അബുദാബി : യു. എ. ഇ. യിൽ നിന്നും ഇന്ത്യന്‍ പാസ്സ് പോര്‍ട്ട് പുതുക്കു വാനും പുതിയ പാസ്സ് പോര്‍ട്ട് എടുക്കു വാനും ഓൺ ലൈന്‍ അപേക്ഷകൾ നിര്‍ബ്ബന്ധം എന്ന് ഇന്ത്യൻ എംബസ്സി അറിയിച്ചു.
ഇനി മുതൽ പ്രവാസി കൾ ഈ പോർട്ടൽ വഴി അപേക്ഷ നല്‍കണം. തുടർന്ന് അപേക്ഷ യുടെ കോപ്പി യും മറ്റു രേഖ കളു മായി ബി. എൽ. എസ്. കേന്ദ്ര ത്തില്‍ എത്തി തുടർ നടപടി കൾ പൂർത്തിയാക്കണം.
കേന്ദ്ര വിദേശ കാര്യ മന്ത്രാലയം നടപ്പാക്കുന്ന ഗ്ലോബൽ പാസ്സ് പോര്‍ട്ട് സേവാ പദ്ധതി യുടെ ഭാഗ മായാണ് പുതിയ ഈ പരിഷ്കാരം.
ഇതു പ്രകാരം ഓണ്‍ ലൈന്‍ വഴി അപേക്ഷി ക്കുകയും പ്രവാസി കള്‍ താമസി ക്കുന്ന രാജ്യം സെലക്ട് ചെയ്യു കയും (ഉദാ: യു.എ. ഇ.) തുടര്‍ന്ന് പേര് രജി സ്റ്റര്‍ ചെയ്തു യൂസര്‍ നെയിം ഉണ്ടാക്കണം. ആവശ്യമുള്ള സേവനം സെലക്ട് ചെയ്ത് ഓണ്‍ ലൈനില്‍ അപേക്ഷ പൂരിപ്പി ക്കുകയും വേണം.
തുടര്‍ന്നു ലഭിക്കുന്ന പ്രിൻറ് ഔട്ടും പാസ്സ് പോര്‍ട്ട് സൈസ് ഫോട്ടാ, മറ്റു രേഖ കളുമായി ബി. എൽ. എസ്. കേന്ദ്ര ത്തില്‍ എത്തി മറ്റു നടപടി കള്‍ പൂര്‍ത്തി യാക്കാം.
പ്രവാസികള്‍ക്ക് പണവും സമയവും ലാഭിക്കു വാനും നട പടി ക്രമ ങ്ങള്‍ വേഗ ത്തില്‍ ആക്കു വാനും ഓൺ ലൈൻ അപേക്ഷാ സംവി ധാനം ഉപ കാര പ്പെടും.
നിലവിൽ അഞ്ചു ദിവസം കോണ്ടാണ് പാസ്സ് പോര്‍ട്ട് ലഭി ക്കുന്നത്. പുതിയ ഓൺ ലൈൻ സംവി ധാനം വരുന്ന തോടെ മൂന്നു ദിവസം കൊണ്ട് പാസ്സ് പോര്‍ട്ട് ഉട മക്കു ലഭിക്കും എന്ന് എംബസ്സി വൃത്ത ങ്ങള്‍ അറിയിച്ചു.
- തൊഴില്‍ അന്വേഷകര്‍ ഓൺ ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം
- രാജ്യത്ത് എവിടെയും പാസ്സ് പോർട്ടിന് അപേക്ഷിക്കാം
- യു. എ. ഇ. യിലെ ഇന്ത്യക്കാർ എംബസ്സിയിൽ രജിസ്റ്റർ ചെയ്യണം
- ഇന്ത്യന്‍ എംബസിയിലെ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ ഒരു കോടി ദിര്‍ഹം നീക്കിയിരിപ്പ്
- പാസ്സ്പോർട്ട് കളഞ്ഞു കിട്ടിയാല്‍ നയതന്ത്ര കാര്യാ ലയത്തില്‍ അറിയിക്കണം
- പാസ്സ്പോര്‍ട്ട് ബുക് ലെറ്റുകള്‍ എത്തി തുടങ്ങി
- നിരോധിച്ചത് 374 മരുന്നുകള്‍ : യു. എ. ഇ. യിലേക്ക് വരുന്ന ഇന്ത്യക്കാര്‍ ജാഗ്രത പുലര്‍ത്തണം