ഷവർമ നിരോധനം പരിഗണനയില്‍ : തമിഴ്​ നാട് ആരോഗ്യ വകുപ്പു മന്ത്രി

May 9th, 2022

chicken-shawarma-ePathram
സേലം : തമിഴ് നാട്ടില്‍ ഷവർമ നിരോധിക്കുന്നത് സർക്കാറിന്‍റെ പരിഗണനയില്‍ എന്ന് ആരോഗ്യ വകുപ്പു മന്ത്രി എം. സുബ്രമണ്യം. ഞായറാഴ്ച സംഘടിപ്പിച്ച കൊവിഡ് പ്രതിരോധ കുത്തിവെപ്പ് മെഗാ ക്യാമ്പു കളുടെ ഔദ്യോഗിക തല ഉദ്ഘാടനം നിർവ്വഹിച്ചതിനു ശേഷം സേലത്ത് വെച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ആരാഗ്യ വകുപ്പു മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.

കേരളത്തിൽ ഷവർമ കഴിച്ച് വിദ്യാർത്ഥിനി മരിച്ചു.വിദേശ രാജ്യങ്ങളിലെ ഭക്ഷണമാണ് ഷവര്‍മ. അവിടങ്ങളിലെ കാലാവസ്ഥയുടെ പ്രത്യേകത കാരണം ഷവര്‍മ പോലുള്ള ഭക്ഷണങ്ങള്‍ കേടു വരാറില്ല.എന്നാല്‍ നമ്മുടെ രാജ്യത്ത് കൂടുതൽ സമയം ഇവ കേടു കൂടാതെ സൂക്ഷിക്കാനും കഴിയില്ല.

ഇത്തരം ഭക്ഷണങ്ങള്‍ അധികവും യുവ ജനങ്ങളാണ് കഴിക്കുന്നത്. കുറഞ്ഞ കാലത്തിനിടെ നിരവധി ഷവർമ വിൽപന കേന്ദ്രങ്ങള്‍ തുറന്നു. തമിഴ് നാട്ടിൽ രണ്ടു ദിവസത്തിനിടെ ആയിരത്തില്‍ അധികം ഷവർമ കടകളിൽ റെയ്ഡ് നടത്തുകയും ഭക്ഷ്യ യോഗ്യമല്ലാത്തവ കണ്ടെത്തിയതിനാല്‍ കുറ്റക്കാർക്ക് പിഴ ചുമത്തുകയും ചെയ്തു.

കേടുവന്ന കോഴിയിറച്ചി മിക്ക കടകളിലും കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഷവർമക്ക് നിരോധനം ഏർപ്പെടുത്തുവാന്‍ ആലോചിക്കുന്നത്.തദ്ദേശീയമായ ഭക്ഷണം പ്രോല്‍സാഹിപ്പിക്കണം എന്നും അതു കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്നും മന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , , , , ,

Comments Off on ഷവർമ നിരോധനം പരിഗണനയില്‍ : തമിഴ്​ നാട് ആരോഗ്യ വകുപ്പു മന്ത്രി

ഷവർമ നിരോധനം പരിഗണനയില്‍ : തമിഴ്​ നാട് ആരോഗ്യ വകുപ്പു മന്ത്രി

May 9th, 2022

chicken-shawarma-ePathram
സേലം : തമിഴ് നാട്ടില്‍ ഷവർമ നിരോധിക്കുന്നത് സർക്കാറിന്‍റെ പരിഗണനയില്‍ എന്ന് ആരോഗ്യ വകുപ്പു മന്ത്രി എം. സുബ്രമണ്യം. കൊവിഡ് പ്രതിരോധ കുത്തിവെപ്പ് മെഗാ ക്യാമ്പുകളുടെ ഔദ്യോഗിക തല ഉദ്ഘാടനം നിർവ്വഹിച്ചതിനു ശേഷം മാധ്യമ പ്രവർത്തകരു മായി സംവദിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.

പാശ്ചാത്യ ഭക്ഷണമാണ് ഷവര്‍മ. ആ രാജ്യങ്ങളിലെ കാലാവസ്ഥയില്‍ ഇതു കേടു കൂടാതെ ഇരിക്കും. ഷവര്‍മ ഇന്ത്യന്‍ ഭക്ഷണ രീതി യുടെ ഭാഗമല്ല. അത് കഴിക്കുന്നത് ഒഴിവാക്കണം എന്നും അദ്ദേഹം എടുത്തു പറഞ്ഞു. ശരിയായി ശീതീകരിച്ച് സൂക്ഷിച്ചില്ല എങ്കില്‍ മാംസം കേടു വരും.

അത്തരം മാംസം കഴിക്കുന്നതു ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണം ആയിതീരും. ഇത്തരം ഭക്ഷണം നമ്മുടെ കാലാവസ്ഥക്ക് ഇണങ്ങുന്നതാണോ എന്ന് ആരും ചിന്തിക്കുന്നില്ല.

കേരളത്തിൽ ഷവർമ കഴിച്ച് വിദ്യാർത്ഥിനി മരിച്ചു. കേരളത്തിലും തമിഴ്‌ നാട്ടിലും ഏതാനും പേര്‍ക്ക് ഭക്ഷ്യ വിഷ ബാധ ഏല്‍ക്കുകയും ചെയ്ത സാഹചര്യ ത്തിലാണ് മന്ത്രിയുടെ പ്രസ്താവന.

ഇത്തരം ഭക്ഷണങ്ങള്‍ അധികവും യുവ ജനങ്ങളാണ് കഴിക്കുന്നത്. കുറഞ്ഞ കാലത്തിനിടെ നിരവധി ഷവർമ വിൽപന കേന്ദ്രങ്ങള്‍ തുറന്നു. തമിഴ് നാട്ടിൽ രണ്ടു ദിവസത്തിനിടെ ആയിരത്തില്‍ അധികം ഷവർമ കടകളിൽ റെയ്ഡ് നടത്തുകയും ഭക്ഷ്യയോഗ്യം അല്ലാത്തവ കണ്ടെത്തിയതിനാല്‍ കുറ്റക്കാർക്ക് പിഴ ചുമത്തുകയും ചെയ്തു. കേടു വന്ന കോഴിയിറച്ചി മിക്ക കടകളിലും കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഷവർമക്ക് നിരോധനം ഏർപ്പെടുത്തുവാന്‍ ആലോചിക്കുന്നത്.

തദ്ദേശീയമായ ഭക്ഷണം പ്രോല്‍സാഹിപ്പിക്കണം എന്നും അതു കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്നും മന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , , , , ,

Comments Off on ഷവർമ നിരോധനം പരിഗണനയില്‍ : തമിഴ്​ നാട് ആരോഗ്യ വകുപ്പു മന്ത്രി

ഉള്ളി കയറ്റുമതി നിരോധിച്ചു

September 15th, 2020

onion-india-epathram

ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിന്നും ഉള്ളി കയറ്റുമതി നിരോധിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഇറക്കി.

ആഭ്യന്തര വിപണിയില്‍ ലഭ്യത കുറഞ്ഞത് ഉള്ളി വില ഉയരുവാന്‍ കാരണമായ സാഹചര്യ ത്തിലാണ് ഉള്ളി യുടെ കയറ്റുമതിക്ക് നിരോധനം പ്രഖ്യാപിച്ചത്.

- pma

വായിക്കുക: , , , ,

Comments Off on ഉള്ളി കയറ്റുമതി നിരോധിച്ചു

ലുലുവിൽ ‘വേൾഡ് ഫുഡ് ഫെസ്റ്റിവല്‍’ മാര്‍ച്ച് 7 വരെ

February 23rd, 2020

world-food-festival-in-lulu-ePathram
അബുദാബി : രാജ്യമെങ്ങുമുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റു കളില്‍ തുടങ്ങിയ ‘വേൾഡ് ഫുഡ് ഫെസ്റ്റിവല്‍’ മാര്‍ച്ച് ഏഴു വരെ നീണ്ടു നില്‍ക്കും. അബുദാബി വേൾഡ് ട്രേഡ് സെന്റ റിലെ ലുലു വില്‍ ഒരുക്കിയ പ്രത്യേക വേദി യില്‍ പ്രശസ്ത പാചക വിദഗ്ധ യായ മനാൽ അൽ ആലെം ‘വേൾഡ് ഫുഡ് ഫെസ്റ്റിവല്‍’ ഉല്‍ഘാടനം ചെയ്തു.

ലുലു ഗ്രൂപ്പ് റീജ്യണല്‍ ഡയറ ക്ടര്‍ ടി. പി. അബു ബക്കര്‍, മറ്റു ഉന്ന്ത ഉദ്യോഗ സ്ഥര്‍, പൗര പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.

ലോകോത്തര നിലവാരമുള്ള ഭക്ഷ്യ വിഭവ ങ്ങളെ പ്രവാസി സമൂഹത്തിനു പരിചയ പ്പെടുത്തുവാനും രുചിച്ച് അറിയുവാനും വേൾഡ് ഫുഡ് ഫെസ്റ്റിവല്‍ സഹായകമാവും. 25 ഓളം രാജ്യങ്ങളിൽ നിന്നുള്ള പാചക വിദഗ്ധരുടെ നേതൃത്വത്തിൽ 300 ഓളം പാചക മത്സര ങ്ങൾ ‘വേൾഡ് ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും.

- pma

വായിക്കുക: , , ,

Comments Off on ലുലുവിൽ ‘വേൾഡ് ഫുഡ് ഫെസ്റ്റിവല്‍’ മാര്‍ച്ച് 7 വരെ

കെ. എസ്. സി. പാചക മത്സരം വെള്ളിയാഴ്ച

February 5th, 2020

biriyani-cooking-competition-ePathram
അബുദാബി : കേരള സോഷ്യൽ സെന്റർ വനിതാ വിഭാഗം സംഘടിപ്പിക്കുന്ന പാചക മത്സരം ഫെബ്രുവരി 7 വെള്ളിയാഴ്ച വൈകുന്നേരം 3. 30 ന് ആരംഭിക്കും. ഈവനിംഗ് സ്നാക്സ്, കേക്ക്, ചിക്കൻ ബിരിയാണി, കപ്പ കോമ്പിനേഷൻ എന്നീ ഇന ങ്ങളി ലാണ് മത്സരങ്ങൾ. സ്ത്രീകൾ, പുരുഷ ന്മാര്‍, കുട്ടികൾ ഉൾപ്പെടെ എല്ലാ വര്‍ക്കും പങ്കെടുക്കാം.

മത്സരിക്കുന്ന എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാന ങ്ങളും വിജയികള്‍ക്ക് സ്വർണ്ണ നാണയം അടക്കം ആകർ ഷക സമ്മാനങ്ങളും നല്‍കും എന്ന് കെ. എസ്. സി. ഭാര വാഹികള്‍ അറിയിച്ചു.

പേര് രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവര ങ്ങൾ ക്കും 050 904 5092, 050 855 3454, 02 631 44 55 എന്നീ നമ്പറു കളിൽ ബന്ധപ്പെടാവുന്നതാണ്.

- pma

വായിക്കുക: , , ,

Comments Off on കെ. എസ്. സി. പാചക മത്സരം വെള്ളിയാഴ്ച

Page 4 of 512345

« Previous Page« Previous « ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നത് തീരുമാനിച്ചിട്ടില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍
Next »Next Page » ചക്ക : കീമോ തെറാപ്പി യുടെ പാർശ്വ ഫല ങ്ങൾ ഇല്ലാതാക്കും എന്നു പഠനം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha