ഷാർജ : തിരുവനന്തപുരം ജില്ലയിലെ കല്ലറ നിവാസി കളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ ‘കല്ലറ പ്രവാസി അസ്സോസ്സിയേഷന്‍ (കെ. പി. എ.)’ വിവിധ പരി പാടി കളോടെ ഓണം ഫെസ്റ്റ് സംഘടി പ്പിച്ചു. റോയൽ ഫർണിച്ചർ ചെയർ മാന്‍ സുഗതൻ ആഘോഷ പരി പാടി കളുടെ ഉത്‌ഘാടനം നിർവ്വഹിച്ചു.
കെ. പി. എ. പ്രസിഡണ്ട് സന്തോഷ് അദ്ധ്യ ക്ഷത വഹിച്ചു. സെക്രട്ടറി നഹാസ് സ്വാഗത വും രക്ഷാധികാരി സുരേഷ് കൃഷ്ണ ഓണ സന്ദേശവും നൽകി. അനിൽ, സജീർ കോട്ടൂർ, ഹർഷ കുമാർ, നവാസ്, അന്‍വര്‍ ബൈജു, ബിജു ശ്രീഗംഗ, ഷാജി, ഹലീം, റഹിം കല്ലറ, അജി റോയ് എന്നി വർ ആശംസകൾ നേർന്നു. ജിനു കല്ലറ, ലാൽ കോട്ടൂർ, ഷാൻ റോയൽ, അജിത് കല്ലറ തുടങ്ങിയ വർ പരിപാടികൾക്ക് നേതൃത്വം നൽകി.
തങ്ങളുടെ മേഖലയില്‍ പ്രവാസ ലോക ത്ത് വിശിഷ്ട സേവനങ്ങള്‍ ചെയ്ത് ശ്രദ്ധേയ രായ ഷാർജാ ഇന്ത്യൻ അസ്സോ സ്സിയേഷൻ പ്രസിഡണ്ട് ഇ. പി. ജോൺ സൺ, റോയൽ ഗ്രൂപ്പ് ചെയർമാൻ സുഗതൻ, ഹാഷിം, അയ്യൂബ്, റാഫി മതിര, വഹാബ്, തൗഫീഖ് കല്ലറ, ഉമേഷ് കണ്ണൂർ, ഷിബു കല്ലറ എന്നിവരെ ആദരിച്ചു.
പ്രശസ്ത ഗായകരായ ലേഖ അജയ്, ഷിബു കല്ലറ എന്നി വർ നേതൃത്വം നൽ കിയ ഗാന മേള, ബിനു, കമൽ, ചേക്ക് രാജീവ്, തൗഫീഖ് കല്ലറ, നാൻസി എന്നീ ടെലി വിഷൻ താര ങ്ങൾ അണി നിരന്ന കോമഡി ഷോ എന്നിവ അരങ്ങേറി.
തിരുവാതിര, മാവേലി എഴു ന്നള്ളത്, തിരു വോണ സദ്യ, കെ. പി. എ. അംഗ ങ്ങളുടെ വിവിധ കലാ പരിപാടികൾ എന്നിവ യെല്ലാം ഓണാ ഘോഷങ്ങൾക്ക് മാറ്റു കൂട്ടി. യു. എ. ഇ. യിലെ കലാ സാംസ്‌കാരിക വ്യവസായ രംഗങ്ങ ളിലെ പ്രമുഖർ ഓണാ ഘോഷ പരി പാടി യിൽ സംബന്ധിച്ചു.