തിരുവനന്തപുരം : അട്ടപ്പാടി യിൽ മർദനമേറ്റു മരിച്ച ആദി വാസി യുവാവ് മധു വിന്റെ കുടുംബ ത്തിന് 10 ലക്ഷം രൂപ ധന സഹായം നൽ കാൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. തുക എത്രയും വേഗം ലഭ്യമാക്കാന്‍ ചീഫ് സെക്രട്ടറി യോട് നിര്‍ദേശിച്ചു എന്ന് മുഖ്യമന്ത്രി പിണ റായി വിജയന്.
മര്‍ദ്ദനം മൂല മാണ് മരണം സംഭവിച്ചത് എന്നു പോസ്റ്റ് മോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു. ആന്തരിക രക്ത സ്രാവ മാണ് മരണ കാരണം. തലക്ക് ശക്ത മായ അടിയേറ്റിട്ടുണ്ട് ഇത് ഗുരുതര പരി ക്കേല്‍ ക്കാന്‍ കാരണ മായി. മധു വി ന്റെ വാരിയെല്ലും തകര്‍ന്നിട്ടുണ്ട്. മാത്രമല്ല നെഞ്ചി ലും മര്‍ദ്ദനം ഏറ്റിട്ടുണ്ട് എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്ത മാക്കുന്നു.
സംഭവം കൊല ക്കുറ്റമാണ് എന്ന് തെളിഞ്ഞ തോടെ പ്രതി കള്‍ക്ക് എതിരെ ഐ. പി. സി. 307, 302, 324 വകുപ്പു കളും എസ്. സി.എസ്.ടി. ആക്ടും ചേര്‍ത്ത് കേസ് അന്വേ ഷിക്കും എന്ന് തൃശ്ശൂര്‍ റെയ്ഞ്ച് ഐ. ജി. എം. ആര്. ആജിത്കുമാര്‍ അറിയിച്ചി രുന്നു. മോഷണ ക്കുറ്റം ആരോപിച്ച് വ്യാഴാഴ്ച യാണ് ആദി വാസി യുവാവ് മധു വിനെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്.
-Image Credit : davinchi suresh