ബെംഗളൂരു : കര്‍ണ്ണാടക മുഖ്യമന്ത്രി യായി എഛ്. ഡി. കുമാര സ്വാമി അധികാരമേറ്റു. ജനതാദൾ സെക്കുലർ പാര്‍ട്ടി യുടെ സംസ്ഥാന പ്രസി ഡണ്ട് കൂടിയാണ് കുമാര സ്വാമി. കോൺഗ്രസ്സ് – ജനതാ ദൾ സെക്കുലർ സഖ്യ ത്തി ന്റെ മുഖ്യ മന്ത്രി യായി കുമാര സ്വാമി അധി കാരം ഏറ്റ പ്പോള്‍ ഉപ മുഖ്യ മന്ത്രി യായി കര്‍ണ്ണാടക കോണ്‍ ഗ്രസ്സ് പ്രസിഡണ്ട് ഡോ. ജി. പരമേശ്വര യും സത്യ പ്രതിജ്ഞ ചെയ്തു.
ബുധനാഴ്ച വൈകുന്നേരം നടന്ന ചടങ്ങില്‍ ഗവർണ്ണർ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു. ദേശീയ രാഷ്ട്രീയ ത്തിലെ പുതിയ സമ വായ ങ്ങള്‍ രൂപ പ്പെടുന്ന തര ത്തില്‍ പ്രതിപക്ഷ പാര്‍ട്ടി കളു ടെ സംഗമ വേദികൂടി യായി മാറി സത്യ പ്രതി ജ്ഞാ ചടങ്ങ്.
കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ, പശ്ചിമ ബംഗാള്‍ മുഖ്യ മന്ത്രി മമതാ ബാനര്‍ജി, ഡൽഹി മുഖ്യ മന്ത്രി അരവിന്ദ് കെജ്രി വാൾ, ആന്ധ്രാ മുഖ്യ മന്ത്രി എന്‍. ചന്ദ്ര ബാബു നായിഡു, യു. പി. എ. അദ്ധ്യക്ഷ സോണിയ ഗാന്ധി, കോൺ ഗ്രസ്സ് പ്രസിഡണ്ട് രാഹുൽ ഗാന്ധി, സി. പി. എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ബി. എസ്. പി. പ്രസിഡണ്ട് മായാവതി, സമാജ് വാദി പാർട്ടി പ്രസിഡണ്ട് അഖിലേഷ് യാദവ് തുടങ്ങീ പ്രമുഖ പ്രതി പക്ഷ പാർട്ടി കളുടെ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു.
ആർക്കും കേവല ഭൂരി പക്ഷം ഇ ല്ലാതിരുന്ന കര്‍ ണ്ണാടക തെരഞ്ഞെടുപ്പ് ഫല ത്തിൽ 117 അംഗ ങ്ങളു മായി സർ ക്കാർ രൂപീ കര ണത്തിന് അവകാശ വാദം ഉന്നയിച്ച കോൺഗ്രസ്സ് – ജെ. ഡി. എസ്സ്. സഖ്യ ത്തിന് പകരം 104 അംഗ ങ്ങളുള്ള ബി. ജെ. പി.ക്ക് സർക്കാര്‍ ഉണ്ടാ ക്കു വാനായി ബി. എസ്. യെദ്യൂരപ്പയെ മുഖ്യ മന്ത്രി യായി സത്യ പ്രതിജ്ഞ ചെയ്യിച്ച ഗവര്‍ണ്ണറുടെ നടപടി ഏറെ വിവാദ മായിരുന്നു.