അബുദാബി : വളരെ വേഗത്തിൽ കൊവിഡ് പി. സി. ആർ. പരിശോധനാ ഫലം ലഭിക്കുന്ന ടെസ്റ്റ് സെന്റര്‍ അബു ദാബി മുശ്രിഫ് മാളില്‍ സജ്ജമായി എന്ന് ആക്യുറസി പ്ലസ്സ് മെഡിക്കൽ ലബോറട്ടറി അധികൃതർ അറിയിച്ചു. യു. എ. ഇ. ആരോഗ്യ മന്ത്രാലയത്തി ന്റെ അനുമതിയോടെയാണ് ഇവിടെ സ്വാബ് കളക്ഷൻ സെന്റർ സജ്ജീകരിച്ചിരിക്കുന്നത്. അടിയന്തര ഘട്ടങ്ങളില്‍ യാത്ര ചെയ്യേണ്ട വർക്ക് ഇവിടെ നിന്നും വളരെ വേഗത്തിൽ കൊവിഡ് പി. സി. ആർ. പരിശോധനാ ഫലം കിട്ടും.
ഇന്ത്യയിലേക്കുള്ള യാത്രക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് പി. സി. ആര്‍. നെഗറ്റീവ് റിസല്‍ട്ട് ആണ് വേണ്ടത്. എന്നാൽ കുടുംബാംഗങ്ങളുടെ മരണം അറിഞ്ഞു നാട്ടില്‍ പോകുന്ന പ്രവാസികള്‍ക്ക് കൊവിഡ് ടെസ്റ്റ് റിസള്‍ട്ട് ഇല്ലാതെ തന്നെ വിമാനം കയറുവാന്‍ സാധിക്കുമായിരുന്നു. ഇപ്പോൾ എയർ സുവിധയിൽ വിവരങ്ങൾ നൽകുമ്പോൾ നെഗറ്റീവ് ടെസ്റ്റ് റിസൾട്ട് നിർബ്ബന്ധമായും വേണം എന്നതിനാൽ, ഇത്തരം സാഹചര്യങ്ങളിൽ അത്യാവശ്യമായി നാട്ടില്‍ പോകുന്നവര്‍ക്ക് മുശ്രിഫ് മാളിലെ ടെസ്റ്റ് സെന്‍റര്‍ ഏറെ ഉപകാരപ്പെടും.
സ്വാബ് നൽകി നേരെ എയര്‍പോര്‍ട്ടിലേക്ക് പോകാം. അവിടെ എത്തി യാത്രാ സംബന്ധമായ നടപടി ക്രമങ്ങള്‍ തുടങ്ങുമ്പോഴേക്കും പി. സി. ആര്‍. പരിശോധനാ ഫലം എസ്. എം. എസ്. വഴിയും ഇ- മെയിൽ വഴിയും ലഭിക്കും.