സി. പി. ടി. പുരസ്കാരങ്ങൾ സമ്മാനിച്ചു

September 29th, 2019

cpt-uae-media-award-for-fazalu-of-hit-fm-radio-ePathram

ഷാർജ : ചൈൽഡ് പ്രൊട്ടക്റ്റ് ടീം യു. എ. ഇ. (CPT UAE) വാർഷിക ആഘോഷ വും വിവിധ മേഖല കളിൽ വ്യക്തി മുദ്ര പതിപ്പിച്ചവർക്ക് പുരസ്‌കാര സമർപ്പ ണവും ഷാർജ ഇന്ത്യൻ അസ്സോസ്സിയേഷൻ വെച്ച് നടന്നു.

സി. പി. ടി. കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് മഹമൂദ് പറക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസ്സോസ്സി യേഷൻ പ്രസിഡണ്ട് ഇ. പി. ജോൺസൺ ഉദ്ഘാടനം ചെയ്തു.

പ്രവാസ ലോകത്തെ ശ്രദ്ധേയ മായ മാധ്യമ ഇട പെടലു കൾക്ക് ഹിറ്റ്‌ എഫ്. എം. 96.7 റേഡിയോ വിലെ ഫസലു വിന് ‘മാധ്യമശ്രീ’ പുരസ്‌കാരം അഷ്‌റഫ്‌ താമര ശ്ശേരി സമ്മാനിച്ചു.

cpt-uae-yuva-karma-award-for-shantha-kumar-ePathram

ആർ. ശാന്ത കുമാർ യുവകർമ്മ സേവ പുരസ്‌കാരം ഏറ്റു വാങ്ങുന്നു

കേരള ത്തി ലെ മികച്ച ജീവ കാരുണ്യ പ്രവർത്തന ങ്ങൾ ക്കുള്ള ‘യുവ കർമ്മ സേവ’ പുരസ്‌കാരം ചൈൽഡ് പ്രൊട്ടക്ട് ടീം സംസ്ഥാന വൈസ് പ്രസിഡണ്ട് ആർ. ശാന്ത കുമാർ, പ്രവാസ ലോകത്തെ സാമൂഹിക സേവന ങ്ങൾ ക്കുള്ള ‘പ്രവാസി രത്ന’ പുരസ്‌കാരം യുവ സാമൂഹിക പ്രവർത്തകൻ നിസാർ പട്ടാമ്പി എന്നിവരും ഏറ്റു വാങ്ങി.

cpt-uae-child-protect-team-committee-ePathram

ചൈൽഡ് പ്രൊട്ടക്റ്റ് ടീം യു. എ. ഇ. കമ്മിറ്റി

വ്യവസായികളായ നെല്ലറ ശംസുദ്ധീൻ, നാസർ തയാൽ, സാമൂഹ്യ പ്രവർ ത്ത കരായ പ്രകാശൻ, ഹരി, സിദ്ധീഖ്, ഒ. കുഞ്ഞബ്ദുള്ള, ഇ – പത്രം പ്രതി നിധി യും ഹ്രസ്വ ചിത്ര സംവി ധായ കനുമായ പി. എം. അബ്ദുൽ റഹിമാൻ എന്നിവര്‍  ആശംസകൾ അർപ്പിച്ചു.

സി. പി. ടി. അബുദാബി കമ്മിറ്റി സെക്രട്ടറി മൻസൂർ മാടായി, സാലിഹ് ചാവ ക്കാട് എന്നിവർ നയിച്ച സംഗീത നിശയും കോമഡി ഉത്സവം ഫെയിം അന്‍ഷാദ് അലി, മുഹമ്മദലി എന്നിവര്‍ നയിച്ച കോമഡി ഷോയും അരങ്ങേറി.

സി. പി. ടി. ജനറൽ സെക്രട്ടറി ഷഫീൽ കണ്ണൂർ, മറ്റു ഭാര വാഹി കളായ മുസ മ്മിൽ, മഹേഷ്‌ ഹരിപ്പാട്, നാസർ ഒളകര, ഹബീബ് പട്ടുവം തുടങ്ങിയവർ പരി പാടി കൾക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , , , , , , ,

Comments Off on സി. പി. ടി. പുരസ്കാരങ്ങൾ സമ്മാനിച്ചു

മൈൽ സെവൻ ഓണം – ഈദ്‌ ആഘോഷം സംഘടിപ്പിച്ചു

September 29th, 2019

mile-seven-uae-ezhaam-mile-ePathram

ഷാര്‍ജ : യു. എ. ഇ. യിലെ തളിപ്പറമ്പ ഏഴാം മൈലു കാരുടെ കൂട്ടായ്മ മൈൽ സെവൻ, വൈവിധ്യ മാർന്ന പരിപാടി കളോടെ ഓണം – ഈദ്‌ ആഘോഷം സംഘടി പ്പിച്ചു. വിവിധ കലാ കായിക മല്‍സര ങ്ങളും അത്ത പ്പൂക്കള വും ഓണ സദ്യയും ആഘോഷ ങ്ങള്‍ ക്കു മാറ്റു കൂട്ടി.

talipparamba-ezham-mile-uae-pravasi-mile-7-ePathram

ഗ്രാമങ്ങളിലെ ഓണാ ഘോഷ ങ്ങളെ ഓര്‍മ്മിപ്പിക്കും വിധം ഒരുക്കിയ പരി പാടി യില്‍ മൈൽ സെവൻ അംഗ ങ്ങൾ ആറു ടീമു കളായി തിരിഞ്ഞ്‌ ക്രിക്കറ്റ്‌ ടൂർണ്ണ മെന്റും ഒരുക്കി.

സുബൈർ തളിപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു. കെ. പി. റഷീദ്‌ പരിപാടി ‌ഉദ്ഘാ ടനം ചെയ്തു. കെ. വി. നൗഷാദ്‌, റഫീഖ്‌, അമീർ എം. പി., അൻവർ, നിസാം, ഷമീർ, ഷിഹാബ്‌ കോവ, മൻസൂർ, അബ്ദുള്ള തുടങ്ങി യവർ പരിപാടിക്ക്‌ നേതൃത്വം നൽകി. കെ. എൻ. ഇബ്രാഹിം സ്വാഗതവും ഷിഹാബ്‌ വി. നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on മൈൽ സെവൻ ഓണം – ഈദ്‌ ആഘോഷം സംഘടിപ്പിച്ചു

സമാജം അത്ത പ്പൂക്കള മത്സരം സംഘടിപ്പിച്ചു

September 23rd, 2019

group-dance-samajam-onam-2019-ePathram

അബുദാബി : ഓണാഘോഷങ്ങളുടെ ഭാഗമായി അബു ദാബി മലയാളി സമാജം വനിതാ വിഭാഗം അത്ത പ്പൂക്കള മത്സരം സംഘടിപ്പിച്ചു. രണ്ടു വിഭാഗങ്ങളി ലായി കുട്ടി കൾക്കും മുതിർന്ന വർക്കുമായി നടത്തിയ മത്സര ങ്ങളിൽ കുട്ടിക ളുടെ വിഭാഗ ത്തിൽ അമൃത അരുൺ, അൽഫി ടോം, ആദി അരുൺ എന്നിവ രുടെ ടീം ഒന്നാം സ്ഥാനവും, ഗൗതം, ഹൃദ്യ, നിയ ടീം രണ്ടാം സ്ഥാന വും, അശ്വതി എസ്. വിബിൻ, ഫൈസ സുമി, ശ്രേയ സതീഷ് എന്നിവരുടെ ടീം മൂന്നാം സ്ഥാന വും കരസ്ഥ മാക്കി.

മുതിർന്നവരുടെ വിഭാഗ ത്തിൽ സൂര്യ അഷർലാൽ, സന്ധ്യസുഭാഷ്, പ്രീത വിശ്വ നാഥൻ ടീം ഒന്നാം സ്ഥാനവും, പ്രിൻസ് അനിരുദ്ധൻ, അഭില പ്രിൻസ്, ആശ രാജേഷ് ലാൽ ടീം രണ്ടാം സ്ഥാനവും, സുരഭി പയ്യന്നൂർ, നജ്മ ഹശീബ്, ലക്ഷ്മി ബാനർജി ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സമാജം വനിതാ വിഭാഗം കൺവീനർ സിന്ധു ലാലി, ജോയിന്റ് കൺ വീനർ മാരായ ഷഹനാ മുജീബ്, ശോഭ വിശ്വം, ഷബ്‌ന ഷാജ ഹാൻ മത്സര ത്തിന് നേതൃത്വം നൽകി. വിജയിച്ച ടീമു കൾക്ക് സമ്മാനങ്ങളും പങ്കെടുത്ത എല്ലാ ടീം അംഗ ങ്ങൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി.

* Samajam FB page

- pma

വായിക്കുക: , , , ,

Comments Off on സമാജം അത്ത പ്പൂക്കള മത്സരം സംഘടിപ്പിച്ചു

മലയാളീ സമാജം ഓണാഘോഷ ങ്ങൾക്ക് പരിസമാപ്തി

September 21st, 2019

logo-abu-dhabi-malayalee-samajam-ePathram
അബുദാബി : മുസ്സഫ യിലെ മലയാളി സമാജ ത്തിൽ രണ്ടാഴ്ചക്കാല മായി നടന്നു വന്നി രുന്ന ഓണാഘോഷ ങ്ങൾക്ക് വിഭവ സമൃദ്ധമായ ഓണ സദ്യ യോടെ പരി സമാപ്തിയായി. സമാജം അംഗ ങ്ങളും കുടുംബാംഗ ങ്ങളും വിശിഷ്ട അതിഥി കളും ഉൾപ്പെടെ മൂവായിര ത്തോളം പേരാണ് ഓണ സദ്യ യിൽ സംബന്ധിച്ചത്.

നാട്ടിൽ നിന്നെത്തിയ പാചക വിദഗ്ധൻ കോങ്ങാട് വിനോദ് അയ്യരുടെ നേതൃത്വ ത്തി ലുള്ള സംഘം തയ്യാറാക്കിയ 31 തരം വിഭവ ങ്ങളാ യി രുന്നു സദ്യക്ക് വിളമ്പിയത്.

മുൻ വാരാന്ത്യങ്ങളിലായി കലാകായിക മത്സര ങ്ങൾ അരങ്ങേറി യിരുന്നു. പൂക്കള മത്സര ത്തോടെ യാണ് ആഘോഷ ങ്ങൾ സമാപിച്ചത്. പരിപാടി കൾക്ക് സമാജം പ്രസിഡണ്ട് ഷിബു വർഗ്ഗീസ്, ജനറൽ സെക്രട്ടറി പി. കെ. ജയരാജ്, വൈസ് പ്രസിഡണ്ട് സലിം ചിറക്കൽ, ട്രഷറർ അബ്ദുൽ ഖാദർ തിരു വത്ര, മറ്റു കമ്മിറ്റി അംഗങ്ങൾ തുടങ്ങി യവർ നേതൃത്വം നൽകി.

- pma

വായിക്കുക: , , ,

Comments Off on മലയാളീ സമാജം ഓണാഘോഷ ങ്ങൾക്ക് പരിസമാപ്തി

കെ. എസ്. സി. ഓണാഘോഷം വെള്ളി യാഴ്ച

September 19th, 2019

ksc-logo-epathram
അബുദാബി : കേരള സോഷ്യൽ സെന്റര്‍ ഓണാഘോഷ പരി പാടി കൾ സെപ്റ്റം ബർ 20 വെള്ളി യാഴ്ച നടക്കും. വൈകുന്നേരം 3 മണി ക്ക് ആരംഭി ക്കുന്ന പൂക്കള മത്സര ത്തോടെ പരി പാടി കൾക്ക് തുടക്കം കുറിക്കും.

മാവേലി എഴുന്നള്ളത്ത്, കുടമടി, തിരുവാതിര, സിനി മാറ്റിക് ഡാൻസ്, സംഘ ഗാനം, ഓണ പ്പാട്ടു കൾ, ഏകാംഗ നാടകം തുടങ്ങിയവ ഉണ്ടാ യിരിക്കും.

കേരള സോഷ്യൽ സെന്റർ ലൈബ്രറി യുടെ വാർഷിക ത്തോട് അനു ബന്ധിച്ച് നടത്തിയ  ഉപന്യാസ മത്സര വിജയി കൾക്ക് ഈ ചടങ്ങില്‍ വെച്ച് സമ്മാനങ്ങള്‍ നല്‍കും.

കെ. എസ്. സി. യുടെ ഓണ സദ്യ, ഒക്ടോബർ 18 നു നടക്കും എന്നും ഭാര വാഹി കള്‍ അറി യിച്ചു

- pma

വായിക്കുക: , , ,

Comments Off on കെ. എസ്. സി. ഓണാഘോഷം വെള്ളി യാഴ്ച

Page 65 of 111« First...102030...6364656667...708090...Last »

« Previous Page« Previous « പാക്കിസ്ഥാൻ ആക്രമി ക്കുവാൻ മന്‍ മോഹന്‍ സിംഗ് പദ്ധതിയിട്ടിരുന്നു : ഡേവിഡ് കാമറോണ്‍
Next »Next Page » മലയാളീ സമാജം ഓണാഘോഷ ങ്ങൾക്ക് പരിസമാപ്തി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha