അബുദാബി : സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൊയ്ത്തുത്സവ ത്തിന് തുടക്കമായി. ‘ഗ്ലോറിയ-2020’ എന്ന പേരില്‍ വെര്‍ച്വലായി സംഘടിപ്പി ക്കുന്ന ‘കൊയ്ത്തുത്സവ’ ത്തിന്റെ ഉല്‍ഘാടനം ലുലു ഇന്റര്‍ നാഷണല്‍ എക്സ് ചേഞ്ച് എം. ഡി. അദീബ് അഹമ്മദ് നിര്‍വ്വഹിച്ചു.
എല്ലാ വിളവിന്റെയും ആദ്യ ഫലങ്ങൾ ദേവാലയത്തിൽ സമർപ്പിച്ച്, ദൈവ ത്തിന് നന്ദി അറിയിക്കുന്നതാണ് കൊയ്ത്തുത്സവം.
സെന്റ് ജോർജ് ഓർത്ത ഡോക്സ് കത്തീഡ്രല്‍ അങ്ക ണത്തിൽ ആയിരങ്ങളെ സാക്ഷിയാക്കി പതിറ്റാണ്ടു കളായി നടത്തി വന്നിരുന്ന ‘ഹാർവെസ്റ്റ് ഫെസ്റ്റിവൽ’ എന്ന കൊയ്ത്തുത്സവം ‘സർവ്വ ലോക ത്തിനും സൗഖ്യ വും യു. എ. ഇ. ക്ക് അനുഗ്രഹവും’ എന്ന ആപ്ത വാക്യത്തിൽ രണ്ടു മാസ ക്കാലം നീണ്ടു നിൽക്കുന്ന പ്രാർത്ഥനാ യജ്ഞത്തോടെ യാണ് ‘ഗ്ലോറിയ-2020’ ക്കു തുടക്കമായത്.
മഹാമാരിയുടെ ഈ കാലത്ത് സർവ്വ ലോകത്തിനും നമ്മെ സംരക്ഷിക്കുന്ന ഈ രാജ്യത്തിനും ഇവിടുത്തെ ഭരണാധി കാരി കൾക്കും വേണ്ടി പ്രാർത്ഥി ക്കുന്നതി നായി ഈ വർഷത്തെ കൊയ്ത്തുത്സവത്തെ മാറ്റി യതിൽ അതിയായ സന്തോഷം എന്ന് ഉല്‍ഘാടന സന്ദേശ ത്തില്‍ അദീബ് അഹമ്മദ് പറഞ്ഞു.
സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി കത്തീഡ്രൽ നൽകുന്ന സേവനം മഹത്തരം എന്ന് മുഖ്യ പ്രഭാഷകൻ ശശി തരൂർ എം. പി. പറഞ്ഞു.
മഹാമാരിയിൽ ലോകം ഭീതിയിലാണ്ട് കഴിയുമ്പോൾ സർവ്വ ലോക സൗഖ്യ ത്തിനായി അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ നടത്തുന്ന പ്രാർത്ഥന കൾക്കും സ്തോത്രാ അർപ്പണങ്ങൾക്കും എല്ലാ വിധ വിജയ ങ്ങളും നന്മ കളും ഉണ്ടാകട്ടെ എന്ന് മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.
കേരളത്തിൽ പ്രളയങ്ങൾ അടക്കമുള്ള പ്രശ്നങ്ങള്‍ ജന ജീവിതത്തെ ബാധിക്കു മ്പോൾ എല്ലാം സഹായ ഹസ്ത വുമായി ഓടി വരുന്ന കത്തീഡ്രൽ സമൂഹ ത്തിന് മാതൃകയാണ് എന്ന് വീണാ ജോർജ് എം. എൽ. എ. പറഞ്ഞു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വെര്‍ച്വല്‍ (Zoom) പ്രോഗ്രാമു കളാണ് സംഘടിപ്പിച്ചത്.
സമൂഹ ത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭർ നയിക്കുന്ന വിവിധ പരിപാടി കള്‍ ഉള്‍ പ്പെടുത്തി ഒരുക്കുന്ന ‘ഗ്ലോറിയ-2020’ ഡിസംബര്‍ 25 നു സമാപനം ആവും.
കൊച്ചി ഭദ്രാസനാധിപൻ യാക്കോബ് മാർ ഐറേനി യോസ് മെത്രാപ്പോലീത്ത പ്രാർത്ഥനാ സമ്മേളന ത്തിന്റെ മുഖ്യപ്രഭാഷണം നടത്തി. ഇടവക വികാരി ഫാദർ ബെന്നി മാത്യു, കത്തീഡ്രൽ ട്രസ്റ്റി നൈനാൻ തോമസ് പണിക്കർ സെക്രട്ടറി ജോൺസൺ കാട്ടൂർ, ജോയിന്റ് ട്രസ്റ്റി സജി തോമസ്, ജോയിന്റ് സെക്രട്ടറി ജോബി ജോർജ്ജ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നി വർ ഗ്ലോറിയ 2020-യുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.