ദുബായ് : മുലയൂട്ടുന്ന അമ്മമാർക്കും ഗർഭം ധരിക്കാന്‍ ഒരുങ്ങുന്നവര്‍ക്കും ഫൈസർ ബയോ എൻടെക് വാക്സിൻ ഇപ്പോൾ എടുക്കാന്‍ അവസരം ഒരുക്കി ദുബായ് ഹെൽത്ത് അഥോറിറ്റി. കൊവിഡ് വാക്സിൻ യോഗ്യതാ മാന ദണ്ഡങ്ങൾ പരിഷ്കരിച്ചതിന്റെ ഭാഗ മായിട്ടാണ് പുതിയ തീരുമാനം.
The #Dubai Health Authority (@DHA_Dubai) announces that as part of the expansion of the eligibility criteria for COVID-19 vaccination, women who are breastfeeding as well as those who are planning to conceive can take the mRNA vaccine (Pfizer-BioNTech). https://t.co/d8e72BgKRM pic.twitter.com/UQ8XwmFfjL
— Dubai Media Office (@DXBMediaOffice) April 17, 2021
കൊവിഡ് ബാധിച്ചവര്‍ നെഗറ്റീവ് ഫലം ലഭിച്ച് ക്വാറന്റൈന്‍ കാലാവധി കഴിയുന്നതു വരെ കാത്തിരിക്കണം. മിതമായ അണു ബാധയുള്ളതോ രോഗലക്ഷണങ്ങൾ പ്രകടമല്ലാത്തവർക്കും ക്വാറന്റൈന്‍ പൂർത്തീകരിച്ച് വാക്സിന്‍ എടുക്കാം. പുതിയ അന്തർ ദേശീയ പഠന ങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും അടിസ്ഥാന പ്പെടുത്തി യാണ് ഈ തീരുമാനം.