ന്യൂഡൽഹി : ആധാർ കാർഡ് ഇല്ലാത്തതിനാല്‍ അവശ്യ സേവന ങ്ങളോ ആനുകൂല്യങ്ങളോ നിഷേധി ക്കരുത് എന്ന് ആധാർ അഥോറിറ്റി.
മെഡിക്കൽ സേവനം, സ്കൂൾ പ്രവേശനം, പൊതു വിത രണ സമ്പ്ര ദായം തുടങ്ങിയ കാര്യങ്ങളിൽ ആധാർ നിർബ്ബ ന്ധം ഇല്ല എന്നും എല്ലാ സർക്കാർ വകുപ്പുകളും ഉറപ്പു വരുത്തണം എന്നും നിര്‍ദ്ദേശിച്ചു കൊണ്ട് ഔദ്യോഗിക വിശദീകരണവു മായി ആധാർ അഥോറിറ്റി വീണ്ടും വാർത്താ ക്കുറിപ്പ് ഇറക്കി.
ആധാർ ഇല്ല എന്ന കാരണത്താൽ സേവന ങ്ങളോ ആനു കൂല്യ ങ്ങളോ നിഷേധി ക്കപ്പെട്ടാൽ ബന്ധ പ്പെട്ട ഏജൻ സികൾ അത് അന്വേഷിക്കണം എന്നും കർശന നടപടി കൾ സ്വീകരിക്കണം എന്നും കുറിപ്പിൽ പറയുന്നു.
വിഷയ വുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാന ങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശ ങ്ങൾക്കും അഥോറിറ്റി രേഖാ മൂലം അറിയിപ്പു നല്‍ കിയി ട്ടുണ്ട്. ഇത് ഉറപ്പു വരുത്താന്‍ എല്ലാ സർക്കാർ വകുപ്പു കളും ശ്രദ്ധിക്കണം എന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞവർഷം ഒക്ടോബർ 24 ന് ഇതു സംബന്ധിച്ച് സർക്കുലർ പുറപ്പെടു വിച്ചി രുന്നു. വീണ്ടും പരാതികൾ ഉണ്ടായ തിന്റെ പേരിലാണ് ഇക്കാര്യം ആവർത്തിച്ചു കൊണ്ട് വീണ്ടും വാർത്താ ക്കുറിപ്പ് ഇറക്കിയത്.