
ന്യൂഡൽഹി : കൊവിഡിന്‍റെ പുതിയ വകഭേദങ്ങള്‍ ഇനി ഉണ്ടാവുകയില്ല എങ്കില്‍ മാർച്ച് മാസത്തോടെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയം ആയേക്കും എന്ന് ഐ. സി. എം. ആര്‍. (ഇന്ത്യൻ കൗൺസില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) പകര്‍ച്ച വ്യാധി വിഭാഗം മേധാവി സമീരന്‍ പാണ്ഡെ. മുന്‍പ് കണ്ടെത്തിയ കൊവിഡ് ഡെൽറ്റ വക ഭേദം ബാധിച്ചതിനേക്കാള്‍ കൂടുതൽ പേർക്ക് ഒമിക്രോൺ വകഭേദം ബാധിക്കുകയും ഇനിയും പുതിയ വകഭേദ ങ്ങൾ ഉണ്ടാകാതെയും ഇരുന്നാല്‍ മാര്‍ച്ച് മാസം പകുതി ആവുമ്പോഴേക്കും കൊവിഡ് നിയന്ത്രണ വിധേയമാകും. എന്നാല്‍ കൊവിഡ് വൈറസിനെ പ്രതിരോധിക്കുവാന്‍ ഉള്ള കരുതല്‍ തുടരണം എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
ഒമിക്രോണ്‍ തരംഗം ഡിസംബർ 11 മുതൽ മൂന്നു മാസം നീണ്ടു നിൽക്കും എന്നു പ്രതീക്ഷി ക്കുന്നു. മാർച്ച് 11 മുതൽ വ്യത്യാസം കാണാം. മുംബൈ, ഡൽഹി തുടങ്ങിയ നഗര ങ്ങളിൽ കൊവിഡ് വ്യാപന ശേഷി കുറഞ്ഞിട്ടുണ്ടോ എന്നറിയാൻ രണ്ടാഴ്ച കൂടി കാത്തിരിക്കണം എന്നും ഇപ്പോൾ വ്യാപന തീവ്രത അറിയാൻ കഴിയില്ല എന്നും അദ്ദേഹം അറിയിച്ചു.


ദുബായ് : കൊവിഡ് വൈറസ് ബാധിതര്‍ക്കും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ വര്‍ക്കും പത്തു ദിവസത്തെ നിർബ്ബന്ധിത ക്വാറന്‍റൈന്‍ പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ് കൊവിഡ് മാന ദണ്ഡങ്ങള്‍ പുതുക്കി. അപകട സാദ്ധ്യത കൂടിയ വിഭാഗം, രോഗ ലക്ഷണങ്ങൾ കുറവുള്ള വിഭാഗം, ഗുരുതര അസുഖങ്ങള്‍ ഇല്ലാത്തവർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ പ്പെടുത്തിയാണ് കൊവിഡ് മാനദണ്ഡങ്ങള്‍ പുതുക്കി യിരിക്കുന്നത്. 50 വയസ്സു കഴിഞ്ഞവര്‍, ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍ കൊവിഡ് ബാധിതര്‍ ആയാല്‍ ഉടന്‍ തന്നെ പ്രാഥമിക നിരീക്ഷണ കേന്ദ്രത്തിൽ റിപ്പോർട്ടു ചെയ്യുകയും ഐസൊലേഷൻ നടപടികൾ സ്വീകരിക്കുകയും ചെയ്യണം. 24 മണിക്കൂറിനിടെ ലഭിച്ച 2 പി. സി. ആർ. നെഗറ്റീവ് റിസള്‍ട്ടു കള്‍ക്കു ശേഷമേ ഐസൊലേഷൻ പൂര്‍ത്തിയാവുകയുള്ളൂ. അതല്ലെങ്കില്‍ 8 ദിവസത്തിനു ശേഷവും 10 ദിവസത്തിനു ശേഷവും പി. സി. ആര്‍. പരിശോധന ചെയ്യുകയും കഴിഞ്ഞ 3 ദിവസ ങ്ങളില്‍ രോഗ ലക്ഷണം കാണിക്കുന്നില്ല എങ്കില്‍ ഐസൊലേഷന്‍ അവസാനിപ്പിക്കാം. കൂടുതല്‍ വിശദമായ വിവരങ്ങള്‍ക്ക് 






















