പാട്ടും കളി കളു മായി ആർട്ട്സ് മേറ്റ്സ് ഓണാഘോഷം

September 9th, 2019

art-mates-uae-onam-celebrations-2019-ePathram
അബുദാബി : പ്രവാസി കലാ കാര ന്മാരുടെ കൂട്ടായ്മ ആർട്ട്സ് മേറ്റ്സ് വര്‍ണ്ണാഭമായ പരി പാടി കളോടെ ഓണാ ഘോഷം സംഘടിപ്പിച്ചു. മുസ്സഫ യിലെ മലയാളീ സമാജം അങ്കണ ത്തില്‍ ഒരുക്കിയ ആർട്ട്സ് മേറ്റ്സ് ഓണാ ഘോഷം വമ്പിച്ച ജന പങ്കാളിത്തവും വൈവിധ്യ മായ കലാ പ്രകടന ങ്ങൾ കൊണ്ടും ശ്രദ്ധേയമായി.

ആർട്ട്സ് മേറ്റ്സ് അംഗങ്ങള്‍ ഒരുക്കിയ ഹ്രസ്വ സിനിമ കളായ മാഗ്നെറ്റ്, ദയ, ലൂപ്പ്, ടീ ബാഗ്, ഷാഡോ ഐലൻഡ്, ഏകാന്തം തുടങ്ങിയവ പ്രദർശി പ്പിച്ചു.

ansar-koyilandy-inaugurate-art-mates-onam-ePathram

ഷാജി പുഷ്പാംഗദന്‍, അൻസാർ കൊയി ലാണ്ടി, ബി. യേശു ശീലന്‍, സലീം ചിറ ക്കൽ, ബെല്ലോ ബഷീർ, നസീർ പെരുമ്പാവൂർ, അനിൽ കുമാർ, സജിത്ത് കുമാർ, ഷുഹൈബ് പള്ളി ക്കൽ, മുജീബ്, തുടങ്ങിയവർ പ്രസംഗിച്ചു. അജു റഹിം, സുമേഷ് ബാലകൃഷ്‌ണൻ, ലെജി, ഹംസ ഷമീർ, അരുൺ, അഭിലാഷ്, ലിൻസി, മിനി തുടങ്ങിയവർ നേതൃത്വം നൽകി.

art-mates-4-th-family-gathering-onam-2019-at-samajam-ePathram

മുരളി ഗുരുവായൂർ, ഷാഫി തൃത്താല, പ്രമോദ് എടപ്പാൾ, അഭി വേങ്ങര, സുചിത്ര, ദിലീപ്, സുലൈഖ ഹമീദ്, സൗമ്യ, ചാർലി, സാജൻ, അബ്ദുല്ല തുടങ്ങിയ 30 ഓളം കലാ കാരന്മാരുടെ ഓണ പ്പാട്ടുകളും ഓണ ക്കളി കളും ആര്‍ട്ട് മേറ്റ് ഓണാഘോഷം വേറിട്ടതാക്കി.

റെജി മണ്ണേൽ, ആഷിക്ക് നന്നം മുക്ക്, സവാദ് മാറഞ്ചേരി, ദിവ്യ, മിഥുൻ, തുടങ്ങി യവർ അവതാരകര്‍ ആയി രുന്നു.

- pma

വായിക്കുക: , , , , , , , , ,

Comments Off on പാട്ടും കളി കളു മായി ആർട്ട്സ് മേറ്റ്സ് ഓണാഘോഷം

നൗഷാദിന് കെ. എസ്. സി. യിൽ സ്വീകരണം നൽകി 

September 9th, 2019

reception-to-noushad-kochi-at-ksc-ePathram
അബുദാബി : സ്നേഹം കൊണ്ട് പ്രളയ ത്തെ തോൽപ്പിച്ച നൗഷാദിന് അബു ദാബി കേരള സോഷ്യൽ സെന്ററും ശക്തി തിയ്യറ്റേഴ്‌സും സംയുക്തമായി സ്വീകരണം നൽകി.

കെ. എസ്. സി. പ്രഡിസണ്ട് എ. കെ. ബീരാൻ കുട്ടി അദ്ധ്യ ക്ഷത വഹിച്ചു. മുഖ്യ മന്ത്രി യുടെ ദുരിതാ ശ്വാസ നിധി യി ലേക്ക് പ്രവാസി കളുടെ ഭാഗത്തു നിന്നും ഇനിയും സഹാ യങ്ങൾ ഉണ്ടാവണം എന്ന് നൗഷാദ് തന്റെ പ്രസംഗ ത്തില്‍ ഓര്‍മ്മിപ്പിച്ചു.

മികച്ച ശാസ്ത്രാദ്ധ്യാപകനുള്ള അവാർഡ് നേടിയ മനോജ് കോട്ടക്കൽ, മുഖ്യ അതിഥി നൗഷാദ് എന്നിവർക്ക് ഉപഹാര ങ്ങൾ സമ്മാനിച്ചു. ബിജിത് കുമാർ, അഡ്വ. അൻ സാരി, സി. കെ. ഷെരീഫ്, അഫി അഹമ്മദ്, പ്രിയ ബാല ചന്ദ്രൻ, ഷൈനി ബാല ചന്ദ്രൻ തുട ങ്ങിയവർ സംസാരിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on നൗഷാദിന് കെ. എസ്. സി. യിൽ സ്വീകരണം നൽകി 

നൗഷാദിന് ഇന്ത്യൻ ഇസ്ലാമിക് സെന്റ റിൽ സ്വീകരണം

September 5th, 2019

textail-business-kochi-brodway-noushad-ePathram
അബുദാബി : പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തി ലൂടെ ശ്രദ്ധേയനായ കൊച്ചി യിലെ ചെറുകിട കച്ചവടക്കാ രന്‍ കൂടിയായ നൗഷാദ് അബുദാബി യില്‍ എത്തുന്നു.

noushad-image-created-with-dresses-by-davinci-suresh-ePathram

സ്വകാര്യ സന്ദര്‍ശനാര്‍ത്ഥം യു. എ. ഇ. യില്‍ എത്തിയ നൗഷാദിനു സെപ്റ്റംബര്‍ 7 ശനിയാ ഴ്ച വൈകുന്നേരം 7 മണിക്ക് അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റ റിൽ സ്വീകരണം നല്‍കും എന്നു ഭാരവാഹികള്‍ അറിയിച്ചു.

Image Credit : Actor Sidheek FB 

 

- pma

വായിക്കുക: , , , ,

Comments Off on നൗഷാദിന് ഇന്ത്യൻ ഇസ്ലാമിക് സെന്റ റിൽ സ്വീകരണം

സമാജം ഓണ ആഘോഷ പരിപാടി കൾ സെപ്റ്റംബർ 3 മുതല്‍

September 1st, 2019

logo-abu-dhabi-malayalee-samajam-ePathram
അബുദാബി : മലയാളി സമാജം സംഘടിപ്പിക്കുന്ന ഓണ ആഘോഷ പരി പാടികൾ സെപ്റ്റംബർ 3 മുതല്‍ തുടക്കം കുറിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

സെപ്റ്റംബർ 3, അത്തം നാൾ മുതൽ തിരു വോണം വരെ സമാജം അങ്കണ ത്തിൽ സമാജ ത്തിലെ വിവിധ കമ്മിറ്റി കളുടെ ആഭി മുഖ്യത്തിൽ അത്ത പ്പൂക്കളം ഒരുക്കു വാനും സെപ്റ്റംബർ 6 വെള്ളി യാഴ്ച വൈകു ന്നേരം 4 മണി മുതൽ ഓണ ക്കാഴ്ച കളും ഓണ ചന്ത യും നടത്തുന്ന തിനും ഓണ ചന്ത യിൽ നാടൻ തനിമ നില നിർത്തി പച്ച ക്കറി കൾ, വസ്ത്ര ങ്ങൾ, മറ്റു നാടൻ വിഭവ ങ്ങൾ തുട ങ്ങിയ വിവിധ തര ത്തിലുള്ള സ്റ്റാളു കളും ഉണ്ടാവും.

നാടൻ പന്തുകളി, ഉറിയടി, തീറ്റ മത്സരം, വെള്ളം കുടി മത്സരം, കണ്ണു കെട്ടി കുടമടി, വടം വലി തുടങ്ങി യ വൈവിദ്ധ്യമാർന്ന മത്സര ങ്ങളും നടത്തും.

വിജയി കൾക്ക് സമ്മാന ങ്ങളും നൽകും. ഓണാ ഘോഷ ത്തി ന്റെ ഭാഗമായി സെപ്റ്റംബർ 12 വ്യാഴാഴ്ച രാത്രി 8 മണി മുതൽ സമാജം അംഗ ങ്ങളെയും കുട്ടി കളേയും അണി നിരത്തി ഓണ ഘോഷ യാത്രയും വൈവിധ്യ മാർന്ന കലാ പരി പാടികളും ഉണ്ടാവും.

സെപ്റ്റംബർ 20 വെള്ളിയാഴ്ച മൂവായിരം പേർ ക്കുള്ള ഓണ സദ്യ ഒരുക്കും എന്നും ഭാര വാഹികൾ അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on സമാജം ഓണ ആഘോഷ പരിപാടി കൾ സെപ്റ്റംബർ 3 മുതല്‍

ഇശല്‍ കോറസ് ‘മുഹബ്ബ ത്തിൻ നിലാവ്’ വെള്ളി യാഴ്ച

July 18th, 2019

ishal-chorus-muhabbathin-nilav-ePathram
അബുദാബി : സംഗീത പ്രേമികളുടെ കൂട്ടായ്മ ഇശൽ കോറസ് അബു ദാബി യുടെ വാർഷിക ആഘോഷ പരിപാടി ‘മുഹബ്ബ ത്തിൽ നിലാവ് – സീസൺ 2’ സ്റ്റേജ് ഷോ, വൈവിധ്യമാർന്ന കലാ പരിപാടി കളോടെ ജൂലായ് 19 വെള്ളി യാഴ്ച രാത്രി എട്ടു മണിക്ക് അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ വച്ച് നടക്കും.

ishal-chorus-broucher-release-by-vilayil-faseela-ePathram

പരിപാടി യുടെ ബ്രോഷർ പ്രകാശനം ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ നടന്ന ചട ങ്ങിൽ വെച്ച് പ്രശസ്ത മാപ്പിള പ്പാട്ട് ഗായകര്‍ വിളയിൽ ഫസീല, എം. എ. ഗഫൂർ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

മൈലാഞ്ചി സീസൺ 2 ടൈറ്റിൽ വിന്നർ നവാസ് കാസർ കോട് നേതൃത്വം നൽ കുന്ന സംഗീത നിശയിൽ ഇശൽ കോറസ് അംഗങ്ങളും യു. എ. ഇ. യിലെ ശ്രദ്ധേ യരായ യുവ ഗായകരും അണി നിരക്കും.

എടരിക്കോടൻ കോൽ ക്കളി, വട്ടപ്പാട്ട്, ഖവാലി, പരമ്പരാ ഗത ശൈലി യിലുള്ള ഒപ്പന, വിവിധ നൃത്ത നൃത്യങ്ങളും മുഹബ്ബത്തിൻ നിലാവിൽ അരങ്ങേറും.

(വിവരങ്ങൾക്ക് : സൽമാൻ ഫാരിസി 050 266 4599, നജ്മുദ്ദീൻ 056 762 7060).

- pma

വായിക്കുക: , , ,

Comments Off on ഇശല്‍ കോറസ് ‘മുഹബ്ബ ത്തിൻ നിലാവ്’ വെള്ളി യാഴ്ച

Page 54 of 114« First...102030...5253545556...607080...Last »

« Previous Page« Previous « ഠാക്കോര്‍ സമുദായ ത്തിലെ അവിവാഹിത കള്‍ക്ക് മൊബൈല്‍ ഫോണിനു വിലക്ക്
Next »Next Page » ഷീലാ ദീക്ഷിത് അന്തരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha