പയസ്വിനി പായസപ്പോര് ശ്രദ്ധേയമായി

September 13th, 2022

sayida-mehaboob-payaswini-payasapporu-ePathram
അബുദാബി : ഓണാഘോഷത്തിന്‍റെ ഭാഗമായി പയസ്വിനി അബുദാബി സംഘടിപ്പിച്ച പായസ മത്സരത്തിൽ ചൈതന്യ അഭിലാഷ് തയ്യാറാക്കിയ ഉണ്ണിയപ്പ പ്പായസം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

payaswini-kasargod-onam-celebration-ePathram

‘മധുരക്കൂട്ടുകളാൽ മനസ്സ് നിറക്കാൻ പായസപ്പോര്’ എന്ന് പേരില്‍ നടത്തിയ മത്സരത്തിൽ രണ്ടാം സ്ഥാനം ജലജ അനൂപ് തയ്യാറാക്കിയ മുളയരി പായസം നേടി. മൂന്നാം സ്ഥാനം രണ്ടു പേര്‍ പങ്കിട്ടു. റീജ സുനില്‍ (പഴം പരിപ്പ് പ്രഥമന്‍) ജയകുമാർ പെരിയ (പാലട പ്രഥമന്‍) എന്നിവര്‍.

പയസ്വിനി കുടുംബങ്ങൾക്ക് ഇടയിൽ നടത്തിയ മത്സരത്തിൽ സമ്മാനാർഹര്‍ ആയവക്കു പുറമെ, ചേന പ്പായസം, ചക്കപ്പായസം, ഈന്തപ്പഴം കരിക്ക് പായസം, പരിപ്പ് പ്രഥമൻ, പേരയ്ക്ക പായസം, പഴം പ്രഥമൻ, പരിപ്പ് പായസം, ഗോതമ്പ് പായസം, മാമ്പഴ പ്രഥമൻ, പാലട പായസം, അട പ്രഥമൻ, സൂചിഗോതമ്പ് പായസം, അമ്പലപ്പുഴ പാൽപ്പായസം, പച്ച മുളക് പായസം തുടങ്ങി വ്യത്യസ്തങ്ങളായ പതിനെട്ട് പായസങ്ങളാണ് തയ്യാറാക്കിയത്.

ഓരോ പായസവും വ്യത്യസ്തത കൊണ്ടും രുചി വൈവിധ്യം കൊണ്ടും ഒന്നിനൊന്നു മെച്ചമായിരുന്നു എന്നു വിധി കർത്താക്കളായി എത്തിയ സായിദ മെഹ്ബൂബ് കണ്ണൂർ, ഷഹന മുജീബ് തിരുവനന്തപുരം എന്നിവർ അഭിപ്രായപ്പെട്ടു.

വിഷ്ണുവിന്‍റെ നേതൃത്വത്തിലുള്ള ആർട്സ് കമ്മിറ്റി മത്സരത്തിനു നേതൃത്വം നൽകി.

- pma

വായിക്കുക: , , , , ,

Comments Off on പയസ്വിനി പായസപ്പോര് ശ്രദ്ധേയമായി

കേക്ക് ചാലഞ്ച് സെപ്റ്റംബര്‍ 23 ന് ഇസ്ലാമിക് സെന്‍ററില്‍

September 13th, 2022

cake-challenge-islamic-center-charity-wing-ePathram
അബുദാബി : ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ റിലീഫ് വിംഗ് സംഘടിപ്പിക്കുന്ന ‘കേക്ക് ചാലഞ്ച്’ സെപ്റ്റംബര്‍ 23 ന് സെന്‍ററില്‍ നടക്കും. വീടുകളില്‍ വെച്ച് സ്വന്തമായി നിര്‍മ്മിച്ച കേക്ക് പ്രദര്‍ശനത്തിന് സജ്ജമാക്കിയ ശേഷം ഇസ്ലാമിക് സെന്‍ററില്‍ ഒരുക്കുന്ന മത്സര വേദിയില്‍ എത്തിക്കുകയാണ് വേണ്ടത്.

മിനുക്കു പണികള്‍ സെന്‍ററില്‍ വെച്ച് നടത്താന്‍ അനുവദിക്കുന്നതാണ്. ഒരു മത്സരാര്‍ത്ഥിക്ക് രണ്ട് കേക്കുകള്‍ വരെ പ്രദര്‍ശിപ്പിക്കാം.

വിദഗ്ദ ജൂറികളുടെ നേതൃത്വത്തില്‍, വിവിധ മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തി മൂല്യ നിര്‍ണ്ണയം നടത്തി വിജയികളെ പ്രഖ്യാപിക്കും. ഏറ്റവും മികച്ച മൂന്ന് എന്‍ട്രികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നൽകും. തെരഞ്ഞെടുക്കപ്പെടുന്ന പത്ത് എന്‍ട്രികള്‍ക്ക് പ്രോത്സാഹന സമ്മാനവും നൽകും.

കേക്ക് ചാലഞ്ച് സംബന്ധിച്ച കൂടുതല്‍ വിവര ങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഇസ്ലാമിക് സെന്‍റര്‍ ഓഫീസുമായി ബന്ധപ്പെടണം.

ഫോണ്‍ നമ്പര്‍ 02 642 44 88, 056 237 2506.
e-Mail : iic @ emirates. net. ae

- pma

വായിക്കുക: , , , ,

Comments Off on കേക്ക് ചാലഞ്ച് സെപ്റ്റംബര്‍ 23 ന് ഇസ്ലാമിക് സെന്‍ററില്‍

സപ്ലൈകോ ശബരി പ്രീമിയം ചായ ഇനി ഗ​ള്‍ഫി​ലും

June 25th, 2022

minister-anil-release-sabari-tea-in-uae-ePathram
അബുദാബി: പ്രമുഖ ഭക്ഷ്യവിതരണ ശൃംഖല ബി – ഫ്രഷ് ഫുഡ്‌സ്, ശബരി ചായപ്പൊടി യു. എ. ഇ. വിപണിയിൽ അവതരിപ്പിച്ചു. സംസ്ഥാന ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പു മന്ത്രി അഡ്വ. ജി. ആർ. അനില്‍, സിവിൽ സപ്ലൈസ് കോർപ്പറേഷൻ ചെയർമാനും എം. ഡി. യുമായ ഡോ. സഞ്ജീബ് പട് ജോഷി ഐ. പി. എസ്., ശബരി പ്രീമിയം ടീ യുടെ ജി. സി. സി. യിലെ അംഗീകൃത വിതര ണക്കാരായ ബി – ഫ്രഷ് ഫുഡ്‌സ് ജനറൽ ട്രേഡിംഗ് കമ്പനി മാനേജിംഗ് ഡയറക്ടർ പി. വി. അബ്ദുൾ നിസ്സാർ, ജനറൽ മാനേജർ എ. എൻ. നഷീം, മാർക്കറ്റിംഗ് മാനേജർ സലിം ഹിലാൽ, ലുലു ഗ്രൂപ്പ് സി. ഇ. ഒ. സെയ്‌ഫി രൂപവാല, ചീഫ് കമ്യുണിക്കേഷൻ ഓഫീസർ വി. ഐ. സലിം, റീജ്യണൽ ഡയറക്ടർ ടി. പി. അബൂബക്കർ, യു. എ. ഇ. വാണിജ്യ രംഗത്തെ പ്രമുഖരും മാധ്യമ പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.

b-fresh-supplyco-sabari-tea-ePathram

സപ്ലൈകോ ഉൽപ്പന്നമായ ശബരി പ്രീമിയം ടീ ആദ്യമായാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് എത്തുന്നത്. അധികം വൈകാതെ അരി, സുഗന്ധ വ്യഞ്ജന ങ്ങൾ, മസാലകള്‍ ഉൾപ്പെടെ കേരളത്തിന്‍റെ സ്വന്തം ഉല്‍പ്പന്നങ്ങളെ അതിന്‍റെ തനിമയോടെ പ്രവാസി മലയാളികളുടെ അടുത്തേക്ക് എത്തിക്കുന്ന ശ്രമങ്ങൾക്ക് സപ്ലൈകോ തുടക്കം കുറിച്ചു എന്നും ശബരി ചായപ്പൊടി വിപണിയില്‍ ഇറക്കിക്കൊണ്ട് മന്ത്രി ജി. ആര്‍. അനില്‍ അറിയിച്ചു.

indian-media-with-minister-anil-sabari-ePathram

കേരളത്തിൽ നിന്നും പ്രതിമാസം 20 ടൺ തേയിലയാണ് സപ്ലൈകോ യു. എ. ഇ. യിൽ എത്തിക്കുക. ഇത് ക്രമാനുഗതമായി വർദ്ധിപ്പിക്കും. ഭാവിയിൽ ഇതു 100 ടൺ ആയി ഉയർത്താന്‍ കഴിയും എന്നാണ് പ്രതീക്ഷ. പ്രവാസി മലയാളികളുടെ സഹകരണം മാത്രം ഉണ്ടായാല്‍ ശബരി ചായക്ക് വിപണി കയ്യടക്കുവാന്‍ കഴിയും. പ്രവാസി സംരംഭകരുടെ സഹായത്തോടെ സപ്ലൈകോയുടെ മറ്റു ഉൽപ്പന്നങ്ങളും വിദേശ വിപണിയിൽ എത്തിക്കുവാനും കഴിയും എന്നും മന്ത്രി പറഞ്ഞു.

minister-g-r-anil-pma-rahiman-supplyco-sabari-tea-ePathram

ശബരി തേയിലപ്പൊടി കൂടാതെ ശബരി ടീ ഗ്രാന്യൂള്‍സ്, ശബരി ടീ ബാഗ് എന്നിവയും ഉടന്‍ തന്നെ വിപണിയില്‍ എത്തിക്കും എന്ന് ബി – ഫ്രഷ് ജനറൽ മാനേജർ എ. എൻ. നഷീം അറിയിച്ചു.

sabari-tea-in-uae-ePathram

കേരളത്തിൽ മാത്രം ലഭ്യമാവുന്ന മറയൂർ ശർക്കര, കോയിൻ ബിസ്ക്കറ്റ്സ്, കുട്ടനാട് അരി എന്നിവ ബി – ഫ്രഷ് വിതരണം ചെയ്യുന്ന ഉൽപ്പന്നങ്ങളാണ്.

- pma

വായിക്കുക: , , ,

Comments Off on സപ്ലൈകോ ശബരി പ്രീമിയം ചായ ഇനി ഗ​ള്‍ഫി​ലും

ഷവർമ നിരോധനം പരിഗണനയില്‍ : തമിഴ്​ നാട് ആരോഗ്യ വകുപ്പു മന്ത്രി

May 9th, 2022

chicken-shawarma-ePathram
സേലം : തമിഴ് നാട്ടില്‍ ഷവർമ നിരോധിക്കുന്നത് സർക്കാറിന്‍റെ പരിഗണനയില്‍ എന്ന് ആരോഗ്യ വകുപ്പു മന്ത്രി എം. സുബ്രമണ്യം. കൊവിഡ് പ്രതിരോധ കുത്തിവെപ്പ് മെഗാ ക്യാമ്പുകളുടെ ഔദ്യോഗിക തല ഉദ്ഘാടനം നിർവ്വഹിച്ചതിനു ശേഷം മാധ്യമ പ്രവർത്തകരു മായി സംവദിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.

പാശ്ചാത്യ ഭക്ഷണമാണ് ഷവര്‍മ. ആ രാജ്യങ്ങളിലെ കാലാവസ്ഥയില്‍ ഇതു കേടു കൂടാതെ ഇരിക്കും. ഷവര്‍മ ഇന്ത്യന്‍ ഭക്ഷണ രീതി യുടെ ഭാഗമല്ല. അത് കഴിക്കുന്നത് ഒഴിവാക്കണം എന്നും അദ്ദേഹം എടുത്തു പറഞ്ഞു. ശരിയായി ശീതീകരിച്ച് സൂക്ഷിച്ചില്ല എങ്കില്‍ മാംസം കേടു വരും.

അത്തരം മാംസം കഴിക്കുന്നതു ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണം ആയിതീരും. ഇത്തരം ഭക്ഷണം നമ്മുടെ കാലാവസ്ഥക്ക് ഇണങ്ങുന്നതാണോ എന്ന് ആരും ചിന്തിക്കുന്നില്ല.

കേരളത്തിൽ ഷവർമ കഴിച്ച് വിദ്യാർത്ഥിനി മരിച്ചു. കേരളത്തിലും തമിഴ്‌ നാട്ടിലും ഏതാനും പേര്‍ക്ക് ഭക്ഷ്യ വിഷ ബാധ ഏല്‍ക്കുകയും ചെയ്ത സാഹചര്യ ത്തിലാണ് മന്ത്രിയുടെ പ്രസ്താവന.

ഇത്തരം ഭക്ഷണങ്ങള്‍ അധികവും യുവ ജനങ്ങളാണ് കഴിക്കുന്നത്. കുറഞ്ഞ കാലത്തിനിടെ നിരവധി ഷവർമ വിൽപന കേന്ദ്രങ്ങള്‍ തുറന്നു. തമിഴ് നാട്ടിൽ രണ്ടു ദിവസത്തിനിടെ ആയിരത്തില്‍ അധികം ഷവർമ കടകളിൽ റെയ്ഡ് നടത്തുകയും ഭക്ഷ്യയോഗ്യം അല്ലാത്തവ കണ്ടെത്തിയതിനാല്‍ കുറ്റക്കാർക്ക് പിഴ ചുമത്തുകയും ചെയ്തു. കേടു വന്ന കോഴിയിറച്ചി മിക്ക കടകളിലും കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഷവർമക്ക് നിരോധനം ഏർപ്പെടുത്തുവാന്‍ ആലോചിക്കുന്നത്.

തദ്ദേശീയമായ ഭക്ഷണം പ്രോല്‍സാഹിപ്പിക്കണം എന്നും അതു കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്നും മന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , , , , ,

Comments Off on ഷവർമ നിരോധനം പരിഗണനയില്‍ : തമിഴ്​ നാട് ആരോഗ്യ വകുപ്പു മന്ത്രി

ഷവർമ നിരോധനം പരിഗണനയില്‍ : തമിഴ്​ നാട് ആരോഗ്യ വകുപ്പു മന്ത്രി

May 9th, 2022

chicken-shawarma-ePathram
സേലം : തമിഴ് നാട്ടില്‍ ഷവർമ നിരോധിക്കുന്നത് സർക്കാറിന്‍റെ പരിഗണനയില്‍ എന്ന് ആരോഗ്യ വകുപ്പു മന്ത്രി എം. സുബ്രമണ്യം. ഞായറാഴ്ച സംഘടിപ്പിച്ച കൊവിഡ് പ്രതിരോധ കുത്തിവെപ്പ് മെഗാ ക്യാമ്പു കളുടെ ഔദ്യോഗിക തല ഉദ്ഘാടനം നിർവ്വഹിച്ചതിനു ശേഷം സേലത്ത് വെച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ആരാഗ്യ വകുപ്പു മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.

കേരളത്തിൽ ഷവർമ കഴിച്ച് വിദ്യാർത്ഥിനി മരിച്ചു.വിദേശ രാജ്യങ്ങളിലെ ഭക്ഷണമാണ് ഷവര്‍മ. അവിടങ്ങളിലെ കാലാവസ്ഥയുടെ പ്രത്യേകത കാരണം ഷവര്‍മ പോലുള്ള ഭക്ഷണങ്ങള്‍ കേടു വരാറില്ല.എന്നാല്‍ നമ്മുടെ രാജ്യത്ത് കൂടുതൽ സമയം ഇവ കേടു കൂടാതെ സൂക്ഷിക്കാനും കഴിയില്ല.

ഇത്തരം ഭക്ഷണങ്ങള്‍ അധികവും യുവ ജനങ്ങളാണ് കഴിക്കുന്നത്. കുറഞ്ഞ കാലത്തിനിടെ നിരവധി ഷവർമ വിൽപന കേന്ദ്രങ്ങള്‍ തുറന്നു. തമിഴ് നാട്ടിൽ രണ്ടു ദിവസത്തിനിടെ ആയിരത്തില്‍ അധികം ഷവർമ കടകളിൽ റെയ്ഡ് നടത്തുകയും ഭക്ഷ്യ യോഗ്യമല്ലാത്തവ കണ്ടെത്തിയതിനാല്‍ കുറ്റക്കാർക്ക് പിഴ ചുമത്തുകയും ചെയ്തു.

കേടുവന്ന കോഴിയിറച്ചി മിക്ക കടകളിലും കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഷവർമക്ക് നിരോധനം ഏർപ്പെടുത്തുവാന്‍ ആലോചിക്കുന്നത്.തദ്ദേശീയമായ ഭക്ഷണം പ്രോല്‍സാഹിപ്പിക്കണം എന്നും അതു കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്നും മന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , , , , ,

Comments Off on ഷവർമ നിരോധനം പരിഗണനയില്‍ : തമിഴ്​ നാട് ആരോഗ്യ വകുപ്പു മന്ത്രി

Page 3 of 41234

« Previous Page« Previous « സ്വത്ത് കണ്ടു കെട്ടാനുള്ള ഉത്തരവിന് ഹൈക്കോടതി സ്റ്റേ
Next »Next Page » രാജ്യദ്രോഹക്കുറ്റം : നിലവിലെ നിയമം സുപ്രീം കോടതി മരവിപ്പിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha