സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

May 15th, 2020

pinarayi-vijayan-epathram

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വിശദീകരണം നടത്തിയത്. കാസർകോട് 10, മലപ്പുറം 5, പാലക്കാട്, വയനാട് – മൂന്ന്, പത്തനംതിട്ട, ഇടുക്കി കോഴിക്കോട് എന്നിവിടങ്ങളിൽ 1 വീതം എന്നിങ്ങനെയാണ് രോഗം ബാധിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിച്ചെങ്കിലും ഹോട്ട് സ്‌പോട്ടുകളുടെ എണ്ണത്തിൽ കുറവുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 15 ആയി കുറഞ്ഞു. കണ്ണൂര്‍ മൂന്ന്, കാസര്‍കോട് 3 വയനാട് ഏഴ്, കോട്ടയം, തൃശ്ശൂര്‍ ഒന്നുവീതം എന്നിങ്ങനെയാണ് നിലവിലെ ഹോട്ട് സ്പോട്ടുകൾ.

- അവ്നി

വായിക്കുക: , ,

Comments Off on സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ലോക്ക് ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് : പ്രതിസന്ധി നേരിടാന്‍ സാമ്പത്തിക പാക്കേജ്‌

May 13th, 2020

modi-epathram

ന്യൂഡൽഹി : രാജ്യത്ത് ലോക്ക് ഡൗണ്‍ നാലാം ഘട്ടം പുതിയ രൂപ ത്തില്‍ പ്രാവ ര്‍ത്തിക മാക്കും എന്ന് പ്രധാന മന്ത്രി. സംസ്ഥാന ങ്ങളില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശ ങ്ങളെ അടിസ്ഥാന പ്പെടുത്തി യാവും പുതിയ മാനദണ്ഡ ങ്ങളോടെ മേയ് 18 മുതല്‍ നാലാം ഘട്ട ലോക്ക് ഡൗണ്‍ നടപ്പാക്കുക. അതിനു മുമ്പായി വിശദാംശങ്ങള്‍ അറിയിക്കും എന്നും പ്രധാന മന്ത്രി പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ‘ആത്മ നിർഭർ ഭാരത് അഭിയാൻ’ എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു. ഭൂമി, തൊഴിൽ, കൃഷി എന്നിവയെ പരിപോ ഷിപ്പി ക്കുവാന്‍ 20 ലക്ഷം കോടി രൂപ യുടെ സാമ്പത്തിക പാക്കേജ് ആണിത്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദന ത്തിന്റെ (ജി. ഡി. പി.) പത്ത് ശതമാനം വരുന്ന പാക്കേജ് ആണ് ‘ആത്മ നിര്‍ഭര്‍ ഭാരത് അഭിയാന്‍’ പദ്ധതി.

നിലവിലെ മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ഈ മാസം 17 ന് അവസാനി ക്കുവാന്‍ ഇരിക്കെ മുഖ്യമന്ത്രി മാരു മായി കഴിഞ്ഞ ദിവസം പ്രധാന മന്ത്രി നടത്തിയ വീഡിയോ കോണ്‍ ഫറന്‍ സില്‍ ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നു.

ലോക്ക് ഡൗണ്‍ കാലത്തെ നിയന്ത്രണ ങ്ങള്‍ ലഘൂകരി ക്കണം എന്നാണ് മിക്ക സംസ്ഥാന ങ്ങളും ആവശ്യപ്പെട്ടത്. എന്നാല്‍ ലോക്ക് ഡൗണ്‍ കാലാവധി നീട്ടണം എന്ന് ആറ് സംസ്ഥാന ങ്ങള്‍ ആവശ്യപ്പെട്ടു.

രാജ്യത്ത് കൊവിഡ്-19 വൈറസ് വ്യാപി ക്കുന്ന സാഹ ചര്യത്തിൽ മാര്‍ച്ച് 25 മുതൽ 21 ദിവസ മാണ് ആദ്യമായി സമ്പൂർണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.

വാഹന – വ്യോമ ഗതാഗതം നിറുത്തി വെച്ചത് അടക്കം കര്‍ശ്ശന നിബന്ധനക ളോടെ രാജ്യ വ്യാപക മായി അടച്ചു പൂട്ടല്‍ തുടര്‍ന്നിട്ടും വൈറസ് വ്യാപന ത്തിന്റെ തോത് കുറയാത്ത പശ്ചാത്തല ത്തില്‍ ഭൂരി പക്ഷം സംസ്ഥാന ങ്ങളും ലോക്ക് ഡൗൺ നീട്ടണം എന്ന് കേന്ദ്ര ത്തോട് ആവശ്യ പ്പെട്ട തിന്റെ അടിസ്ഥാന ത്തില്‍ രണ്ടാം ഘട്ട മായി ലോക്ക് ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി.

സ്ഥിതിഗതികള്‍ നിയന്ത്രണം ഇല്ലാതെ വന്നതോടെ ലോക്ക് ഡൗൺ ഇനിയും നീട്ടണം എന്ന ആവശ്യവു മായി ആറു സംസ്ഥാ നങ്ങള്‍ രംഗത്തു വന്നതോടെ മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുക യായിരുന്നു.

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on ലോക്ക് ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് : പ്രതിസന്ധി നേരിടാന്‍ സാമ്പത്തിക പാക്കേജ്‌

രോഗമുക്തി നേടിയ ശേഷം പുരുഷ ബീജ ത്തിൽ കൊവിഡ് സാന്നിദ്ധ്യം കണ്ടെത്തി

May 10th, 2020

corona-virus-renamed-to-covid-19-by- world-health-organization-ePathram
ബെയ്ജിംഗ് : കൊവിഡ് രോഗ ത്തിൽ നിന്ന് മുക്തി നേടിയ ശേഷവും പുരുഷ ബീജത്തിൽ കൊറോണ വൈറസ് സാന്നിദ്ധ്യം കണ്ടെത്തി എന്ന് റിപ്പോര്‍ട്ട്. ചൈനീസ് ഗവേഷകരെ ഉദ്ധരിച്ച് സി. എൻ. എൻ. റിപ്പോർട്ട് ചെയ്ത താണ് ഇക്കാര്യം.

വുഹാനിലെ ആശുപത്രിയിൽ കൊവിഡ് ചികിത്സയില്‍ ആയിരുന്ന 38 പുരുഷ ന്മാരിൽ ചൈനീസ് ഗവേഷകർ നടത്തിയ പരിശോധനയിൽ 16 ശതമാനം പേരുടെ ബീജ ത്തിലും കൊറോണ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയത്.

രോഗ മുക്തി നേടിയാലും പുരുഷ ബീജ ത്തിൽ വൈറസ് നില നിൽക്കുന്നു എന്ന പഠനം വലിയ ആശങ്ക സൃഷ്ടിച്ചു. ലൈംഗിക ബന്ധ ത്തിലൂടെ രോഗം പകരു വാന്‍ ഉള്ള സാദ്ധ്യത തള്ളിക്കളയാന്‍ ആവില്ല എന്നുമുള്ള ആരോഗ്യ വിദഗ്ദരുടെ ആശങ്ക സി. എൻ. എൻ. പങ്കു വെച്ചു.

പരിശോധിച്ചവരില്‍ കാൽ ഭാഗം രോഗികൾ കൊവിഡ് ഗുരുതരമായി ബാധിച്ചവരും ഒമ്പത് ശതമാനം പേർ രോഗ മുക്തി നേടി ക്കൊണ്ടിരി ക്കുന്നവരും ആയിരുന്നു.

- pma

വായിക്കുക: , , ,

Comments Off on രോഗമുക്തി നേടിയ ശേഷം പുരുഷ ബീജ ത്തിൽ കൊവിഡ് സാന്നിദ്ധ്യം കണ്ടെത്തി

കൊവിഡ്-19 വൈറസ് പ്രതിരോധം സമ്പൂര്‍ണ്ണ ദുരന്തം : ഒബാമ

May 10th, 2020

barack-obama-epathram

വാഷിംഗ്ടണ്‍ :  കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തന ങ്ങള്‍ക്കു വേണ്ടി യു. എസ്. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ച രീതി സമ്പൂര്‍ണ്ണ ദുരന്തം എന്ന് മുന്‍ പ്രസിഡണ്ട് ബറാക് ഒബാമ.

ഒബാമയുടെ കാലയളവിലെ ഭരണ നിര്‍വ്വഹണ ഉദ്യോഗസ്ഥരു മായി നടത്തിയ വീഡിയോ കോൺഫറൻ സിലാണ് ‘സമ്പൂര്‍ണ്ണ ദുരന്തം’ എന്ന് കൊവിഡ് വിഷയ ത്തിൽ ഡോണൾഡ് ട്രംപിനെ നിശിത മായി വിമർശിച്ചു കൊണ്ട് പ്രതികരിച്ചത്.

- pma

വായിക്കുക: , , , ,

Comments Off on കൊവിഡ്-19 വൈറസ് പ്രതിരോധം സമ്പൂര്‍ണ്ണ ദുരന്തം : ഒബാമ

സ്റ്റെം സെല്‍ ചികിത്സ : കൊവിഡ്-19 ന് എതിരെ യു. എ. ഇ. യുടെ മുന്നേറ്റം

May 3rd, 2020

stem-cell-uae-develops-breakthrough-covid-19-treatment-ePathram
അബുദാബി : കൊവിഡ്-19 ചികില്‍സാ രംഗത്ത് നിര്‍ണ്ണായക നേട്ടവുമായി യു. എ. ഇ. അതി നൂതനമായ ‘സ്റ്റെം സെല്‍’ ചികിത്സയാണ് അബുദാബിയിലെ സ്റ്റെം സെല്‍ സെന്റ റിലെ ഗവേഷകര്‍ വികസിപ്പിച്ച് എടുത്തത്.

കൊറോണ വൈറസ് ബാധിത രുടെ രക്ത ത്തിൽ നിന്നും മൂല കോശം എടുത്ത് അവയിൽ പരീക്ഷണം നടത്തി തിരികെ ശരീരത്തിൽ ത്തന്നെ പ്രയോഗി ക്കുന്ന രീതി യാണ് ഗവേഷക സംഘം വികസിപ്പിച്ചത്.

ഇതുവഴി പ്രതിരോധ ശേഷി യും ശ്വാസകോശ കോശ ങ്ങളുടെ കേടു പാടുകളും പരിഹരി ക്കപ്പെടും എന്നാണു കണ്ടെത്തൽ. സ്റ്റെം സെല്ലുകള്‍ ഉപയോഗിച്ച് ചികിത്സ വികസിപ്പിക്കുന്ന തിന് യു. എ. ഇ. സാമ്പത്തിക മന്ത്രാലയം പേറ്റന്റ് നല്‍കി.

73 രോഗികളില്‍ നടത്തിയ പരീക്ഷണം വിജയം വരിച്ചു എന്നും ഈ രോഗികള്‍ക്ക് നിലവിലെ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ചികിത്സയും ലഭ്യമാക്കുന്നു എന്നും അധികൃതര്‍ വ്യക്തമാക്കി.

കൊറോണ പ്രതിരോധ ത്തിന്നായി ആഗോള തലത്തില്‍ തന്നെ നിര്‍ണ്ണായക നേട്ടം കൈ വരി ച്ചതിന് ഗവേഷകരും ഡോക്ടർ മാരും അടക്കം മുഴുവന്‍ ആരോഗ്യ പ്രവര്‍ത്ത കര്‍ക്കും യു. എ. ഇ. ഭരണാ ധികാരി കള്‍ നന്ദി അറി യിച്ചു.

ജനങ്ങ ളുടെ ആരോഗ്യം കാത്തു സൂക്ഷി ക്കുന്നതില്‍ രാജ്യം എന്നും പ്രതിജ്ഞാ ബദ്ധ മാണ് എന്നും ഭരണാധി കാരികള്‍ വ്യക്തമാക്കി.

Image Credit : W A M

- pma

വായിക്കുക: , ,

Comments Off on സ്റ്റെം സെല്‍ ചികിത്സ : കൊവിഡ്-19 ന് എതിരെ യു. എ. ഇ. യുടെ മുന്നേറ്റം

Page 74 of 126« First...102030...7273747576...8090100...Last »

« Previous Page« Previous « ലോക്ക് ഡൗണ്‍ മേയ് 17 വരെ നീട്ടി
Next »Next Page » മേയ് ഏഴ് വ്യാഴാഴ്ച മുതൽ പ്രവാസി കളുടെ മടക്ക യാത്ര ആരംഭിക്കും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha