അബുദാബി : ഫൈസർ വാക്സിൻ ഇനി അബുദാബി യിൽ ലഭിക്കും എന്ന് ആരോഗ്യ വകുപ്പ്. സേഹയുടെ മേൽ നോട്ടത്തിലാണ് വാക്സിനേഷൻ നടക്കുക. മുന്‍ കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് തെരഞ്ഞെടുത്ത സെന്ററു കളിലാണ് ഇപ്പോള്‍ ഫൈസർ വാക്സിൻ വിതരണം ചെയ്യുന്നത്.
മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് വിധേയര്‍ ആയവർ, മറ്റു വാക്സിൻ കുത്തിവെപ്പ് എടുത്തവര്‍, ഗർഭിണികൾ, 16 വയസ്സിനു താഴെ പ്രായം ഉള്ളവർ എന്നിവര്‍ക്ക് ഒഴികെ ബാക്കി എല്ലാവർക്കും വാക്സിൻ ലഭ്യമാക്കും.
ഡോക്ടര്‍മാര്‍ നല്‍കുന്ന സാക്ഷ്യപത്ര ത്തിന്റെ അടിസ്ഥാന ത്തിൽ ചില പ്രത്യേക രോഗങ്ങള്‍ ഉള്ള ആളു കള്‍ക്ക് വാക്സിൻ ഒഴിവാക്കാം.
സേഹയുടെ 80050, 800 49 59 എന്നീ നമ്പറു കളിൽ വിളിക്കാം. അല്ലെങ്കില്‍ വിശദാംശങ്ങള്‍ mcv @ telemed. ae എന്ന ഇ – മെയിലില്‍ അയച്ച് ബുക്കു ചെയ്യാം.
ഫൈസര്‍ വാക്സിന്‍ ഇപ്പോള്‍ ലഭ്യമായ സെന്ററുകള്‍ :
അൽ സഫറാന ഡയഗ്നോ സ്റ്റിക് ആൻഡ് സ്ക്രീനിംഗ് സെന്റർ, മുഹമ്മദ് ബിൻ സായിദ് ഹെൽത്ത് കെയർ സെന്റർ, അൽ ബഹിയ ഹെൽത്ത് കെയർ സെന്റർ, അൽ ഐന്‍ ഊദ് അൽ തൗബ ഡയഗ്നോസ്റ്റിക് ആൻഡ് സ്ക്രീനിംഗ് സെന്റർ, നെയിമ ഹെൽത്ത് കെയർ സെന്റർ എന്നിവിടങ്ങളിലും അൽ ദഫ്‌റ ഫാമിലി മെഡിക്കൽ സെന്റർ എന്നിവയാണ്.