തിരുവനന്തപുരം : സംസ്ഥാനത്ത് സ്‌കൂളുകള്‍ വീണ്ടും തുറക്കു ന്നതിനുള്ള മാര്‍ഗ്ഗ രേഖ പുറത്തിറക്കി. ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പേരില്‍ എട്ട് ഭാഗങ്ങളായി തിരിച്ചാണ് മാര്‍ഗ്ഗ രേഖ തയ്യാറാക്കിയിരി ക്കുന്നത്.
നിലവിലെ പശ്ചാത്തലത്തിൽ സ്‌കൂളുകൾ തുറന്നു പ്രവർത്തി ക്കുമ്പോൾ പാലിക്കേണ്ടതായ നിർദ്ദേശങ്ങ ളാണ് മാർഗ്ഗരേഖയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്നാണ് മാര്‍ഗ്ഗ രേഖ തയ്യാറാക്കിയത്. ആദ്യ ഘട്ടത്തില്‍ രണ്ടാഴ്ചക്കാലം ഉച്ച വരെ മാത്രമാണ് ക്ലാസ്സുകള്‍ ഉണ്ടാവുക. പൊതു അവധി അല്ലാത്ത എല്ലാ ശനിയാഴ്ച കളിലും പ്രവര്‍ത്തി ദിനങ്ങള്‍ ആയിരിക്കും.
ഒന്നാം ക്ലാസ്സു മുതൽ ഏഴാം ക്ലാസ്സുവരെ യുളള കുട്ടി കള്‍ക്കും 10, 12 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും നവംബർ ഒന്നു മുതലും ബാക്കിയുള്ള ക്ലാസ്സുകൾ നവംബർ 15 മുതലും ആരംഭിക്കും.
രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രം വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിൽ എത്തുവാന്‍ പാടുള്ളൂ. ഭിന്നശേഷി ക്കാരായ കുട്ടികള്‍ ആദ്യഘട്ടത്തില്‍ സ്‌കൂളുകളില്‍ വരേണ്ടതില്ല. കുട്ടികൾ സ്കൂളിലും ക്ലാസ്സുകളിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.
വീട്ടില്‍ കൊവിഡ് പോസിറ്റീവ് കേസു കളുള്ള കുട്ടികള്‍ സ്‌കൂളുകളില്‍ വരേണ്ടതില്ല. ക്ലാസ്സില്‍ എത്തുന്ന കുട്ടി കള്‍ക്ക് രോഗ ലക്ഷണങ്ങള്‍ എന്തെങ്കിലും ഉണ്ടോ എന്ന് തിരിച്ചറിയാന്‍ പ്രത്യേക രജിസ്റ്റര്‍ സംവിധാനം ഒരുക്കും.
അദ്ധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ ആയിരിക്കണം. ബസ്സ് സൗകര്യം ഇല്ലാത്ത സ്‌കൂളുകളില്‍ ബോണ്ട് അടിസ്ഥാന ത്തില്‍ ബസ്സ് വിട്ടു നല്‍കും. ഇതില്‍ കുട്ടി കളുടെ യാത്ര സൗജന്യം ആയിരിക്കും. ബസ്സുകളിലെ ഡ്രൈവര്‍മാരും ജീവനക്കാരും വാക്‌സിനേറ്റഡ് ആയിരിക്കണം.
- Image Credit : Abhilash.PS. (Pinterest)
- Kerala Public Relations