ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥി കള്‍ക്ക് അധിക സീറ്റ് അനുവദിച്ചു

July 4th, 2018

education-epathram
തിരുവനന്തപുരം : ഉപരി പഠത്തിന് ട്രാന്‍സ്‌ ജെന്‍ഡര്‍ വിദ്യാര്‍ ത്ഥി കള്‍ക്ക് കൂടുതല്‍ സീറ്റു കള്‍ അനു വദിച്ചു കൊണ്ട് സര്‍ ക്കാര്‍ ഉത്തരവ്.

എല്ലാ സര്‍വ്വ കലാ ശാല കളിലേയും അഫിലി യേറ്റഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജു കളി ലേയും എല്ലാ കോഴ്‌സു കളിലും ട്രാന്‍സ്‌ ജെന്‍ഡര്‍ വിദ്യാര്‍ ത്ഥി കള്‍ ക്കായി രണ്ടു സീറ്റു കളാണ് അധികം അനു വദി ച്ചിട്ടു ള്ളത്.

ട്രാന്‍സ്‌ ജെന്‍ഡര്‍ വിഭാഗ ത്തിണ്ടേ സമഗ്ര പുരോ ഗതി യുടെ ഭാഗ മായി സാമൂഹിക നീതി വകുപ്പി ന്റെ ശുപാര്‍ശ അനു സരിച്ച് ഉന്നത വിദ്യാ ഭ്യാസ വകുപ്പാണ് ഉത്തരവ് പുറപ്പെടു വിച്ചത്.

ഇവരെ സമൂഹ ത്തിന്റെ മുഖ്യ ധാര യിലേക്ക് കൊണ്ടു വരുന്നതിനും സാമൂഹ്യ നീതി ഉറപ്പു വരുത്തു ന്നതിനും വേണ്ടി യാണ് ഈ നടപടി.

- pma

വായിക്കുക: , , , ,

Comments Off on ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥി കള്‍ക്ക് അധിക സീറ്റ് അനുവദിച്ചു

ബാല പീഡനം മറച്ചു വെച്ചു : ആര്‍ച്ച് ബിഷപ്പി ന് തടവു ശിക്ഷ

July 4th, 2018

child-prostitution-epathram
ഓസ്‌ട്രേലിയ : പ്രായ പൂര്‍ത്തി യാകാത്ത കുട്ടി കളെ ലൈംഗിക പീഡന ത്തിന് ഇര യാക്കിയ സംഭവം മറച്ചു വെച്ചതിന് ഓസ്‌ട്രേലിയ യിലെ അഡ ലൈഡ് ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് വില്‍സ ണിന് ഒരു വർഷ ത്തെ തടവി ശിക്ഷ വിധിച്ചു.

1970 ല്‍ ഹണ്ടര്‍ വാലിയില്‍ വികാരി യായി രുന്ന ജെയിംസ് ഫ്‌ളെച്ചര്‍ ആള്‍ത്താര ബാല ന്മാരെ ലൈംഗിക പീഡന ത്തിന് ഇര യാക്കിയ സംഭ വം മറച്ചു വെച്ചു എന്ന താണ് ബിഷ പ്പിനെതിരായ കുറ്റം. സംഭവം നടന്നത് അറിഞ്ഞിട്ടും ബിഷപ്പ് പോലീസിൽ അറിയിച്ചില്ല എന്ന് കോടതി കണ്ടെത്തി.

ആറു മാസം ജയില്‍ വാസം കഴി ഞ്ഞ തിന് ശേഷം മാത്രമെ ബിഷപ്പിന് പരോള്‍ അനു വദി ക്കാവൂ എന്നും കോടതി വിധിച്ചി ട്ടുണ്ട്.

കുട്ടികളെ പീഡിപ്പിച്ച വൈദികന്‍ ജെയിംസ് ഫ്‌ളെച്ചര്‍ 2004 ല്‍ അറസ്റ്റിലാവുകയും പക്ഷാ ഘാത ത്തെ തുടര്‍ ന്ന് 2006 ല്‍ ജയിലി ല്‍ വെച്ച് മരി ക്കുകയും ചെയ്തു.

- pma

വായിക്കുക: , , , , , ,

Comments Off on ബാല പീഡനം മറച്ചു വെച്ചു : ആര്‍ച്ച് ബിഷപ്പി ന് തടവു ശിക്ഷ

ആധാര്‍ – പാൻ കാർഡ് ലിങ്കിംഗ് തിയ്യതി വീണ്ടും നീട്ടി

July 1st, 2018

indian-identity-card-pan-card-ePathram
ന്യൂഡൽഹി : ആധാര്‍ കാര്‍ഡും പാൻ കാർഡും തമ്മിൽ ബന്ധി പ്പിക്കു വാനുള്ള അവസാന തിയ്യതി 2019 മാർച്ച് 31 വരെ നീട്ടി.

കേന്ദ്ര നികുതി ബോർഡ് (സി. ബി. ഡി. ടി.) മുന്‍ പ്രഖ്യാ പനം അനുസരിച്ച് ആധാര്‍ – പാൻ കാർഡ് ലിങ്കിംഗ് കാലാ വധി ഇന്നലെ (ജൂണ്‍ 30) അവ സാനി ച്ചിരുന്നു.

ഇതിനിടെ യാണ് ഇവ തമ്മിൽ ബന്ധി പ്പിക്കു വാനുള്ള അവസാന തിയ്യതി 2019 മാർച്ച് 31 വരെ നീട്ടി യതായു ള്ള പ്രഖ്യാപനം വന്നത്. അഞ്ചാം തവണ യാണ് ആധാർ – പാൻ ബന്ധി പ്പിക്കൽ തിയ്യതി സി. ബി. ഡി. ടി. നീട്ടു ന്നത്.

കള്ളപ്പണം തടയുന്ന തിനും ഭീകര പ്രവര്‍ത്തന ത്തിനു ള്ള സാമ്പത്തിക സഹായ ങ്ങള്‍ തടയു ന്നതും വേണ്ടി യാണ് പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധി പ്പിക്കു ന്നത് എന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതി യില്‍ വിശദീ കരണം നല്‍കി യിരുന്നു. ഇതിലൂടെ വ്യക്തി വിവര ങ്ങള്‍ വ്യാജമല്ല എന്ന് ഉറപ്പു വരുത്തു വാന്‍ സാധി ക്കും എന്നാണ് സര്‍ക്കാറിന്റെ അവകാശ വാദം.

- pma

വായിക്കുക: , , , ,

Comments Off on ആധാര്‍ – പാൻ കാർഡ് ലിങ്കിംഗ് തിയ്യതി വീണ്ടും നീട്ടി

രാജ്യത്ത് എവിടെയും പാസ്സ് പോർട്ടിന് അപേക്ഷിക്കാം

June 27th, 2018

indian-blue-passport-ePathram
ന്യൂ‍ഡൽഹി : പാസ്സ്പോര്‍ട്ടിന് അപേക്ഷിക്കുവാ നുള്ള നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ലഘൂ കരിച്ചു. രാജ്യത്ത് എവിടെയും ഇഷ്ടമുള്ള സ്ഥലത്ത് പാസ്സ് പോര്‍ട്ടി ന് അപേക്ഷ നൽകാനുള്ള അനുമതി നല്‍കി യതായി വിദേശ കാര്യ വകുപ്പു മന്ത്രി സുഷമ സ്വരാജ് അറിയിച്ചു.

നിലവിലെ സംവിധാനം അനുസരിച്ച് പൗരന്‍ ഒരു വര്‍ഷ മായി താമസിക്കുന്ന മേല്‍ വിലാസ ത്തി ന്റെ പരി ധിയി ലുള്ള പാസ്സ് പോര്‍ട്ട് ഓഫീ സില്‍ മാത്രമേ അപേക്ഷ നല്‍കാന്‍ കഴി യുമാ യിരു ന്നുള്ളൂ.

പുതിയ നിയമം നിലവില്‍ വരുന്ന തോടെ കൊച്ചി യില്‍ താമസി ക്കുന്ന യാള്‍ക്ക് തിരു വന ന്ത പുരം, കോഴി ക്കോട്, തൃശ്ശൂര്‍ ഓഫീസു കളില്‍ അപേ ക്ഷി ക്കുക യോ ഡല്‍ഹി യിലുള്ള വ്യക്തി ക്കു മുംബൈ യിലോ ചെന്നൈ യിലോ കൊച്ചി യിലോ അപേക്ഷിക്കാം.

പാസ്സ് പോര്‍ട്ട് സേവാ ദിന ത്തോട് അനു ബന്ധിച്ചു ഡല്‍ഹി യില്‍ സംഘടിപ്പിച്ച ചടങ്ങിൽ പാസ്സ് പോര്‍ട്ട് സേവാ ആപ്പ് പുറത്തിറക്കി. പുതിയ പാസ്സ് പോര്‍ട്ടി നായി മൊബൈ ലിലൂടെ അപേ ക്ഷ  സമര്‍ പ്പിക്കാം. ഓണ്‍ ലൈന്‍ വഴിയാ യിരിക്കും പൊലീസ് വെരിഫിക്കേഷന്‍ എന്നും മന്ത്രി അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on രാജ്യത്ത് എവിടെയും പാസ്സ് പോർട്ടിന് അപേക്ഷിക്കാം

ട്രംപിന്റെ യാത്രാ വിലക്കിന് സുപ്രീം കോടതി യുടെ അംഗീകാരം

June 26th, 2018

Trump_epathram
വാഷിംഗ്ടണ്‍ : ആറു മുസ്‌ലിം ഭൂരിപക്ഷ രാജ്യ ങ്ങളിൽ നിന്നുള്ള പൗരൻ മാർക്ക് അമേരി ക്ക യിലേ ക്കുള്ള യാത്രാ വിലക്ക് ഏർപ്പെടുത്തിയ അമേരിക്കന്‍ പ്രസി ഡണ്ട് ഡൊണാള്‍ഡ് ട്രംപി ന്റെ തീരു മാനം രാജ്യ സുര ക്ഷക്കു വേണ്ടി എന്ന് സുപ്രീം കോടതി.

ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, സിറിയ, യെമൻ എന്നീ രാജ്യ ങ്ങളിൽ നിന്നു ള്ളവർ അമേരി ക്ക യില്‍ പ്രവേ ശി ക്കുന്ന തിന്നാണ് വിലക്ക് ഏര്‍പ്പെടു ത്തിയി രുന്നത്.

ഈ ആറ് മുസ്ലീം ഭൂരി പക്ഷ രാഷ്ട്ര ങ്ങളില്‍ നിന്നുള്ള വര്‍ക്കും ഉത്തര കൊറിയ അടക്കം ഏഴു രാജ്യ ക്കാ ര്‍ക്ക് കഴിഞ്ഞ മാര്‍ച്ച് മാസ ത്തി ലാണ് അമേരിക്ക വിലക്ക് പ്രഖ്യാപിച്ചത്. യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ തീരു മാനം സ്റ്റേ ചെയ്ത് ഫെഡ റല്‍ കോടതി ഉത്തരവ് ഇറക്കു കയും തുടര്‍ന്ന് ട്രംപ് സുപ്രീം കോടതി യെ സമീപി ക്കു കയും ചെയ്തു.

തന്റെ ഉത്തരവ് കൃത്യത യുള്ളതും വ്യാപ്തി ഉള്ളതു മാണ് എന്നും തന്റെ അധി കാര പരിധി യില്‍ കൈ കട ത്തുവാന്‍ ഫെഡറല്‍ കോടതിക്ക് അവകാശം ഇല്ല എന്നും ഡൊണാള്‍ഡ് ട്രംപ് ചൂണ്ടി ക്കാട്ടി യിരുന്നു.

- pma

വായിക്കുക: , , , , , , ,

Comments Off on ട്രംപിന്റെ യാത്രാ വിലക്കിന് സുപ്രീം കോടതി യുടെ അംഗീകാരം

Page 71 of 90« First...102030...6970717273...8090...Last »

« Previous Page« Previous « ലഹരി വിരുദ്ധ പ്രതിജ്ഞ യുമായി സ്‌കൂൾ വിദ്യാർത്ഥികൾ
Next »Next Page » വാഹനാപകടം: സഹോദര ങ്ങള്‍ അടക്കം 4 മരണം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha