തമിഴ്നാട്ടിൽ 33 പേർക്ക് ഒമിക്രോൺ ബാധ : ജാഗ്രതാ നിര്‍ദ്ദേശം

December 23rd, 2021

covid-19-omicron-variant-spread-very-fast-ePathram

ചെന്നൈ : വിദേശത്തു നിന്നും തമിഴ് നാട്ടിൽ എത്തിയ 33 പേർക്ക് ഒമിക്രോൺ രോഗ ബാധ സ്ഥിരീകരിച്ചു. രോഗ ബാധിതരുടെ എണ്ണം അധികരിക്കുന്ന പശ്ചാത്തലത്തില്‍ തമിഴ് നാട് ആരോഗ്യ വകുപ്പ് അടിയന്തര യോഗം വിളിച്ചു ചേര്‍ക്കുകയും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തു.

വിദേശത്തു നിന്നും എത്തിയ 66 പേരെ പരിശോധനക്കു വിധേയമാക്കിയപ്പോള്‍ 33 പേരിൽ ഒമിക്രോൺ ബാധ കണ്ടെത്തുക യായിരുന്നു. സേലത്ത് ഒന്നും തിരുനെൽ വേലിയിൽ 2 കേസുകളും മധുരയിൽ 4 കേസു കളും ഇന്നലെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കൊവിഡിന്‍റെ മുന്‍ വകഭേദങ്ങളേക്കാള്‍ ഒമിക്രോണിന് ഗുരുതര രോഗ ലക്ഷണങ്ങൾ കുറവാണ്. എന്നാല്‍ ഇത് വളരെ വേഗത്തില്‍ പടര്‍ന്നു പിടിക്കും എന്നും മരണ സംഖ്യ കൂടുവാനും കാരണമാവും എന്നും ലോക ആരോഗ്യ സംഘടന (W H O) മുന്നറിയിപ്പ് നല്‍കി യിരുന്നു.

- pma

വായിക്കുക: , ,

Comments Off on തമിഴ്നാട്ടിൽ 33 പേർക്ക് ഒമിക്രോൺ ബാധ : ജാഗ്രതാ നിര്‍ദ്ദേശം

സമ്പൂർണ്ണ വാക്സിനേഷൻ 75 % പൂര്‍ത്തിയായി : ആരോഗ്യ വകുപ്പു മന്ത്രി

December 22nd, 2021

covid-vaccine-available-kerala-on-2021-january-16-ePathram
തിരുവനന്തപുരം : ഒന്നും രണ്ടും ഡോസ് ചേർത്ത് സംസ്ഥാനത്തെ സമ്പൂർണ്ണ കൊവിഡ് വാക്സിനേഷൻ 75 ശതമാനം പൂര്‍ത്തിയായി എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വാക്സിന്‍ എടുക്കേണ്ട ജന സംഖ്യയുടെ 97.38 % പേർക്ക് (2,60,09,703) ആദ്യഡോസ് വാക്സിനും 75 ശതമാനം പേർക്ക് (2,00,32,229) രണ്ടാം ഡോസ് വാക്സിനും നൽകി.

ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 4,60,41,932 ഡോസ് വാക്സിനാണ് നൽകിയത്. ഇത് ദേശീയ ശരാശരി യേക്കാൾ വളരെ കൂടുതലാണ്.

ദേശീയ തലത്തിൽ ഒന്നാം ഡോസ് വാക്സിനേഷൻ 88.33 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷൻ 58.98 ശതമാനവും ആകുമ്പോഴാണ് കേരളം ഈ നേട്ടം കൈ വരിക്കുന്നത്.

സംസ്ഥാനത്ത് ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹ ചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണം. മൂക്കും വായും മൂടുന്ന വിധം ശരിയായ രീതിയിൽ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും സോപ്പ്, സാനി റ്റൈസര്‍ എന്നിവയിൽ ഏതെങ്കിലും ഉപയോ ഗിച്ച് കൈകള്‍ ഇടക്കിടെ വൃത്തിയാക്കുകയും വേണം. ഇതോടൊപ്പം പ്രധാനമാണ് വാക്സി നേഷൻ.

ഒമിക്രോൺ സാഹചര്യത്തിൽ പ്രത്യേക വാക്സിനേഷൻ യജ്ഞങ്ങൾ നടന്നു വരികയാണ്. സംസ്ഥാനത്ത് 10 ലക്ഷത്തോളം ഡോസ് വാക്സിൻ സ്റ്റോക്കുണ്ട്.പത്തനം തിട്ട, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ ജില്ല കളിൽ 100 ശതമാനത്തോളം പേർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു.

മലപ്പുറത്ത് 99 % പേരും തിരുവനന്തപുരത്ത് 98 % പേരും കോട്ടയം, കോഴി ക്കോട് ജില്ലകളിൽ 97 % പേരും ആദ്യ ഡോസ് വാക്സിൻ എടുത്തി ട്ടുണ്ട്. 85 % പേർക്ക് രണ്ട് ഡോസ് വാക്സിൻ നൽകിയ വയനാട് ജില്ലയാണ് സമ്പൂർണ്ണ വാക്സിനേഷനിൽ മുന്നിലുള്ളത്. 83 % പേർക്ക് സമ്പൂർണ്ണ വാക്സിനേഷൻ നൽകിയ പത്തനം തിട്ട ജില്ലയാണ് തൊട്ട് പുറകിൽ.

ആരോഗ്യ പ്രവർത്തരും കൊവിഡ് മുന്നണി പോരാളി കളും 100 ശതമാനം ആദ്യ ഡോസ് വാക്സിനും യഥാ ക്രമം 91, 93 % രണ്ടാംഡോസ് വാക്സിനും എടുത്തിട്ടുണ്ട്. സ്ത്രീകളാണ് പുരുഷൻമാരേക്കാൾ കൂടുതല്‍ വാക്സിന്‍ എടുത്തത്.

സ്ത്രീകൾ 2,40,42,684 ഡോസ് വാക്സിനും പുരുഷൻമാർ 2,19,87,271 ഡോസ് വാക്സിനും എടുത്തു.

കൊവിഡ് ബാധിച്ചവർക്ക് 3 മാസം കഴിഞ്ഞ് മാത്രം വാക്സിന്‍ എടുത്താൽ മതി. രണ്ടാം ഡോസ് വാക്സിൻ എടുക്കാന്‍ ഉള്ളവർ ഒട്ടും കാല താമസം വരുത്തരുത്. കോവിഷീൽഡ് വാക്സിൻ 84 ദിവസം കഴിഞ്ഞും കോവാക്സിൻ 28 ദിവസം കഴിഞ്ഞും ഉടൻ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്.

ഇനിയും വാക്സിന്‍ എടുക്കാത്തവർ എത്രയും വേഗം വാക്സിൻ സ്വീകരിക്കണം എന്നും ആരോഗ്യ വകുപ്പ് മന്ത്രി അഭ്യർത്ഥിച്ചു.

 * പബ്ലിക്ക്  റിലേഷന്‍ വകുപ്പ് (പി. എൻ. എക്സ്. 5149/2021)

- pma

വായിക്കുക: , , , , , , ,

Comments Off on സമ്പൂർണ്ണ വാക്സിനേഷൻ 75 % പൂര്‍ത്തിയായി : ആരോഗ്യ വകുപ്പു മന്ത്രി

വാക്‌സിന്‍ എടുക്കാത്ത കൊവിഡ് രോഗിക്ക് സൗജന്യ ചികിത്സ ഇല്ല

December 20th, 2021

covid-vaccine-available-kerala-on-2021-january-16-ePathram
തിരുവനന്തപുരം : കൊവിഡ് ബാധിച്ച് സർക്കാർ ആശുപത്രികളിൽ എത്തുന്ന രോഗികളിൽ, കൊവിഡ് വാക്സിൻ എടുക്കാത്തവർക്ക് സൗജന്യ ചികിത്സ ലഭിക്കുകയില്ല. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു എന്നുള്ള സാക്ഷ്യ പത്രം സമര്‍പ്പിക്കാത്ത കൊവിഡ് രോഗികള്‍ക്ക് കാരുണ്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരമുള്ള സൗജന്യ ചികിത്സ നല്‍കേണ്ടതില്ല എന്നാണ് ആരോഗ്യ വകുപ്പിന്റെ ഉത്തരവ്.

വാക്സിന്‍ എടുക്കാത്ത കൊവിഡ് രോഗികള്‍ സ്വന്തം ചെലവില്‍ ചികിത്സ ചെയ്യണം എന്നാണ് ഗവണ്മെന്‍റ് മെഡിക്കല്‍ കോളേജുകള്‍ക്ക് ആരോഗ്യ വകുപ്പു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

കൊവിഡ് വാക്‌സിന്‍ എടുക്കാത്തതിന്റെ കാരണം വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് ഒരാഴ്ചക്ക് ഉള്ളില്‍ ഹാജരാക്കാം എന്ന സത്യവാങ്മൂലം എഴുതി നല്‍കുന്ന രോഗിക്ക് അതിന്റെ അടിസ്ഥാനത്തില്‍ കാരുണ്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പ്രകാരമുള്ള സൗജന്യ ചികിത്സ നല്‍കും.

എന്നാല്‍ രോഗി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലാ എങ്കില്‍ ചികിത്സക്കു വേണ്ടി ചെലവഴിച്ച തുക രോഗി യില്‍ നിന്നും ഈടാക്കുന്നതിന് റവന്യൂ റിക്കവറി നടപടി സ്വീകരിക്കേണ്ടതാണ് എന്നും ഉത്തരവില്‍ പറയുന്നു.

അലര്‍ജി, മറ്റു രോഗങ്ങള്‍ എന്നിവ കാരണം കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുവാന്‍ സാധിക്കാത്ത രോഗികള്‍ അക്കാര്യം തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ സൗജന്യചികിത്സ ലഭിക്കും.

- pma

വായിക്കുക: , , , , ,

Comments Off on വാക്‌സിന്‍ എടുക്കാത്ത കൊവിഡ് രോഗിക്ക് സൗജന്യ ചികിത്സ ഇല്ല

കൊവിഡ് സുരക്ഷ : അബുദാബി യിലേക്ക് വരുന്നവര്‍ക്ക് ഇ. ​ഡി.​ ഇ. സ്​​കാ​ൻ പ​രി​ശോ​ധ​ന

December 16th, 2021

covid-ede-scanner-to-enter-abu-dhabi-ePathram
അബുദാബി : യു. എ. ഇ. യുടെ ഇതര ഭാഗങ്ങളില്‍ നിന്നും അബുദാബി യിലേക്ക് വരുന്ന ആളുകളെ ഇ. ഡി. ഇ. സ്കാൻ പരിശോധനക്ക് വിധേയമാക്കും എന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് സുരക്ഷയെ മുന്‍ നിറുത്തിയാണ് 2021 ഡിസംബര്‍ 19 ഞായര്‍ മുതല്‍ അബുദാബി അതിര്‍ത്തികളിലെ എന്‍ട്രി പോയിന്‍റു കളില്‍ ഇ. ഡി. ഇ. സ്കാനിംഗ് ആരംഭിക്കുന്നത്.

വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാതെ തന്നെ അതി വേഗത്തില്‍ കൊവിഡ് ബാധ കണ്ടെത്തുവാൻ കഴിയും എന്നതാണ് ഇ. ഡി. ഇ. സ്കാനറുകളുടെ പ്രത്യേകത. ഈ പരിശോധനയില്‍ പോസിറ്റീവ് ലക്ഷണങ്ങള്‍ ഉള്ളവരെ അവിടെ വെച്ചു തന്നെ അന്‍റിജന്‍ പരിശോധന നടത്തും. ഈ സൗജന്യ പരിശോധനാ ഫലം 20 മിനിറ്റിനുള്ളില്‍ ലഭ്യമാകും.

അന്‍റിജന്‍ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ കൈക്കൊള്ളും. വൈറസ് ബാധ ഇല്ല എന്നു ഉറപ്പു വരുത്തിയ ശേഷമേ അബുദാബി യിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.

കൊവിഡ് വ്യാപന നിരക്ക് 0.05 % ത്തിൽ നിന്ന് ഉയരാതെ നിയന്ത്രിച്ച് നിർത്തുക എന്ന ലക്ഷ്യം മുന്‍ നിറുത്തിയാണ് അതിര്‍ത്തികളില്‍ സ്കാനറുകള്‍ സ്ഥാപിക്കുന്നത്.

- pma

വായിക്കുക: , , ,

Comments Off on കൊവിഡ് സുരക്ഷ : അബുദാബി യിലേക്ക് വരുന്നവര്‍ക്ക് ഇ. ​ഡി.​ ഇ. സ്​​കാ​ൻ പ​രി​ശോ​ധ​ന

ഒമിക്രോൺ വളരെ വേഗത്തിൽ പടരും : ജാഗ്രതാ നിര്‍ദ്ദേശവുമായി W H O

December 15th, 2021

covid-19-omicron-variant-spread-very-fast-ePathram
ജനീവ : കൊവിഡിന്റെ ഡൽറ്റ വക ഭേദത്തേക്കാൾ കൂടുതൽ വേഗത്തിൽ ആളുകളിലേക്ക് പകരുവാന്‍ കഴിയുന്ന വൈറസ് വകഭേദമാണ് ഇപ്പോള്‍ പടര്‍ന്നു പിടിക്കുന്ന ഒമിക്രോൺ എന്ന കൊവിഡ് വകഭേദം. ഇത് കൊവിഡ് വാക്സിന്റെ ഫലം കുറക്കും. അതു കൊണ്ടു തന്നെ രോഗ ബാധിതരായി ആശുപത്രികളില്‍ എത്തുന്ന വരുടെ എണ്ണം അധികരിക്കും. മരണ സംഖ്യ കൂടുവാനും ഒമിക്രോൺ വകഭേദം കാരണമാവും എന്നും ലോക ആരോഗ്യ സംഘടന യുടെ (W H O) മുന്നറിയിപ്പ്. എന്നാൽ മുൻ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് ഗുരുതര രോഗ ലക്ഷണങ്ങൾ കുറവാണ്.

ദക്ഷിണാഫ്രിക്കയില്‍ 2021 നവംബര്‍ ആദ്യവാരത്തിലാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ആഗോള തല ത്തിൽ ഒമിക്രോണ്‍ ബാധിതരുടെ ബാധിച്ചവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട് ഇപ്പോൾ 77 രാജ്യങ്ങളിൽ ഒമിക്രോൺ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.

നിലവിലെ വിവരങ്ങൾ പ്രകാരം, ഡെൽറ്റ വക ഭേദം പടര്‍ന്നതിനേക്കാള്‍ അതിവേഗത്തിൽ ഒമിക്രോൺ പടർന്നു പിടിക്കുകയാണ്. സാമൂഹിക വ്യാപനം സംഭവിച്ചിട്ടുണ്ട്. ഒമിക്രോൺ വകഭേദ ത്തിന് ഗുരുതര രോഗ ലക്ഷണങ്ങൾ കുറവാണ് എങ്കിലും വ്യാപന ശേഷി കൂടുതലാണ് എന്നും W H O അധികൃതര്‍ വ്യക്തമാക്കി.

> Image Credit : Reuters

- pma

വായിക്കുക: , , ,

Comments Off on ഒമിക്രോൺ വളരെ വേഗത്തിൽ പടരും : ജാഗ്രതാ നിര്‍ദ്ദേശവുമായി W H O

Page 33 of 126« First...1020...3132333435...405060...Last »

« Previous Page« Previous « ഭാര്യയുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതാ ലംഘനം
Next »Next Page » അമുസ്ലീംങ്ങള്‍ക്കായി കുടുംബ കോടതി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha