
തിരുവനന്തപുരം : ഗുരുതര രോഗമുള്ള കൊവിഡ് ബാധിതര്‍ക്ക് ചികിത്സ നിഷേധിച്ചാൽ ആശുപത്രികള്‍ക്ക് എതിരെ കർശ്ശന നടപടികള്‍ സ്വീകരിക്കുവാന്‍ മുഖ്യ മന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. കൊവിഡ് അവലോകന യോഗത്തിലാണ് വളരെ പ്രധാനപ്പെട്ട ഈ നിർദ്ദേശം മുഖ്യമന്ത്രി വെച്ചത്. സംസ്ഥാനത്തെ എല്ലാ സർക്കാർ – സ്വകാര്യ ആശുപത്രി കൾക്കും ഇതു ബാധകമാണ്.
2022 ഫെബ്രുവരി 6 ഞായറാഴ്ച അവശ്യ സർവ്വീസുകൾ മാത്രമേ അനുവദിക്കുകയുള്ളൂ. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിൽ നേരിയ കുറവ് അനുഭവപ്പെടുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ആദ്യഘട്ടത്തിൽ കൊവിഡ് വ്യാപനത്തില്‍ വർദ്ധനവ് കാണിച്ചിരുന്ന തിരുവനന്തപുരം, വയനാട്, കാസർ ഗോഡ് ജില്ലകളിൽ വ്യാപനം കുറഞ്ഞിട്ടുണ്ട്. ആശുപത്രി കളിലും, ഐ. സി. യു. വിലും എത്തുന്നവരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ സ്ഥിതിഗതികൾ നിയന്ത്രണ ത്തിലാണ്. എ, ബി, സി കാറ്റഗറി യിൽ ജില്ലാ തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും.
രണ്ടാം ഡോസ് വാക്സിനേഷൻ 84 %, കുട്ടികളുടെ വാക്സിനേഷൻ 71 % പൂർത്തീകരിച്ചു. വാക്സിനേഷൻ ത്വരിതപ്പെടുത്താൻ ആരോഗ്യ വകുപ്പിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. കൊവിഡ് മരണ ധന സഹായ ത്തിനായി ലഭിച്ച 45,000 അപേക്ഷകളിൽ 40,410 പേർക്ക് ധന സഹായം നൽകി.
പതിനൊന്ന് ലക്ഷത്തോളം പേർ നിലവിൽ തദ്ദേശ സ്വയം ഭരണ പ്രദേശങ്ങളിൽ കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ സജീവമാണ്. ആശുപത്രിയിലും, ഐ. സി. യു. വിലും എത്തുന്നവരുടെ കണക്കുകൾ പരിശോധിച്ച് ആവശ്യമായ നടപടികൾ ഏകോപിപ്പി ക്കുവാൻ സംസ്ഥാന കൊവിഡ് വാർ റൂമിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി.






ദുബായ് : കൊവിഡ് വൈറസ് ബാധിതര്‍ക്കും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ വര്‍ക്കും പത്തു ദിവസത്തെ നിർബ്ബന്ധിത ക്വാറന്‍റൈന്‍ പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ് കൊവിഡ് മാന ദണ്ഡങ്ങള്‍ പുതുക്കി. അപകട സാദ്ധ്യത കൂടിയ വിഭാഗം, രോഗ ലക്ഷണങ്ങൾ കുറവുള്ള വിഭാഗം, ഗുരുതര അസുഖങ്ങള്‍ ഇല്ലാത്തവർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ പ്പെടുത്തിയാണ് കൊവിഡ് മാനദണ്ഡങ്ങള്‍ പുതുക്കി യിരിക്കുന്നത്. 50 വയസ്സു കഴിഞ്ഞവര്‍, ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍ കൊവിഡ് ബാധിതര്‍ ആയാല്‍ ഉടന്‍ തന്നെ പ്രാഥമിക നിരീക്ഷണ കേന്ദ്രത്തിൽ റിപ്പോർട്ടു ചെയ്യുകയും ഐസൊലേഷൻ നടപടികൾ സ്വീകരിക്കുകയും ചെയ്യണം. 24 മണിക്കൂറിനിടെ ലഭിച്ച 2 പി. സി. ആർ. നെഗറ്റീവ് റിസള്‍ട്ടു കള്‍ക്കു ശേഷമേ ഐസൊലേഷൻ പൂര്‍ത്തിയാവുകയുള്ളൂ. അതല്ലെങ്കില്‍ 8 ദിവസത്തിനു ശേഷവും 10 ദിവസത്തിനു ശേഷവും പി. സി. ആര്‍. പരിശോധന ചെയ്യുകയും കഴിഞ്ഞ 3 ദിവസ ങ്ങളില്‍ രോഗ ലക്ഷണം കാണിക്കുന്നില്ല എങ്കില്‍ ഐസൊലേഷന്‍ അവസാനിപ്പിക്കാം. കൂടുതല്‍ വിശദമായ വിവരങ്ങള്‍ക്ക് 



















