യു. എ. ഇ. തല ദഫ് മുട്ട് മത്സരം ഇസ്ലാമിക് സെന്റ റിൽ

September 23rd, 2018

logo-indian-islamic-center-abudhabi-ePathram
അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ കള്‍ച്ചറല്‍ വിംഗ് ഒരുക്കുന്ന യു. എ. ഇ. തല ദഫ് മുട്ട് മത്സരം ‘ദഫലി-2018’ ഡിസംബര്‍ ഏഴ് വെള്ളി യാഴ്ച വൈകു ന്നേരം എട്ടു മണിക്ക് സെന്റര്‍ അങ്കണ ത്തില്‍ അര ങ്ങേറും എന്ന് സംഘാടകർ അറിയിച്ചു.

വിവിധ എമി റേറ്റു കളില്‍ നിന്നു മായി 16 ടീമു കള്‍ മാറ്റുരക്കുന്ന ‘ദഫലി’ മാപ്പിള കലാ പ്രേമി കള്‍ക്ക് ഒരു വേറിട്ട അനുഭവം സമ്മാനിക്കും.

വിവരങ്ങൾക്ക് : 02 642 44 88, 055 748 3983

- pma

വായിക്കുക: , , , ,

Comments Off on യു. എ. ഇ. തല ദഫ് മുട്ട് മത്സരം ഇസ്ലാമിക് സെന്റ റിൽ

സമാജം ഫോട്ടോ ഗ്രാഫി മത്സരം ഒക്ടോബര്‍ 19 ന്

September 23rd, 2018

photography-competition-ePathram
അബുദാബി : യു. എ. ഇ. യിലെ പ്രവാസി മലയാളി കള്‍ ക്കായി അബു ദാബി മലയാളി സമാജം സംഘ ടിപ്പി ക്കുന്ന ഫോട്ടോ ഗ്രാഫി മത്സരം ഒക്ടോബര്‍ 19 ന് മുസ്സഫ യിലെ സമാജം അങ്കണ ത്തില്‍ നടക്കും എന്നു സംഘാട കര്‍ അറി യിച്ചു.

സെമിനാര്‍, ചര്‍ച്ച, പ്രദര്‍ശന ങ്ങള്‍, നാടകം തുട ങ്ങിയ വൈവിധ്യ ങ്ങളായ പരിപാടിക ളാണ് സമാജം ഒരു ക്കു ന്നത്.

‘മരുഭൂമി യുടെ പ്രണയം’ എന്ന വിഷയ ത്തില്‍ പ്രൊഫഷ ണല്‍ ഫോട്ടോ ഗ്രാഫി മത്സരവും ‘പ്രവാസം’ എന്ന വിഷയ ത്തില്‍ അമേച്വര്‍ ഫോട്ടോ ഗ്രാഫി മത്സര വും നടക്കും. വിജയി കള്‍ക്ക് ക്യാഷ് അവാര്‍ ഡു കളും മറ്റു ആകര്‍ഷ കങ്ങ ളായ സമ്മാന ങ്ങളും നല്‍കും.

അബുദാബി മല യാളി സമാജ ത്തിന്റെ അഞ്ചു പതിറ്റാ ണ്ടിന്റെ ചരിത്രം പറയുന്ന ഫോട്ടോ പ്രദര്‍ശന വും പ്രശസ്ത രായ ഫോട്ടോ ഗ്രാഫര്‍ മാരുടെ സൃഷ്ടി കളുടെ പ്രദര്‍ ശനവും ഒരുക്കി യിട്ടുണ്ട്. ആധുനിക ഫോട്ടോ ഗ്രാഫി യുടെ സങ്കേത ങ്ങളെ കുറിച്ചുള്ള സെമിനാറും ചര്‍ച്ചാ ക്ലാസ്സു കളും നടക്കും.

കെവിന്‍ കാര്‍ട്ടര്‍ എന്ന ഫോട്ടോ ഗ്രാഫ റു ടെ ജീവിതം പ്രമേയ മായി സമാജം ഒരുക്കുന്ന ‘ഇരകള്‍’ എന്ന നാടകം അരങ്ങേറും.

കൂടുതല്‍ വിവര ങ്ങള്‍ക്ക് 02 55 37 600 (സമാജം ഓഫീസ്), 050 2737 406 (ആര്‍ട്സ് സെക്രട്ടറി കെ. വി. ബഷീര്‍) എന്ന നമ്പറു കളില്‍ ബന്ധ പ്പെടാ വു ന്നതാണ്.

- pma

വായിക്കുക: , , , ,

Comments Off on സമാജം ഫോട്ടോ ഗ്രാഫി മത്സരം ഒക്ടോബര്‍ 19 ന്

വിരമിച്ച പ്രവാസി കൾക്ക് ഉപാധി കളോടെ അഞ്ചു വർഷത്തെ വിസ

September 17th, 2018

uae-visa-new-rules-from-2014-ePathram
അബുദാബി : ജോലി യിൽ നിന്നു വിരമിച്ച പ്രവാസി കൾ നിശ്ചിത മാന ദണ്ഡങ്ങൾ പാലിച്ചു കൊണ്ട് രാജ്യത്ത് തങ്ങു വാന്‍ വിസ അനുവദി ക്കുവാനുള്ള നിയമ പരിഷ്കാരം യു. എ. ഇ. നടപ്പിലാക്കുന്നു.

യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭര ണാധി കാരി യുമായ ശൈഖ് മുഹ മ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

55 വയസ്സു പൂർത്തി യായി ജോലി യിൽ നിന്ന് വിരമിച്ച ശേഷം കൂടുതൽ ക്കാലം യു. എ. ഇ. യിൽ താമസി ക്കു വാൻ ആഗ്ര ഹി ക്കുന്ന പ്രവാസി കൾക്ക് അഞ്ചു വർഷ ത്തേക്ക് പ്രത്യേക താമസ വിസ അനുവദി ക്കുവാ നാണ് മന്ത്രി സഭാ തീരു മാനം. ഉപാധി കളോടെ വിസ പുതുക്കു വാനും സാധിക്കും.

അഞ്ചു വർഷത്തെ വിസ അനുവദിക്കേണ്ട വ്യക്തിക്ക് മാസം തോറും 20,000 ദിർഹ ത്തിൽ കുറയാത്ത വരുമാ നവും ഇരുപത് ലക്ഷം ദിർഹ ത്തിന്റെ നിക്ഷേപം വസ്തു വക കളിൽ ഉണ്ടാവുകയും വേണം. അല്ലെങ്കിൽ പത്തു ലക്ഷ ത്തിലേറെ ദിർഹ ത്തി ന്റെ സമ്പാദ്യം യു. എ. ഇ. യിൽ ഉണ്ടാ യിരിക്കണം.

ഈ വ്യവസ്ഥകള്‍ അനു സരിച്ച് ആയിരിക്കും അഞ്ചു വർഷ ത്തേക്കുള്ള വിസ അനു വദിക്കുക. ദീർഘ കാല വിസ അനു വദി ക്കുന്ന നിയമം 2019 മുതലാണ് പ്രാബല്യ ത്തിലാ വുക.

- pma

വായിക്കുക: , , , , , ,

Comments Off on വിരമിച്ച പ്രവാസി കൾക്ക് ഉപാധി കളോടെ അഞ്ചു വർഷത്തെ വിസ

ഇന്ത്യൻ എംബസ്സി യുടെ അംഗീ കാരം നേടിയ എം.​ എം. നാ​സ​റി​നെ ആ​ദ​രി​ച്ചു

September 16th, 2018

kasargod-kmcc-honour-mm-nasar-kanhangad-ePathram
അബുദാബി : പൊതു പ്രവർത്തന രംഗത്തെ മികവിന് ഇന്ത്യന്‍ സ്ഥാനപതി കാര്യാ ലയ ത്തിന്റെ സാക്ഷ്യ പത്രം കരസ്ഥ മാ ക്കിയ ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഭരണ സമിതി അംഗവും സാമൂഹ്യ പ്രവ ര്‍ത്ത കനു മായ എം. എം. നാസറിനെ (നാസര്‍ കാഞ്ഞ ങ്ങാട്) അബുദാബി കാഞ്ഞ ങ്ങാട് മണ്ഡലം കെ. എം. സി. സി. ആദരിച്ചു.

ഇന്ത്യൻ ഇസ്ലാമിക്‌ സെൻറ റിൽ സംഘടി പ്പിച്ച ചട ങ്ങിൽ കാസർ കോട് ജില്ലാ കെ. എം. സി. സി. കമ്മിറ്റി പ്രസി ഡണ്ട് അബ്ദുൽ റഹ്മാൻ പൊവ്വൽ ഉപ ഹാരം സമ്മാനിച്ചു.

ജനറൽ സെക്രട്ടറി ഹനീഫ പടിഞ്ഞാർ മൂല, ട്രഷർ ചേക്കു അബ്ദുൾ റഹ്മാൻ ഹാജി, പി. കെ. അഹ്‌മദ് ബല്ലാ കട പ്പുറം, കെ. കെ. സുബൈർ തുടങ്ങിയ ജില്ലാ കെ. എം. സി. സി. നേതാക്കളും ഭാരവാ ഹികളും സംബ ന്ധിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ഇന്ത്യൻ എംബസ്സി യുടെ അംഗീ കാരം നേടിയ എം.​ എം. നാ​സ​റി​നെ ആ​ദ​രി​ച്ചു

സമാജം നാടക ക്കളരിക്കു തുടക്കമായി

September 16th, 2018

malayalee-samajam-acting-workshop-inaugurated-by-shyju-anthikad-ePathram
അബുദാബി : മലയാളി സമാജം സംഘടി പ്പിക്കുന്ന നാടക ക്കളരി ചലച്ചിത്ര സംവിധായകന്‍ ഷൈജു അന്തിക്കാട് ഉല്‍ഘാടനം ചെയ്തു.

എല്ലാ മനുഷ്യരിലും ഒരു പ്രതിഭ ഉളിഞ്ഞു കിട പ്പുണ്ട്. അവനനില്‍ ഒളിഞ്ഞു കിടക്കുന്ന പ്രതിഭ യെ കണ്ടെത്തി ആ പ്രതിഭ യെ പ്രണയി ക്കു വാന്‍ മനസ്സുള്ള വരാ വണം. അതിലൂടെ സമൂഹ ത്തില്‍ കൂടു തല്‍ നന്മ യുള്ള വ രായി ജീവി ക്കു വാന്‍ നമുക്ക് സാധിക്കും എന്നും നാടക ക്കളരി ഉല്‍ഘാ ടനം ചെയ്തു കൊണ്ട് ഷൈജു അന്തി ക്കാട് പറഞ്ഞു.

സമാജം പ്രസിഡണ്ട് ടി. എ. നാസര്‍ അദ്ധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി നിബു സാം ഫിലിപ്പ്, ജോ. സെക്രട്ടറി ബിജു മതുമ്മല്‍, ആര്‍ട്സ് സെക്രട്ടറി കെ. വി. ബഷീര്‍, കോഡി നേറ്റര്‍ പുന്നൂസ് ചാക്കോ എന്നി വര്‍ സംസാരിച്ചു.

സെപ്തംബര്‍ 15 മുതല്‍ 24 വരെ എല്ലാ ദിവസ വും രാത്രി 8 മണി മുതല്‍ 10 മണി വരെ യാണ് സമാജ ത്തില്‍ നാടക ക്കളരി നടക്കുന്നത്.

- pma

വായിക്കുക: , , ,

Comments Off on സമാജം നാടക ക്കളരിക്കു തുടക്കമായി

Page 216 of 320« First...102030...214215216217218...230240250...Last »

« Previous Page« Previous « പൊതു മാപ്പ് ഇതു വരെ – ഒരു വില യിരുത്തല്‍ : കെ. എസ്. സി. യില്‍ സെമിനാര്‍
Next »Next Page » ഇന്ത്യൻ എംബസ്സി യുടെ അംഗീ കാരം നേടിയ എം.​ എം. നാ​സ​റി​നെ ആ​ദ​രി​ച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha