സിന്ധുവിനും ഹരിക്കും യു. എഫ് .കെ – അസ്‌മോ കഥ – കവിത പുരസ്കാരം

April 15th, 2018

ufk-asmo-puthenchira-poetry-award-sindhu-hari-ePathram
ദുബായ് : സാംസ്കാരിക കൂട്ടായ്മ യായ യുണീക് ഫ്രണ്ട്സ് ഓഫ് കേരള യുടെ ഈ വർഷ ത്തെ (2018) യു. എഫ്. കെ. – അസ്മോ പുത്തൻചിറ കഥ – കവിത പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

എം. സിന്ധു എഴുതിയ ‘ബർ ദുബായിലെ ശ്മശാനം’ കവിതക്കും ഹരി യുടെ ‘അക്ഷര സമരം’ കഥാ പുരസ്കാര ത്തിനും ഉള്ള പുരസ്കാര ങ്ങൾ നേടി.

ദുബായിലെ സ്വകാര്യകമ്പനിയിൽ ജോലി ചെയ്യുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഹരി, ഇംഗ്ളീഷ് -മലയാളം ഭാഷ കളിലായി കഥ കളും കവിത കളും എഴുതുന്നുണ്ട്.

ദുബായിലെ ക്രസന്റ് ഇംഗ്ളീഷ് സ്കൂളിൽ ജോലി ചെയ്യുന്ന സിന്ധു, മലപ്പുറം കാഞ്ഞിര മുക്ക് സ്വദേശിനി യാണ്. പാരീസ് മുട്ടായി (കവിത കൾ), സാൻഡ്വിച്ച് (നോവൽ) എന്നീ പുസ്തകൾ പ്രസിദ്ധീ കരിച്ചിട്ടുണ്ട്.

poet-asmo-puthenchira-ePathram

അസ്മോ പുത്തൻചിറ
പ്രവാസി യായിരിക്കെ മരണപ്പെട്ട കവിയും സാംസ്കാ രിക പ്രവർ ത്തകനു മായിരുന്ന അസ്മോ പുത്തൻ ചിറ യുടെ സ്മ രണാർത്ഥ മാണ് യുണീക് ഫ്രണ്ട്സ് ഓഫ് കേരള (യു. എഫ്. കെ.) കഥാ – കവിതാ പുരസ്കാരം ഏർപ്പെടു ത്തിയത്.

 
എഴുത്തു കാരായ ശ്രീപാർവ്വതി, പി. ശിവ പ്രസാദ്, രാജേഷ് ചിത്തിര എന്നിവർ അട ങ്ങുന്ന ജൂറി യാണ് ജേതാ ക്കളെ തെരഞ്ഞെടു ത്തത്. പുതുമയുള്ള പ്രമേയ ങ്ങൾ എഴുത്തി ലേക്ക് കൊണ്ടു വന്ന രചന കളാണ് അവാർ ഡിന് അർഹമായത് എന്ന് ജൂറി അഭി പ്രായ പ്പെട്ടു.

ഏപ്രിൽ 20 ന് ഷാർജയിലെ ഹിറ റെസ്റ്റോറ ന്റിൽ വെച്ച് നടക്കുന്ന യു. എഫ് .കെ യുടെ വാർ ഷിക ആഘോഷ പരി പാടി യായ ‘സ്നേഹ സായാഹ്ന’ ത്തിൽ വെച്ച് പുര സ്കാ ര ങ്ങൾ സമ്മാനിക്കും എന്ന് ഭാര വാഹികൾ അറി യിച്ചു.

- pma

വായിക്കുക: , , ,

Comments Off on സിന്ധുവിനും ഹരിക്കും യു. എഫ് .കെ – അസ്‌മോ കഥ – കവിത പുരസ്കാരം

ജ്വാല അഞ്ചാം വാർഷികം ആഘോഷിച്ചു

April 10th, 2018

logo-sharjah-jwala-kala-samskarika-vedhi-ePathram
ഷാർജ : ജ്വാല കലാ സാംസ്കാരിക വേദി യുടെ അഞ്ചാം വാർഷിക ആഘോഷം ‘ജ്വാല ഉത്സവ് 2018’ വൈവിധ്യ മാര്‍ന്ന പരിപാടി കളോടെ ഷാര്‍ജ യില്‍ സംഘടിപ്പിച്ചു.

പ്രസിഡണ്ട് മാധവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രൊഫസര്‍.ഗോപിനാഥ് മുതുകാട്, രക്ഷാധി കാരി യും സാഹിത്യ കാരനു മായ ഡോ. അംബികാ സുതൻ മാങ്ങാട്, ജനറൽ സെക്രട്ടറി കെ. ടി.നായർ, ട്രഷർ രാജീ വ് രാമ പുരം, ഇന്ത്യൻ അസ്സോസിയേഷൻ ഭാര വാഹി കളായ ബിജു സോമൻ, വി. നാരായണൻ നായർ തുട ങ്ങി യവര്‍ സംബന്ധിച്ചു.

ജ്വാല ഭാര വാഹിയും എഴുത്തു കാരനു മായ ഗംഗാ ധരൻ രാവ ണേശ്വര ത്തിന്റെ കവിതാ സമാഹാര ത്തി ന്റെ പ്രകാശനവും നടന്നു. ജ്വാല അംഗ ങ്ങളും കുട്ടി കളും വിവിധ കലാ പരി പാടികൾ അവതരിപ്പിച്ചു.

- pma

വായിക്കുക: , , ,

Comments Off on ജ്വാല അഞ്ചാം വാർഷികം ആഘോഷിച്ചു

നമ്മള്‍ ചാവക്കാട്ടുകാര്‍ ഒരു അഡാറ് പിക്‌നിക് ഒരുക്കി

April 10th, 2018

logo-nammal-chavakkattukar-ePathram
അബുദാബി : ചാവക്കാട്ടുകാരുടെ സൗഹൃദ ക്കൂട്ടായ്മ യായ ‘നമ്മൾ ചാവക്കാട്ടുകാർ – ഒരാഗോള സൗഹൃദ ക്കൂട്ട്’ യു. എ. ഇ. ചാപ്റ്റർ ‘ഒരു അഡാറ്‍ പിക്നിക്’ എന്ന പേരില്‍ വിനോദ യാത്രയും കുടുംബ സംഗമ വും സംഘടി പ്പിച്ചു.

nammal-chavakkattukar-adaru-picnic-ePathram

കൂട്ടായ്മ യുടെ ഉല്‍ഘാടന പരിപാടി യായ ‘ഓർമ്മ യിൽ ചീനി മരം പെയ്യു മ്പോൾ’ എന്ന മെഗാ പ്രോഗ്രാ മിന് ശേഷം അംഗ ങ്ങളും കുടുംബാം ഗങ്ങളും റാസ് അൽ ഖൈമ യിലെ ഷൗഖ ഡാം പരി സരത്ത് ഒത്തു കൂടിയ ഒരു അഡാറ്‍ പിക്നിക്കില്‍ യു. എ. ഇ. യുടെ വിവിധ എമി റേറ്റു കളിൽ നിന്നു മായി 230 ഓളം ‘നമ്മൾ ചാവക്കാട്ടു കാർ’ സംബന്ധിച്ചു.

nammal-chavakkattukar-sauhrudhakkoottu-ePathram

പിക്നിക്കിന്റെ ഭാഗമായി ഒരുക്കിയ കലാ – കായിക – മത്സര പരിപാടി കൾ ക്ക് ഷാജ ഹാൻ, മുഹാദ്, കമറുദ്ദീൻ, സക്കരിയ എന്നിവർ നേതൃത്വം നൽകി. പങ്കെടുത്ത ഏല്ലാവർക്കും സമ്മാനങ്ങളും നൽകി.

oru-adaar-picnic-prize-nammal-chavakkattukar-ePathram

‘നമ്മൾ ചാവക്കാട്ടുകാർ’ പ്രസിഡണ്ട് മുഹമ്മദ് അക്ബർ, ജനറൽ സെക്രട്ടറി അബുബക്കർ, ട്രഷറർ അഭി രാജ്, പിക്നിക് പ്രോഗ്രാം കൺവീനർ സുനിൽ കോച്ചൻ തുടങ്ങിയവർ പരിപാടി കൾ നിയന്ത്രിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on നമ്മള്‍ ചാവക്കാട്ടുകാര്‍ ഒരു അഡാറ് പിക്‌നിക് ഒരുക്കി

കെ. എം. സി. സി. എറണാകുളം ജില്ലാ കമ്മിറ്റി

April 8th, 2018

eranakulam-dist-kmcc-committee-ePathram
അബുദാബി : എറണാകുളം കെ. എം. സി. സി. കമ്മിറ്റി നില വില്‍ വന്നു. അഹമ്മദ് കബീര്‍ രിഫായി (പ്രസി ഡണ്ട്), പി. എ. റഷീദ് (ജനറല്‍ സെക്രട്ടറി), മുഹ മ്മദ് ഫാറൂഖ് (ട്രഷറര്‍) എന്നിവർ മുഖ്യ സ്ഥാനങ്ങൾ ഏറ്റു.

ഷംജാത് കോലത്, മുജീബ് സി. എ., അബ്ദുല്‍ സമദ്, സുള്‍ ഫി ക്കര്‍ അലി, അനസ് ഉമ്മര്‍, സുധീര്‍ അലി എന്നി വ രാണ് മറ്റു ഭാരവാഹികൾ.

ഇന്ത്യന്‍ ഇസ്ലാമിക് സെന്റ റില്‍ നടന്ന പ്രവര്‍ത്തക കണ്‍ വെന്‍ ഷനില്‍ അബുദാബി കെ, എം. സി. സി. സൗത്ത് സോണ്‍ പ്രസിഡണ്ട് അഡ്വ. കെ. എം. ഹസൈനാര്‍ അദ്ധ്യക്ഷത വഹിച്ചു.

- pma

വായിക്കുക: , ,

Comments Off on കെ. എം. സി. സി. എറണാകുളം ജില്ലാ കമ്മിറ്റി

അക്ഷര പെരുമ പുരസ്‌കാരം യു. എ. ഖാദറിന്

April 8th, 2018

malayalam-writer-novelist-ua-khader-ePathram
ദുബായ് : കൊയിലാണ്ടി കൂട്ടം യു. എ. ഇ. ചാപ്റ്റര്‍ പ്രഖ്യാപിച്ച പ്രഥമ ‘അക്ഷര പെരുമ’  പുരസ്കാര ത്തിന് പ്രശസ്ത സാഹിത്യ കാരന്‍ യു. എ. ഖാദര്‍ അര്‍ഹ നായി.

quilandi-koottam-nri-forum-akshara-peruma-award-for-ua-khalid-ePathram
ഏപ്രില്‍ 27 ന് ദേര യിലെ ഐ. പി. എ. ഹാളില്‍ നടക്കുന്ന കൊയിലാണ്ടി കൂട്ടം യു. എ. ഇ. ചാപ്റ്റര്‍ ഏഴാം വാര്‍ ഷിക ആഘോഷമായ ‘കൊയിലാണ്ടി കൂട്ടം ഫെസ്റ്റ് 2018’ എന്ന പരി പാടി യില്‍ വെച്ച് 25, 000 രൂപയും അക്ഷര പെരുമ ഫല കവും അടങ്ങുന്ന പുരസ്കാരം യു. എ. ഖാദറിന് സമ്മാനിക്കും.

ബഷീർ തിക്കോടി, ഷാബു കിളിത്തട്ടിൽ, നജീബ്‌ മൂടാടി എന്നിവര്‍ അടങ്ങിയ ജൂറി യാണ് പുരസ്കാര ത്തിനായി അദ്ദേഹത്തെ തെരഞ്ഞെടുത്തത്.

- pma

വായിക്കുക: , , , , , , ,

Comments Off on അക്ഷര പെരുമ പുരസ്‌കാരം യു. എ. ഖാദറിന്

Page 214 of 318« First...102030...212213214215216...220230240...Last »

« Previous Page« Previous « ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്
Next »Next Page » സി​നി​മാ നി​രോ​ധ​നം പി​ൻ​ വ​ലി​ച്ചു : ഏപ്രില്‍ 18 നു സൗദി അറേബ്യ യില്‍ ബ്ലാക്ക് പാന്ഥര്‍ റിലീസ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha