വാഷിംഗ്ടണ്‍: കൊവിഡ് മഹാമാരി മൂന്നാം തരംഗ ത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ എന്ന് ലോക ആരോഗ്യ സംഘടന യുടെ മുന്നറിയിപ്പ്. കൊവിഡിന്റെ ഡെല്‍റ്റ വക ഭേദം ആഗോള തലത്തില്‍ വ്യാപിക്കുന്ന സാഹ ചര്യത്തിലാണ് ഡബ്ല്യു. എച്ച്. ഒ. മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് മുന്നറിയിപ്പു നല്‍കിയി രിക്കുന്നത്.
കൊറോണ വൈറസ് വികസിച്ചു കൊണ്ടിരിക്കുകയാണ്. ഇതു മൂലം തീവ്ര വ്യാപന ശേഷിയുള്ള വക ഭേദങ്ങള്‍ ഇനിയും ഉണ്ടായേക്കാം എന്നും അദ്ദേഹം സൂചിപ്പിച്ചു.
The Delta variant is ripping around the world at a scorching pace – present in over 100 countries – & driving a new spike in #COVID19 cases & deaths. We are experiencing a worsening situation that further threatens lives & livelihoods. This is no time for a lull. #VaccineEquity pic.twitter.com/0Y8M6mHK47
— Tedros Adhanom Ghebreyesus (@DrTedros) July 14, 2021
ഇതിനോടകം 111 രാജ്യങ്ങളില്‍ കൊവിഡ് ഡെല്‍റ്റ വക ഭേദം കണ്ടെത്തി. ലോകമെമ്പാടും വ്യാപിക്കുന്ന ഒരു പ്രബലമായ തരംഗമായി ഇത് മാറും എന്ന് യു. എന്‍. റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് ഡബ്ല്യു. എച്ച്. ഒ. മേധാവി കൂട്ടിച്ചേര്‍ത്തു. കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കല്‍ വളരെ ഏറെ പ്രാധാന്യം ഏറിയതാണ്. എന്നാല്‍ അതു കൊണ്ട് മാത്രം ഈ മഹാ മാരിയെ തടയാന്‍ കഴിയില്ല.