരാര്‍ എന്നിവയും കുട്ടി കള്‍ ക്കുള്ള വിസക്കായി മേല്‍ പ്പറഞ്ഞവ യോ ടൊപ്പം കുട്ടികളുടെ ജനന സര്‍ട്ടിഫി ക്കറ്റ് (എംബസ്സി സാക്ഷ്യപ്പെടുത്തി / അറബി യില്‍ തര്‍ജ്ജമ ചെയ്തത്) ഭര്‍ത്താ വി ന്റെ സമ്മത പത്രം എന്നിവ യാണ് സമര്‍പ്പി ക്കേണ്ടത്.

ഏറ്റവും ചുരുങ്ങിയത് 5000 ദിര്‍ഹം മാസ ശമ്പളം ഉള്ള വരും പ്രത്യേക കാറ്റ ഗറി യില്‍ ഉള്‍പ്പെട്ട ജോലി വിസ ഉള്ള വര്‍ക്കും മാത്രമാണ് നിലവില്‍ കുടുംബ ത്തെ സ്പോണ്‍സര്‍ ചെയ്യാനുള്ള അനുമതി ഉള്ളത്.

എന്നാല്‍ പുതിയ നിയമം പ്രാബല്ല്യത്തില്‍ വന്നതോടെ സ്പോണ്‍ സര്‍ ചെയ്യുന്ന ആളുടെ വിസ യിലെ ജോലി യോ വരുമാനമോ നിലവിലുള്ള മറ്റു നിബന്ധന കളോ ബാധക മല്ല എന്ന് ഫെഡ റല്‍ അഥോ റിറ്റി ഫോര്‍ ഐഡി ന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ ഷിപ്പ് അധികൃതര്‍ അറി യിച്ചു.

രക്ഷിതാക്കൾക്ക് ഒപ്പം യു. എ. ഇ. സന്ദർശി ക്കുന്ന 18 വയസ്സിനു താഴെയുള്ള മക്കൾക്ക് വിസ ഫീസ് ഒഴി വാക്കുന്ന പദ്ധതിയും നിലവിൽ വന്നു.

എല്ലാ വർഷവും ജൂലായ് 15 മുതല്‍ സെപ്റ്റംബർ 15 വരെ യുള്ള കാലയളവില്‍ എത്തുന്ന വര്‍ക്കു നല്‍കുന്ന ഈ ആനുകൂല്യം വിനോദ സഞ്ചാരികള്‍ ക്ക് ഏറെ ഗുണ കരമാവും.

* new visa rules for family 

- pma

വായിക്കുക: , , ,

Comments Off on യു. എ. ഇ. യിലേക്ക് കുടുംബത്തെ കൊണ്ടു വരാന്‍ വരുമാനം മാത്രം മാനദണ്ഡം

Page 208 of 325« First...102030...206207208209210...220230240...Last »

« Previous Page« Previous « സമാജം സമ്മർ ക്യാമ്പ് ‘ചങ്ങാതി ക്കൂട്ടം’ തുടങ്ങി
Next »Next Page » തീര്‍ത്ഥാട കരുടെ ബസ്സ് അപകട ത്തില്‍ : ആളപായം ഇല്ല »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha