അബുദാബി : തലസ്ഥന നഗരിയിലെ പൊതു സ്ഥലങ്ങ ളിലും വ്യാപാര, വാണിജ്യ കേന്ദ്രങ്ങ ളിലും പ്രവേശനം ഇനി ‘ഗ്രീൻ പാസ്സ്’ വഴി. കൊവിഡ് വൈറസ് വ്യാപനം നിയന്ത്രിക്കുന്ന തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗ്രീൻ പാസ്സ് 2021 ജൂണ്‍ 15 ചൊവ്വാഴ്ച മുതല്‍ പ്രാബല്ല്യത്തില്‍ വന്നു.
സ്മാര്‍ട്ട് ഫോണില്‍ ഡൗണ്‍ ലോഡ് ചെയ്തിട്ടുള്ള അല്‍ ഹൊസന്‍ ആപ്ലിക്കേഷനിലെ ‘ഗ്രീൻ പാസ്സ്’ കാണിച്ചു കൊണ്ടു മാത്രമേ ഷോപ്പിംഗ് മാളുകള്‍, സൂപ്പർ – ഹൈപ്പര്‍ മാർക്കറ്റുകൾ, റസ്റ്റോറന്റു കൾ, ബേക്കറികള്‍ തുടങ്ങി വ്യാപാര സ്ഥാപന ങ്ങളിലും മറ്റു പൊതു സ്ഥല ങ്ങളിലും പ്രവേശനം അനുവദിക്കൂ.
രണ്ടു ഡോസ് വാക്സിന്‍ എടുത്ത വർക്കും കൊവിഡ് പരിശോധന നടത്തി (പി. സി. ആര്‍) നെഗറ്റീവ് റിസള്‍ട്ട് ഉള്ളവര്‍ക്കും അല്‍ ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ പാസ്സ് ഉണ്ടാവും.
സിനോഫാം ബൂസ്റ്റര്‍ വാക്സിന്‍ വിവരങ്ങള്‍ : അല്‍ ഹൊസന്‍ ആപ്പ്
പാർക്കുകള്‍, ബീച്ച്, സ്വിമ്മിംഗ് പൂൾ, ജിംനേഷ്യം, തിയ്യേറ്റർ, മ്യൂസിയം, വിനോദ കേന്ദ്ര ങ്ങൾ എന്നിവിട ങ്ങളിലും എത്തുന്നവര്‍ ഗ്രീന്‍ പാസ്സ് കാണിക്കണം. പൊതു ജനങ്ങളുടെ സുരക്ഷിതത്വത്തിനു വേണ്ടി യാണ് ഗ്രീൻ പാസ്സ് സംവിധാനം ഏര്‍പ്പെടുത്തി യിരി ക്കുന്നത് എന്ന് ദുരന്ത നിവാരണ സമിതി അറിയിച്ചു.