പാചക വാതക സിലിണ്ടറിന് 200 രൂപ സബ്‌സിഡി പ്രഖ്യാപിച്ചു

August 30th, 2023

lpg-gas-cylinder-epathram
ന്യൂഡല്‍ഹി : ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് 200 രൂപ സബ്‌സിഡി നല്‍കും എന്ന് കേന്ദ്രം. ഇതോടെ 1110 രൂപ വിലയുള്ള ഗ്യാസ് സിലിണ്ടറിന് വില 910 രൂപയായി കുറയും.

പ്രധാന മന്ത്രി ഉജ്ജ്വല യോജന (പി. എം. യു. വൈ.) പദ്ധതിയുടെ ഉപഭോക്താക്കൾക്ക് 400 രൂപയുടെ ഇളവ് ലഭിക്കും. ദാരിദ്ര്യരേഖക്കു താഴെയുള്ള കുടുംബ ങ്ങളിലെ സ്ത്രീകള്‍ക്ക് 50 ദശ ലക്ഷം ഗ്യാസ് കണക്ഷനുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2016 മെയ് മാസം മുതലാണ് പ്രധാന മന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രഖ്യാപിച്ചത്.

2024 ലെ ലോക് സഭാ തെരഞ്ഞെടുപ്പിനും ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന രാജസ്ഥാന്‍, ഛത്തീസ് ഗഢ്, മധ്യ പ്രദേശ്, തെലങ്കാന, മിസോറം എന്നീ അഞ്ചു സംസ്ഥാനങ്ങളിലെ നിയമ സഭാ തെരഞ്ഞെടുപ്പിനും മുന്നോടി ആയിട്ടാണ് പാചക വാതക വില കുറച്ചു കൊണ്ടുള്ള കേന്ദ്ര സർക്കാറിന്‍റെ പ്രഖ്യാപനം എന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

- pma

വായിക്കുക: , , , , ,

Comments Off on പാചക വാതക സിലിണ്ടറിന് 200 രൂപ സബ്‌സിഡി പ്രഖ്യാപിച്ചു

റോയൽ പാരീസ് മാസ്റ്റർ ഷെഫിന് യാത്രയയപ്പ് നൽകി

June 25th, 2023

sentoff-cheff-deira-royal-paris-hotel-ePathram

ദുബായ് : പ്രവാസ ജീവിതം മതിയാക്കി പോകുന്ന പുതുവാട്ടിൽ കുഞ്ഞി മൂസക്ക് സഹ പ്രവർത്തകർ യാത്രയയപ്പ് നൽകി. ദുബായ് ദേരയിലെ റോയൽ പാരീസ് ഹോട്ടൽ & റെസ്റ്റോറന്‍റ് എന്ന സ്ഥാപനത്തിലെ മാസ്റ്റർ ഷെഫ് ആയിരുന്നു കുഞ്ഞി മൂസ. കഴിഞ്ഞ 25 വർഷമായി അദ്ദേഹം ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. രുചികരമായ തലശ്ശേരി, മലബാർ മട്ടൻ ബിരിയാണി അദ്ദേഹത്തിന്‍റെ മാസ്റ്റർ പീസ് ആണ്‌.

റോയൽ പാരീസ് ഹോട്ടൽ മാനേജറും മദീന ഗ്രൂപ്പ് സി. ഇ. ഒ. യുമായ അസീസ് പാലേരി മൊമെന്‍റൊ സമ്മാനിച്ചു. മജീദ് കണ്ടിയില്‍, അഫ്സൽ, ഷെമീം പാറാട്, അബ്ദുള്ളക്കുട്ടി മറ്റു സഹ പ്രവർത്തകരും ചേർന്ന് പ്രത്യകം ഉപഹാരങ്ങൾ സമ്മാനിച്ചു.

നജം പാലേരി, ഷെമീം, ശൈഖ് മുക്താർ അലി, റസൽ, കൈസർ, കെ. വി. കുഞ്ഞബ്ദുള്ള, ഷഹാസാദ് അലി, അഷ്‌കർ, സഫ്‌വാൻ, സിറാജ് എസ്‌. ഒ. കെ. ആസിഫ് എന്നിവർ ആശംസകൾ നേർന്നു. അബ്ദുള്ളകുട്ടി ചേറ്റുവ സ്വാഗതവും അഫ്സൽ കെ. പി. നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on റോയൽ പാരീസ് മാസ്റ്റർ ഷെഫിന് യാത്രയയപ്പ് നൽകി

മാധുര്യമേറിയ മാമ്പഴങ്ങളുമായി ലുലുവിൽ മാംഗോ മാനിയ

May 18th, 2023

lulu-mango-mania-2023-ePathram
അബുദാബി : യു. എ. ഇ. യിലെ ലുലു ഹൈപ്പർ, സൂപ്പർ മാർക്കറ്റുകളിൽ മാംഗോ മാനിയ ആരംഭിച്ചു. അൽ വഹ്ദ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ ലുലു അബുദാബി – അല്‍ ദഫ്ര റീജ്യണല്‍ ഡയറക്ടർ അബൂബക്കർ ടി. പി. യുടെ സാന്നിദ്ധ്യത്തിൽ അബുദാബി കാർഷിക കാര്യ വിഭാഗം എക്‌സി ക്യൂട്ടീവ് ഡയറക്ടർ മുബാറക് അൽ ഖുസൈലി അൽ മൻസൂരി മാംഗോ മാനിയ ഉദ്ഘാടനം ചെയ്തു.

ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന മാംഗോ മാനിയയില്‍ 15 രാജ്യങ്ങളിൽ നിന്നുള്ള 75 -ല്‍ അധികം മാമ്പഴ ഇനങ്ങള്‍ ഈ വര്‍ഷം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം 23 വരെ മാംഗോ മാനിയ നീണ്ടു നിൽക്കും.

actor-antoney-peppe-inaugurate-lulu-mango-mania-in-dubai-ePathram

ഇന്ത്യയിൽ നിന്നുള്ള ബദാമി, അല്‍ഫോന്‍സോ, ഹിമപസന്ത്, നീലം, പോൻസേ, സെലാസേഷൻ, ഗെലന്ത്, ഹിന്ദി, ടോമി, കുരി, സെനാര, സിബ്ധ, സുഡാനി തുടങ്ങിയ വിവിധ രാജ്യങ്ങളിലെ എറ്റവും മുന്തിയ ഇനങ്ങളാണ് ലുലുവില്‍ ലഭ്യമാവുക.  യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാമ്പഴങ്ങളും ലഭ്യമാണ്.

വൈവിധ്യമാര്‍ന്ന മാമ്പഴങ്ങളുടെ ഈ മേളക്ക് ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണം ലഭിക്കുന്നു. വർഷങ്ങളായി ഉപഭോക്താക്കളിൽ നിന്ന് വൻ പിന്തുണയാണ് മാമ്പഴ മേളക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്രാവശ്യവും മാംഗോ മാനിയ വൻ വിജയം ആയി തീരും എന്നു തന്നെ യാണ് പ്രതീക്ഷ എന്നും ലുലു അധികൃതർ പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on മാധുര്യമേറിയ മാമ്പഴങ്ങളുമായി ലുലുവിൽ മാംഗോ മാനിയ

ലുലു ഇന്ത്യാ ഉത്സവ് 2023 : 60 ഭാഗ്യ ശാലികൾക്ക് 3 കിലോ സ്വർണ്ണം സമ്മാനം

January 28th, 2023

indian-ambassedor-sanjay-sudheer-inaugurate-lulu-utsav-2023-ePathram
അബുദാബി : ഇന്ത്യയുടെ വൈവിധ്യ പൂർണ്ണമായ സംസ്‌കാരവും പാരമ്പര്യവും രുചികളും ലോക ജനതക്കു കൂടുതല്‍ പരിചയ പ്പെടു ത്തുന്ന തിനായി യു. എ. ഇ. യിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ‘ഇന്ത്യ ഉത്സവ്’ വൈവിധ്യമാര്‍ന്ന പരിപാടികളോടെ തുടക്കം കുറിച്ചു. ഇന്ത്യയുടെ 74 ആമത് റിപ്പബ്ലിക് ദിനത്തോട് അനുബന്ധച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക ബന്ധം ശക്തി പ്പെടുത്തുന്നതിനുള്ള ലുലു വിന്‍റെ ശ്രമങ്ങളുടെ ഭാഗമായാണിത്.

അബുദാബി അൽ വഹ്ദ മാളിലെ ലുലു വിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ഇന്‍റർ നാഷണൽ ചീഫ് എക്‌സി ക്യൂട്ടീവ് ഓഫീസർ സൈഫി രൂപവാല യുടെ സാന്നിദ്ധ്യ ത്തിൽ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ ഉദ്ഘാടനം നിർവ്വഹിച്ചു.

ഇന്ത്യയും യു. എ. ഇ. യും തമ്മിലുള്ള ഊഷ്മള ബന്ധത്തെ വാണിജ്യം, പാചക രീതി, സംസ്കാരം എന്നിവ യിലൂടെ ലുലു ഇന്ത്യ ഉത്സവ് മനോഹരമായി രൂപപ്പെടു ത്തുന്നു എന്ന് ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ പറഞ്ഞു. ഇന്ത്യയുടെ സംസ്‌കാരം, പാചക രീതികൾ, ജീവിത ശൈലി, ഫാഷൻ, ഭക്ഷണ പാനീയ ങ്ങൾ തുടങ്ങിയവ അടുത്തറിയാനുള്ള മികച്ച അവസരമായി ‘ഇന്ത്യ ഉത്സവ്’ മാറും.

lulu-utsav-2023-win-gold-promotion-ePathram

പരിപാടിയുടെ ഭാഗമായി മികച്ച ഓഫറുകൾ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ലോകം എങ്ങുമുള്ള ആളുകൾക്ക് ഇന്ത്യൻ കര കൗശല വസ്തുക്കൾ, ഖാദി ഉത്പ്പന്നങ്ങൾ, പ്രാദേശിക പാചക രീതികൾ, ലഘു ഭക്ഷണങ്ങൾ എന്നിവ പരിചയപ്പെടുത്തുന്ന തിനും പ്രോത്സാഹി പ്പിക്കുന്നതിനുമായി പ്രത്യേക സ്റ്റാളുകളും ലുലു വില്‍ ഒരുക്കിയിട്ടുണ്ട്.

ഇന്ത്യയിൽ നിന്നുള്ള ഉത്പ്പന്നങ്ങൾ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ ലുലു ഹൈപ്പർ മാർക്കറ്റ് നടപ്പാക്കിയ ‘ഇന്ത്യ ഉത്സവ്’ ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും ഇന്ത്യൻ സ്ഥാനപതി പറഞ്ഞു.

lwahda-mall-lulu-utsav-2023-ePathram

ഭക്ഷ്യ ഉത്പന്നങ്ങൾ, വസ്ത്രങ്ങൾ, ഗിഫ്റ്റ് സെറ്റുകൾ, പരമ്പരാഗത മധുര പലഹാരങ്ങൾ, അവശ്യ വസ്തുക്കൾ തുടങ്ങിയവ സീസണില്‍ ഉടനീളം ലഭ്യമാകും. ഉത്സവ ത്തിന്‍റെ ഭാഗമായി വൈവിധ്യമാര്‍ന്ന കലാ സാംസ്‌കാരിക പരിപാടി നടക്കും.

ഈ വർഷം ആദ്യ പാദത്തിൽ ലുലുവിൽ നിന്നും സാധനം വാങ്ങുന്ന ഉപഭോക്താകൾക്ക് ലുലു ‘വിൻ ഗോൾഡ് പ്രൊമോഷന്‍’ പദ്ധതിയില്‍ പങ്കാളികള്‍ ആകുവാന്‍ അവസരം ലഭിക്കും.

നൂറ് ദിർഹത്തിന് സാധനങ്ങള്‍ വാങ്ങിക്കുന്നവർക്ക് ഇലക്ട്രോണിക് റാഫിളിൽ പങ്കാളികള്‍ ആവാന്‍ അവസരം ലഭിക്കും. 60 ഭാഗ്യ ശാലികൾക്ക് 3 കിലോ സ്വർണ്ണം സമ്മാനം നല്‍കും.

പ്രൊമോഷൻ കാലയളവിൽ യു. എ. ഇ. യിലെ ലുലു ഹൈപ്പർ മാർക്കറ്റ് സന്ദർശിക്കുന്ന അതിഥിയോടൊപ്പം നൃത്തം ചെയ്യാനുള്ള അവസരം ലഭിക്കും. LuLu UTSAV 2023

- pma

വായിക്കുക: , , , , ,

Comments Off on ലുലു ഇന്ത്യാ ഉത്സവ് 2023 : 60 ഭാഗ്യ ശാലികൾക്ക് 3 കിലോ സ്വർണ്ണം സമ്മാനം

അന്താരാഷ്ട ഭക്ഷ്യ മേളയില്‍ പുതിയ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കി ലുലു ഗ്രൂപ്പ്

December 7th, 2022

new-food-products-of-lulu-abu-dhabi-international-food-fair-ePathram
അബുദാബി : യു. എ. ഇ. സഹിഷ്ണത വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ച അബുദാബി അന്താരാഷ്ട്ര ഭക്ഷ്യ മേളയിൽ ലുലു ഗ്രൂപ്പിൻ്റെ പുതിയ ഉൽപ്പന്നങ്ങൾ വിപണിയിൽ ഇറക്കി. അബുദാബി എക്സിബിഷൻ സെന്‍ററിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ യു എ ഇ കാലാവസ്ഥ വ്യതിയാന – പരിസ്ഥിതി വകുപ്പ് മന്ത്രി മറിയം അൽ മെഹെരി, അബുദാബി ചേംബർ വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം. എ. യൂസഫലി എന്നിവരും സംബന്ധിച്ചു.

sheikh-nahyan-bin-mubarak-inaugurate-abu-dhabi-international-food-fair-2022-ePathram

യു. എ. ഇ. ഉപ പ്രധാന മന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയും അബുദാബി കാർഷിക ഭക്ഷ്യ സുരക്ഷാ അഥോറിട്ടി ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്‍റെ രക്ഷാ കർതൃത്വത്തിലാണ് മൂന്നു ദിവസങ്ങളിലായി അബുദാബി അന്താരാഷ്ട ഭക്ഷ്യ മേള സംഘടിപ്പിച്ചത്.

പ്രാദേശിക ഉത്പന്നങ്ങൾ സംഭരിക്കാൻ ലുലു ഗ്രൂപ്പ്

അബുദാബിയിൽ നിന്നുള്ള കാർഷിക ഉൽപ്പന്നങ്ങൾ കൂടുതലായി സംഭരിക്കാൻ പ്രമുഖ സ്ഥാപനമായ സിലാലുമായി ലുലു ഗ്രൂപ്പ് ധാരണ പത്ര ത്തിൽ ഒപ്പു വെച്ചു.

mou-sign-between-lulu-silal-for-local-food-production-and-supply-ePathram

ധാരണ പ്രകാരം പ്രാദേശിക കാർഷികോത്‌പ്പന്നങ്ങൾ കൂടുതലായി സംഭരിച്ച് ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ലഭ്യമാക്കും. പ്രകൃതി സഹൃദ പാക്കിംഗ് വ്യാപകം ആക്കുകയും ചെയ്യും.

യു. എ. ഇ. കാലാവസ്ഥ വ്യതിയാന – പരി സ്ഥിതി വകുപ്പു മന്ത്രി മറിയം അൽ മെഹെരി, എം. എ. യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തിൽ സിലാൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സൽമീൻ ഉബൈദ് അൽ അമെരി, ലുലു ഗ്രൂപ്പ് ഡയറക്ടർ എം. എ. സലിം എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പു വെച്ചത്.

- pma

വായിക്കുക: , , , ,

Comments Off on അന്താരാഷ്ട ഭക്ഷ്യ മേളയില്‍ പുതിയ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കി ലുലു ഗ്രൂപ്പ്

Page 2 of 512345

« Previous Page« Previous « ഖത്തറിന് അഭിനന്ദനങ്ങളുമായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍
Next »Next Page » ജി. സി. സി. യിലെ പ്രവാസി താമസക്കാര്‍ക്കും ഹയാ കാര്‍ഡ് ഇല്ലാതെ ഖത്തറിലേക്കു പ്രവേശിക്കാം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha